Tag: Kuttiyadi Irrigation Project
‘രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന കൊയിലാണ്ടിയിലെ ജനങ്ങൾക്ക് കനാൽ വെള്ളമെത്തിക്കുക’; ഇറിഗേഷൻ എഞ്ചിനിയറോട് നേരിട്ട് ആവശ്യപ്പെട്ട് കർഷകസംഘം
കൊയിലാണ്ടി: കുറ്റ്യാട് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ കനാൽ തുറന്ന് വിട്ട് രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന കൊയിലാണ്ടിയിലെ ജനങ്ങൾക്ക് ആശ്വാസമേകണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം. കൊയിലാണ്ടി നഗരസഭ, ചേമഞ്ചേരി, ചെങ്ങോട്ട് കാവ് അരിക്കുളം, കീഴരിയൂർ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ജനങ്ങൾക്ക് അടിയന്തിരമായി കനാൽ ജലം എത്തിക്കണമെന്നാണ് കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഇറിഗേഷൻ അധികൃതരോട് ആവശ്യപ്പെട്ടത്. പേരാമ്പ്രയിലെ ഇറിഗേഷൻ
കുറ്റ്യാടി ജലസേചന പദ്ധതി കനാൽ ശുചീകരിക്കാൻ ജനുവരി 26 ന് 50,000 പേർ ഇറങ്ങും; സംഘാടകസമിതിയായി
കൊയിലാണ്ടി: കേരള കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ നവീകരണത്തിന് സംഘാടക സമിതിയായി. ജനുവരി 26 ന് നടക്കുന്ന കനാൽ ശുചീകരണത്തിന് 50,000 പേരെ പങ്കെടുപ്പിക്കാൻ കൊയിലാണ്ടിയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. ഏതാണ്ട് നാലര കോടി രൂപയുടെ മനുഷ്യാധ്വാനം ഇതിലൂടെ ചെലവഴിക്കും. 1957