Tag: Kozhikode
ഉച്ചയ്ക്ക് ശേഷം ഇടപാടുകാർക്ക് പ്രവേശനമില്ല; മോട്ടോർ വാഹന വകുപ്പ് ഓഫിസുകൾ ഇനി ഉച്ചവരെ
കോഴിക്കോട്: മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ ഇനി ഉച്ചയ്ക്കുശേഷം ഇടപാടുകാർക്ക് പ്രവേശനമില്ല. നിലവിൽ വൈകീട്ട് അഞ്ചുവരെ ലഭിച്ചിരുന്ന സേവനമാണ് രാവിലെ 10 മുതൽ ഒന്നുവരെയായി പരിമിതപ്പെടുത്തിയത്. സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫിസുകൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം. അതേ സമയം ഡ്യൂപ്ലിക്കേറ്റ് ആർ.സി ഹിയറിങ്, പെർമിറ്റ് ട്രാൻസ്ഫർ, മരിച്ചവരുടെ ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങി വളരെ
പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; യുവതി വീണ്ടും വനിതാ കമ്മീഷന് പരാതി നൽകി
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പെൺകുട്ടി വീണ്ടും വനിതാ കമ്മീഷന് പരാതി നൽകി. രണ്ടാമതും അതിക്രമം നേരിട്ട സാഹചര്യത്തിലാണ് പരാതി നൽകിയത്. ചൊവ്വാഴ്ച കോഴിക്കോട് നടന്ന സിറ്റിംഗിലാണ് പരാതി നൽകിയത്. ആദ്യത്തെ അതിക്രമത്തെ കുറിച്ചുള്ള പരാതി എറണാകുളം ജില്ലയിലായിരുന്നു നൽകിയത്. ഇക്കഴിഞ്ഞ മെയിലാണ് രാഹുലിന് എതിരെ യുവതി ആദ്യ ഗാർഹിക പീഡന പരാതി നൽകിയത്.
പത്താം ക്ലാസ് ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവം; എം എസ് സൊല്യൂഷൻസ് സി.ഇ.ഒയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ്
കോഴിക്കോട് : പത്താം ക്ലാസ് ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ എം എസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഇന്നലെയും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ
കോഴിക്കോട് സ്കൂട്ടര്‍ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: പുതുപ്പാടിയിൽ സ്കൂട്ടര്‍ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. പുതുപ്പാടി കോര്‍പറേറ്റീവ് ബാങ്കിന്റെ അഗ്രി ഫാം ജീവനക്കാരി വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ സുധയാണ് മരിച്ചത്. വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക്ക് പോസ്റ്റിന് സമീപത്ത് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭർത്താവ്: കെ.കെ
പാലിയേറ്റീവ് സംവിധാനങ്ങൾ ഒരു കുടക്കീഴിലാകുന്നു; കെയർ കേരള’ വെബ്സൈറ്റ് പ്രകാശനം ജനുവരിയിൽ, കിടപ്പുരോഗികൾക്ക് ഏത് സേവനവും ഇനി അതിവേഗം അരികിലെത്തും
കോഴിക്കോട്: സംസ്ഥാനത്തെ പാലിയേറ്റീവ് സംവിധാനങ്ങളെ ഒരു കുടക്കീഴിലാക്കി ആരോഗ്യ വകുപ്പ് ‘കെയർ കേരള’വെബ്സൈറ്റ് ഒരുക്കുന്നു. വെബ്സൈറ്റ് 2025 ജനുവരിയിൽ പ്രകാശിപ്പിക്കും. കിടപ്പുരോഗികൾക്ക് ഏത് സേവനവും ഇനി ‘കെയർ കേരള’യിലൂടെ അതിവേഗം അരികിലെത്തും. ആദ്യഘട്ടത്തിൽ കിടപ്പുരോഗികൾക്കാണ് കൂടുതൽ പരിഗണന. അടുത്തഘട്ടത്തിൽ രോഗത്താൽ പ്രയാസമനുഭവിക്കുന്ന മുഴുവൻ പേരിലേക്കും വെബ്സൈറ്റിന്റെ സേവനം വ്യാപിപ്പിക്കും. മൊബൈൽ ഫോണിലും ഉപയോഗിക്കാവുന്ന രീതിയിൽ എൻഎച്ച്എമ്മാണ്
ചോദ്യപേപ്പര്‍ ചോര്‍ച്ച: മുന്‍കൂര്‍ ജാമ്യേപക്ഷ നല്കി എം.എസ് സൊല്യൂഷന്‍സ് സി.ഇ.ഒ
കോഴിക്കോട്: ചോദ്യ പേപ്പര്‍ ചോര്‍ച്ചാ കേസില്‍ എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. കോഴിക്കോട് ജില്ലാ കോടതിയിലാണ് ഷുഹൈബ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഷുഹൈബിനെ കസ്റ്റഡിയിലടുത്ത് ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് ഇയാള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. എം.എസ് സൊല്യൂഷന്‍സ് ഓഫീസിലും സി.ഇ.ഒ ഷുഹൈബിന്റെ വീട്ടിലും ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം
രാവിലെ ഗള്‍ഫില്‍ നിന്ന് വീട്ടിലെത്തി; മണിക്കൂറുകള്‍ക്കുള്ളില്‍ കോഴിക്കോട് ഉമ്മത്തൂര്‍ സ്വദേശിയായ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട്: ഗള്‍ഫില്‍ നിന്ന് വീട്ടിലെത്തിയ മണിക്കൂറുകള്‍ക്കകം പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ഉമ്മത്തൂരിലെ കണ്ണടുങ്കല്‍ യൂസഫാണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു. ശനിയാഴ്ച രാവിലെയാണ് യൂസഫ് അബുദാബിയില്‍ നിന്ന് വീട്ടിലെത്തിയത്. വീട്ടിലെത്തി കുളിച്ചശേഷം വിശ്രമിക്കുമ്പോഴായിരുന്നു മരണം. ഭാര്യ: ഖൈറുന്നീസ. മക്കള്‍: ഷാന, ശാരി (അബുദാബി), ഷാബ് (ഉമ്മത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി). മരുമക്കള്‍:
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം; പരാതികള്‍ കേള്‍ക്കുന്നതിനായി അപ്പീല്‍ ഓഫീസര്‍മാരെ നിയമിച്ചു
കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികള്‍ കേള്‍ക്കുന്നതിനായി അപ്പീല്‍ ഓഫീസര്‍മാരെ നിയമിച്ച് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കൊയിലാണ്ടി നഗരസഭയില്‍ ഓഡിറ്റ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ എം.വാസുദേവന്‍ മൂടാടി പഞ്ചായത്തില്‍ സബ് രജിസ്ട്രാര്‍ എന്‍. നിതേഷ്. ചെങ്ങോട്ട് കാവ് പഞ്ചായത്തില്‍ അസി എഞ്ചിനീയര്‍ എം. ശ്രീകാന്ത് എന്നിവരെയാണ് അപ്പീല്‍ ഓഫീസര്‍മാരായി നിയമിച്ചത്. ചേമഞ്ചേരി
പൊലീസിനെ പറ്റിക്കാന്‍ മീശയെടുത്തു, ഇടയ്ക്കിടെ വസ്ത്രം മാറി; എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തി ഒളിവില്‍ കഴിഞ്ഞ പ്രതിയെ ചെന്നൈയില്‍ പിടിയില്‍
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയെ ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ പ്രതി പിടിയില്‍. തിരുവില്ല്യാമല സ്വദേശി അബ്ദുല്‍ സനൂഫ് (28) ആണ് പിടിയിലായത്. ചെന്നൈ ആവടിയിലെ ഒരു ലോഡ്ജ് മുറിയില്‍ നിന്നാണ് പ്രതിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പൊലീസിന് തിരിച്ചറിയാതിരിക്കാന്‍ കബിളിപ്പിക്കാന്‍ മീശയെടുത്തു കളഞ്ഞിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളില്‍ കുടുങ്ങി പിടിയിലാവാതിരിക്കാന്‍
സംസ്ഥാന കലോത്സവത്തിലേക്ക് മുട്ടിക്കയറി തിരുവങ്ങൂരിന്റെ ചുണക്കുട്ടികള്‍; ഹൈസ്കൂള്‍ വിഭാഗം ദഫ്മുട്ടില് മിന്നും വിജയവുമായി തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍
കോഴിക്കോട്: റവന്യൂ ജില്ലാ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ദഫ്മുട്ടില് മിന്നും വിജയവുമായി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഒന്നാം സ്ഥാനവും എഗ്രേഡും നേടി സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയിരിക്കുകയാണിവര്. മുഹമ്മദ് ബിലാല്‍, മുഹമ്മദ് നാഫിദ്, ഖലീലുള്ള, മുഹമ്മദ് ഹാത്തിം, മുഹമ്മദ് നിഹാല്‍, മുഹമ്മദ് അംദാന്‍, ഷാന്‍ മാലിക്, മുഹമ്മദ് കെന്‍സ്, മുഹമ്മദ് അമാന്‍, മുഹമ്മദ്