Tag: Koyilandy

Total 1154 Posts

സുഹൃത്തുമായുള്ള വാക്കുതര്‍ക്കത്തിന് പിന്നാലെ കുറുവങ്ങാട് സ്വദേശിയുടെ തലയ്ക്ക് വെട്ടി; വരകുന്നുമ്മല്‍ സ്വദേശിയായ യുവാവ് പിടിയില്‍

കൊയിലാണ്ടി: സുഹൃത്തുമായുള്ള വാക്കുതര്‍ക്കത്തിന് പിന്നാലെ കുറുവങ്ങാട് സ്വദേശിയെ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. വരകുന്നുമ്മല്‍ സ്വദേശി ഷാജഹാന്‍ ആണ് പിടിയിലായത്. കുറുവങ്ങാട് സ്വദേശിയായ മന്‍സൂറിനാണ് വെട്ടേറ്റത്. ജനുവരി 29നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 10 മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്ന മന്‍സൂറിനെ കുറുവങ്ങാട് വരകുന്നുമ്മല്‍ വെച്ച് കൊടുവാള്‍കൊണ്ട് ആക്രമിക്കുകയായിരുന്നു. മന്‍സൂറിനെ തലയ്ക്കാണ് വെട്ടേറ്റത്. മന്‍സൂറും സുഹൃത്തും

”പ്രതിലോമ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ജനാധിപത്യ മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണം”; മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണവുമായി കെ.ജി.ഒ.യു കൊയിലാണ്ടി താലൂക്ക് കമ്മിറ്റി

കൊയിലാണ്ടി: കേരള ഗസറ്റഡ് ഓഫീസേര്‍സ് യൂണിയന്‍ (കെ.ജി.ഒ.യു) കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77ാം രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷനില്‍ ഗാന്ധിയുടെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. രക്തസാക്ഷി ദിന സന്ദേശം കെ.ജി.ഒ.യു കൊയിലാണ്ടി താലൂക്ക് പ്രസിഡന്റ് സാജിദ് അഹമ്മദ് വായിച്ചു. ഗാന്ധിയുടെ ഓര്‍മ്മകള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടങ്ങള്‍ തന്നെയാണ് ഈ ദിനത്തിന്റെ

‘നെന്മാറയിലെ ചെന്താമരയുടെ ആക്രമണം ലഹരി ഉപയോഗം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പദ്ധതിയായതിന്റെ ഉദാഹരണം’; ബേബി ജോണ്‍ അനുസ്മരണ സമ്മേളനത്തില്‍ ഉല്ലാസ് കോവൂര്‍

കൊയിലാണ്ടി: ലഹരി ഉപയോഗം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പദ്ധതിയായതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നെന്മാറ ചെന്താമരയുടെ ആക്രമണമെന്ന് ആര്‍.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂര്‍. കേരളത്തിലെ ആഭ്യന്തര വകുപ്പ് ഇനി മുതല്‍ പെപ്പര്‍സ്‌പ്രേ പോലീസ് സായുധ ഉല്‍പ്പന്നമായി ഉള്‍പ്പെടുത്തണമെന്നും, കൊടും ക്രിമിനലുകളെ പൊതു ഖജനാവിലെ സമ്പത്തില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സര്‍ക്കാര്‍ കൊടും ക്രിമിനലുകള്‍ക്ക് ജയില്‍ മോചനം നല്‍കുകയാണെന്നുംഉല്ലാസ് കോവൂര്‍

കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് ചരിത്രത്താളുകളില്‍ നിന്നും ഗാന്ധിജിയെ വെട്ടിമാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍; അരിക്കുളം മണ്ഡലം തല കോണ്‍ഗ്രസ് സംഗമത്തില്‍ സത്യന്‍ കടിയങ്ങാട്

കൊയിലാണ്ടി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്വപ്നം തച്ചുതകര്‍ക്കുന്നതില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ മത്സരിക്കുകയാണെന്ന് കെ.പി.സി.സി. സെക്രട്ടറി സത്യന്‍ കടിയങ്ങാട് പറഞ്ഞു. ചരിത്രത്താളുകളില്‍ നിന്നും ഗാന്ധിജിയെ വെട്ടി മാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നാട്ടില്‍ ബ്രൂവെറി സ്ഥാപിക്കുന്നതിന് അനുമതി കൊടുക്കുന്നതിലൂടെ മദ്യവര്‍ജനം എന്ന ഗാന്ധിജിയുടെ സ്വപ്നമാണ് പിണറായി സര്‍ക്കാര്‍ തച്ചുതകര്‍ക്കുന്നത്. കെ.പി.സി.സി. നിര്‍ദ്ദേശപ്രകാരം നടക്കുന്ന മഹാത്മാഗാന്ധി

മൂടാടിയില്‍ ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മൃതദേഹം തമിഴ്‌നാട് സ്വദേശിയുടേത്

മൂടാടി: മൂടാടി വെള്ളറക്കാട് യുവാവ് ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് വിരുധനഗഗര്‍ അറപ്പുകതൈ റാഹുല്‍ ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. ഇന്ന് 5.45ഓടെയായിരുന്നു സംഭവം. കൊച്ചുവേളി അമൃതസര്‍ എക്‌സ്പ്രസാണ് തട്ടിയത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. summary: Moodadi train hit

ജയചന്ദ്രന്റെ ഗാനങ്ങളില്‍ ലയിച്ചു ചേര്‍ന്ന് ആസ്വാദകര്‍; അനുസ്മരണ പരിപാടിയുമായി കൊയിലാണ്ടിയിലെ സെല്ലോ മ്യൂസിക്

കൊയിലാണ്ടി: പി.ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ച് കൊയിലാണ്ടിയിലെ സെല്ലോ മ്യൂസിക്. കൊയിലാണ്ടി യു.എ.ഖാദര്‍ സാംസ്‌കാരിക പാര്‍ക്കില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്‍ അനുസ്മരണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. പ്രവീണ്‍ പെരുവട്ടൂര്‍ അധ്യക്ഷനായി. അഡ്വക്കേറ്റ് കെ.ടി.ശ്രീനിവാസന്‍ അനുസ്മരണ ഭാഷണം നടത്തി . ചടങ്ങില്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയര്‍ സര്‍വീസ് മെഡലിന് അര്‍ഹനായ കൊയിലാണ്ടി

താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെയും നഴ്‌സിനെയും ആക്രമിച്ച പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം; എന്‍.എച്ച് എംപ്ലോയീസ് യൂണിയന്‍

കൊയിലാണ്ടി: കൃത്യ നിര്‍വഹണത്തിനിടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും നഴ്‌സിനെയും അക്രമിച്ചതില്‍ പ്രതിഷേധിച്ച് എന്‍.എച്ച് എംപ്ലോയിസ് യൂണിയന്‍ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ അടിക്കടി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം നടന്നിരുന്നു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു.

ലക്ഷ്യമിടുന്നത് മുഴുവന്‍ ബഹ്‌റൈന്‍ പ്രവാസികളും ഉള്‍പ്പെടുന്ന സൗഹൃദസംഘം രൂപീകരിക്കല്‍; കൊയിലാണ്ടി ബഹ്‌റൈന്‍ പ്രവാസികളുടെ സൗഹൃദകൂട്ടായ്മ പ്രവര്‍ത്തനം തുടങ്ങി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പഴയകാല ബഹറൈന്‍ പ്രവാസി സുഹൃത്തുക്കളായവരുടെ സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു. എ.കെ.ശ്രീധരന്റെ അധ്യക്ഷതയില്‍ ആനക്കുളം റസ്റ്റോറന്റ് വെച്ച് ചേര്‍ന്ന പ്രഥമയോഗം പുഷ്പരാജ് ചെയര്‍മാനായും സത്യന്‍ കണ്ടോത്ത് കണ്‍വീനറായും ബാബു പയറ്റത്ത് ട്രഷറായും എ.കെ.ശ്രീധരന്‍ വൈസ് ചെയര്‍മാന്‍, പി.കെ.ബാലകൃഷ്ണന്‍ ജോയിന്‍ കണ്‍വീനര്‍, വി.വി.കെ.മോഹന്‍ദാസ്, ആളാണ്ടി സത്യന്‍, ദാസൂട്ടി, എം.കെ.സുനില്‍, പി.കെ.അശോകന്‍ എന്നിവര്‍ അടങ്ങിയ 10 അംഗ

പുരസ്‌കാര തിളക്കവുമായി കൊയിലാണ്ടിയിലെ ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി കോളേജ്

കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി കോളേജിന് 2023-24 വര്‍ഷത്തെ കേരളത്തിലെ മികച്ച കോളേജുകളുടെ റാങ്കിങ്ങില്‍ അഭിമാനകരമായ നാല്‍പ്പത്തിഞ്ചാം സ്ഥാനം ലഭിച്ചു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് മികച്ച കോളേജുകളെ കണ്ടെത്തുന്ന ഈ റാങ്കിങ്ങ് നടന്നത്. കോഴിക്കോട് ജില്ലയില്‍ കോളേജിന് നാലാം സ്ഥാനം എന്നതും, കേരളത്തിലെ എസ്.എന്‍ കോളേജുകളില്‍ രണ്ടാം സ്ഥാനമാണെന്നുള്ളതും ഏറെ പ്രശംസനീയമാണ്.

മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ചു; കൊയിലാണ്ടി സ്വദേശി ചോമ്പാല പൊലീസിന്റെ പിടിയില്‍

കൊയിലാണ്ടി: മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ കൊയിലാണ്ടി സ്വദേശി പിടിയില്‍. എടക്കുളം സ്വദേശി സൂര്യന്‍(24) ആണ് പിടിയിലായത്. ന്യൂ മാഹി സ്വദേശിയുടെ സ്‌കൂട്ടര്‍ ആണ് മോഷണം പോയത്. ഇക്കഴിഞ്ഞ ഡിസംബര്‍ 6ാം തിയതി മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ 8 ആം തിയതി തിരിച്ച് വന്നപ്പോള്‍ കണ്ടില്ല.