Tag: Koyilandy

Total 1156 Posts

94 വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നല്‍കുന്നു; പുറക്കാട് ദാറുല്‍ ഖുര്‍ആന്‍ പതിനൊന്നാം വാര്‍ഷികവും കോണ്‍വൊക്കേഷനും ജനുവരി 11ന്

കൊയിലാണ്ടി: പുറക്കാട് ദാറുല്‍ ഖുര്‍ആന്‍ വാര്‍ഷികവും ബിരുദദാന സമ്മേളനവും നാളെ നടക്കും. സ്ഥാപനത്തില്‍ നിന്നും ഖുര്‍ആന്‍ മനപാഠമാക്കിയവരും ദഅവ കോഴ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്ത 48 വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ഹിഫ്‌ള് പൂര്‍ത്തിയാക്കിയ 46 വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുമുള്‍പ്പെടെ 94 വിദ്യാര്‍ത്ഥികള്‍ക്കാണ് ബിരുദം നല്‍കുന്നത്. വെള്ളിയാഴ്ച രാത്രി 7.30 ന് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമംദാറുല്‍ ഖുര്‍ആന്‍ അസി: ഡയരക്ടര്‍

കൊയിലാണ്ടി സൗത്ത്, നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. പൂക്കാട് സെക്ഷന്‍: മുത്തുബസാര്‍, നോബിത, കൃഷ്ണന്‍ കിടാവ്, തോരായിക്കടവ്, തുവ്വക്കോട് കോളനി, ശിശുമന്ദിരം, ഗ്യാസ് ഗോഡൗണ്‍, തുവ്വക്കോട് പോസ്‌റ്റോഫീസ്, തുവ്വക്കോട് എ.എം.എച്ച്. ഹാജിമുക്ക്, പൂക്കാട് ഈസ്റ്റ്, കൊളക്കാട്, സൗത്ത് കൊളക്കാട്, കോട്ടമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും. രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച്

ചെണ്ടമേളത്തില്‍ മാത്രമല്ല, കോല്‍ക്കളിയിലും ചുണക്കുട്ടികളായി ജി.വി.എച്ച്.എസ്.എസ് ടീം; ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളിയില്‍ എ ഗ്രേഡോടെ മടക്കം

കൊയിലാണ്ടി: ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേളത്തില്‍ തുടര്‍ച്ചയായ വിജയത്തിനു പിന്നാലെ കോല്‍ക്കളിയിലും മികച്ച പ്രകടനം കാഴ്ചവെച്ച് ജി.വി.എച്ച്.എസ്.എസ് ടീം. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളിയില്‍ എ ഗ്രേഡ് നേട്ടത്തോടെയാണ് ടീം തിരുവനന്തപുരത്തെ കലോത്സവ നഗരിയില്‍ നിന്ന് മടങ്ങുന്നത്. അമന്‍ ഹുസൈന്‍, മുഹമ്മദ് റോഹന്‍, സായന്ത് ടി.എം, അഹമ്മദ് സഹീന്‍, മുഹമ്മദ് നജ്മല്‍, മുഹമ്മദ് ഷഹില്‍, മുഹമ്മദ് യസീന്‍, മുഹമ്മദ്

ഓട്ടോറിക്ഷാ സമാന്തര സര്‍വ്വീസിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം: കൊയിലാണ്ടി-മുത്താമ്പി-അരിക്കുളം റൂട്ടുകളില്‍ ബസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക് പുരോഗമിക്കുന്നു

കൊയിലാണ്ടി: ഓട്ടോറിക്ഷാസമാന്തര സര്‍വ്വീസിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ നിന്നും വിവിധ റൂട്ടിലോടുന്ന ബസ്സുകള്‍ നടത്തിയ സൂചനാപണിമുടക്ക് പുരോഗമിക്കുന്നു. കൊയിലാണ്ടി-പേരാമ്പ്ര, കൊയിലാണ്ടി- നടുവണ്ണൂര്‍, കൊയിലാണ്ടി- അണേലക്കടവ്, കൊയിലാണ്ടി-കീഴരിയൂര്‍ (വഴി മുത്താമ്പി, അരിക്കുളം, ഊരള്ളൂര്‍, മന്ദങ്കാവ് പാറക്കുളങ്ങര, നൊച്ചാട്,അഞ്ചാംപീടിക, നടുവത്തൂര്‍ ) റൂട്ടുകളിലോടുന്ന ബസാണ് പണിമുടക്കുന്നത്. ഓട്ടോ സമാന്തരസര്‍വീസ് ബസ് സര്‍വ്വീസിനെ കാര്യമായി ബാധിക്കുന്നത് സംബന്ധിച്ച് ജില്ലാ

അധ്യാപകരുടെ കവര്‍ന്ന ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണം; കെ.എസ്.ടി.യു ഉപജില്ലാ സമ്മേളനം കൊയിലാണ്ടിയില്‍

കൊയിലാണ്ടി: അധ്യാപകരുടെ കവര്‍ന്നെടുത്ത മുഴുവന്‍ ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്ന് കെ.എസ്.ടി.യു കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൊയിലാണ്ടി ഉപജില്ല സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം വി.പി.ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് സിറാജ് ഇയ്യഞ്ചേരി അധ്യക്ഷനായി. കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് ബഷീര്‍ വടക്കയില്‍ മുഖ്യ പ്രഭാഷണം നടത്തി. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന

ചുമട് മേഖലയിലടക്കം തൊഴിലാളികള്‍ നേരിടുന്ന പീഡനങ്ങളും പ്രയാസങ്ങളും തരണം ചെയ്യാന്‍ എച്ച്.എം.എസ് നേതൃത്വം നല്‍കും; പൂക്കാട് നടന്ന ചുമട് മസ്ദൂര്‍ സഭ ജില്ലാ സമ്മേളനത്തില്‍ മനയത്ത് ചന്ദ്രന്‍

കൊയിലാണ്ടി: ചുമടു മേഖലയിലടക്കം തൊഴിലാളികള്‍ നേരിടുന്ന പീഡനങ്ങളും പ്രയാസങ്ങളും തരണം ചെയ്യാന്‍ എച്ച്.എം.എസ് നേതൃത്വം നല്‍കുമെന്ന് എച്ച്.എം.എസ് ദേശീയ വര്‍ക്കിങ് കമ്മിറ്റിയംഗം മനയത്ത് ചന്ദ്രന്‍ പറഞ്ഞു. ചുമടു മസ്ദൂര്‍ സഭ കോഴിക്കോട് ജില്ല സമ്മേളനം പൂക്കാട് വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലകയറ്റം, നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥ, വര്‍ഗീയത തുടങ്ങിയ വിഷയങ്ങളില്‍, ബഹുജനങ്ങളെ

ആളിയെരിയുന്ന പന്തങ്ങള്‍ അരയില്‍ ചുറ്റി ആടിത്തിമിര്‍ത്ത തീക്കുട്ടിച്ചാത്തന്‍; ഭക്തര്‍ക്ക് മറക്കാനാവാത്ത അനുഭവമായി കണയംകോട് കിടാരത്തില്‍ തലച്ചില്ലോന്‍ ക്ഷേത്രത്തിലെ തിറ

കൊയിലാണ്ടി: ചുറ്റുമെരിയുന്ന പന്തങ്ങള്‍ക്ക് നടുവില്‍ രൗദ്രഭാവത്തില്‍ ദൈവക്കോലമാടിയപ്പോള്‍ കണ്ടുനിന്നവരില്‍ അത് ഭയവും കൗതുകവും നിറഞ്ഞ കാഴ്ചയായി. കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ക്ഷേത്രത്തില്‍ ഇന്നുപുലര്‍ച്ചെ നടന്ന തീ കുട്ടിച്ചാത്തന്‍തിറ ഭക്തിനിര്‍ഭരമായ കാഴ്ചയായി. ആളിപ്പടരുന്ന പതിനാറ് തീപ്പന്തങ്ങള്‍ അരയില്‍ച്ചുറ്റി ഏറെക്കുറെ ആപത്കരവും വന്യവുമായാണ് തീക്കുട്ടിച്ചാത്തന്‍ ആടിത്തിമിര്‍ക്കുന്നത്. കുട്ടിച്ചാത്തന്റെ ദ്രുത ചലനങ്ങള്‍ക്കിടയില്‍ പന്തങ്ങളില്‍ നിന്നും മേലോട്ടുയരുന്ന അഗ്നിച്ചുരുളുകള്‍ ഭയംനിറയ്ക്കുന്ന കാഴ്ചയാണ്.

കോല്‍ക്കളിയില്‍ കേരള സാംസ്‌കാരിക വകുപ്പിന്റെ ഫെലോഷിപ്പിന് അര്‍ഹനായി ഫാസില്‍ കൊയിലാണ്ടി

കൊയിലാണ്ടി: കേരള സാംസ്‌കാരിക വകുപ്പിന്റെ യുവകലാകാരന്മാര്‍ക്കുള്ള ഫെലോഷിപ്പിന് അര്‍ഹനായി കൊയിലാണ്ടി സ്വദേശി ഫാസില്‍. കോല്‍ക്കളിയിലാണ് ഫാസില്‍ ഫെലോഷിപ്പിന് അര്‍ഹനായത്. ഇരുപത് വര്‍ഷത്തോളമായി കോല്‍ക്കളി പരിശീലന രംഗത്ത് ഫാസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊയിലാണ്ടി മാപ്പിള സ്‌കൂള്‍, മലബാര്‍ കോളേജ്, കൊയിലാണ്ടി ഐ.സി.എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെ കലോത്സവ മത്സരങ്ങള്‍ക്ക് ഏറെക്കാലമായി പരിശീലിപ്പിക്കുന്നത് ഫാസിലാണ്. മൂസക്കുട്ടി ഗുരുക്കള്, അഷ്‌റഫ് ഗുരുക്കള്‍, നസീര്‍

പത്തുലക്ഷം രൂപ ചെലവിട്ട് ഇരിപ്പിടവും മറ്റ് സൗകര്യങ്ങളുമൊരുക്കി; കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നഗരസഭ നിര്‍മ്മിച്ച കോണ്‍ഫറന്‍സ് ഹാള്‍ തുറന്നു

കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നഗരസഭ മുന്‍കൈയെടുത്ത് നിര്‍മ്മിച്ച കോണ്‍ഫറന്‍സ് ഹാള്‍ തുറന്നു. പത്തുലക്ഷം രൂപ വകയിരുത്തി നിര്‍മ്മിച്ച ഹാള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നേരത്തെയുണ്ടായിരുന്ന കെട്ടിടത്തില്‍ ഫര്‍ണിഷിങ് സൗകര്യങ്ങള്‍ ചെയ്ത് കോണ്‍ഫറന്‍സ് ഹാളാക്കി മാറ്റുകയാണ് ചെയ്തത്. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി അധ്യക്ഷയായിരുന്നു.

കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ വടകര സ്വദേശിയുടെ കൈചെയിന്‍ നഷ്ടമായി

കൊയിലാണ്ടി: വടകര സ്വദേശിനിയുടെ ഒന്നര പവനോളം തൂക്കമുള്ള കൈയിന്‍ നഷ്ടപ്പെട്ടു. വടകരയില്‍ നിന്നും നിഹാല്‍ എന്ന ബസില്‍ കൊയിലാണ്ടിയിലേക്ക് യാത്ര ചെയ്തിരുന്നു. കൊയിലാണ്ടിയിലെത്തിയപ്പോഴാണ് കൈചെയിന്‍ നഷ്ടപ്പെട്ടതായി മനസിലായത്. ഇന്ന് രാവിലെ എട്ട് മണിയ്ക്കും പത്തുമണിയ്ക്കും ഇടയിലാണ് സംഭവം. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7558076350 നമ്പറില്‍ ബന്ധപ്പെടുക.