Tag: Koyilandy
സൂക്ഷ്മപരിശോധനയും ജാഗ്രതയും കരുത്തായി; കൊയിലാണ്ടിയിലെ കവര്‍ച്ച നാടകം പൊലീസ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പൊളിച്ചതിങ്ങനെ
കൊയിലാണ്ടി: എ.ടി.എമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ പണം കവര്‍ന്നശേഷം കെട്ടിയിട്ട് കാറില്‍ ഉപേക്ഷിച്ചെന്ന പരാതി വ്യാജമാണെന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ തെളിയിക്കാന്‍ പൊലീസിന് തുണയായത് തുടക്കത്തിലേ കേസന്വേഷണത്തില്‍ പാലിച്ച സൂക്ഷ്മത. കാട്ടിലപ്പീടികയില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിനെ കെട്ടിയിട്ട നിലയില്‍ കണ്ടുവെന്ന് നാട്ടുകാരില്‍ നിന്ന് വിവരം ലഭിച്ചയുടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി. വാഹനവും യുവാവിനെയും സൂക്ഷ്മമായി പരിശോധിക്കാനും വിശദാംശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും
28 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് അംഗീകാരം; രാഷ്ട്രപതിയുടെ ഫയര്‍ സര്‍വ്വീസ് മെഡലിന് അര്‍ഹനായ കൊയിലാണ്ടിയിലെ സ്റ്റേഷന്‍ ഓഫീസര്‍ സി.കെ.മുരളീധരന് ആദരം
കൊയിലാണ്ടി: രാഷ്ട്രപതിയുടെ 2024 ലെ സ്തുത്യര്‍ഹ സേവനത്തിനുള്ള ഫയര്‍ സര്‍വീസ് മെഡലിനര്‍ഹനായ കൊയിലാണ്ടി സ്റ്റേഷന്‍ ഓഫീസര്‍ സി.കെ.മുരളീധരനെ ആദരിച്ചു. ഇന്ന് രാവിലെ ഒമ്പതുമണിക്ക് കൊയിലാണ്ടി സ്റ്റേഷന്‍ നടന്ന ചടങ്ങില്‍ കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കെപ്പാട്ട് ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി. നീണ്ട 28 വര്‍ഷത്തെ സേവന കാലത്ത് നടത്തിയ നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് രാഷ്ട്രപതി
കൊയിലാണ്ടി കവര്‍ച്ചാ നാടകം: പദ്ധതി നടപ്പിലാക്കിയത് കുറച്ചുകാലത്തെ ആസൂത്രണത്തിനുശേഷം, മുഖ്യസൂത്രധാരന്‍ താഹയെന്നും റൂറല്‍ എസ്.പി- വീഡിയോ കാണാം
കൊയിലാണ്ടി: എ.ടി.എമ്മില്‍ റീഫില്‍ ചെയ്യാനായി കൊണ്ടുപോയ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന തരത്തില്‍ നാടകം സൃഷ്ടിച്ചത് കുറച്ചുകാലത്തെ ആസൂത്രണത്തിന് ശേഷമെന്ന് റൂറല്‍ എസ്.പി പി.നിധിന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താഹയാണ് മുഖ്യസൂത്രധാരനെന്നും അദ്ദേഹം പറഞ്ഞു. താഹയ്ക്ക് പുറമേ പരാതിക്കാരനായ സുഹൈലും കൂട്ടാളി യാസിറും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റിനായുള്ള നടപടിക്രമങ്ങള്‍ പൂരോഗമിക്കുകയാണ്. വന്‍തുക
കാട്ടിലപ്പീടികയില്‍ യുവാവിനെ കാറിനുള്ളില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ വാഹനം പരിശോധിക്കുന്നു
കൊയിലാണ്ടി: ഇന്നലെ വൈകുന്നേരം കാട്ടിലപ്പീടികയില്‍ യുവാവിനെ കാറിനുള്ളില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. വണ്‍ ഇന്ത്യ എ.ടി.എം കമ്പനിയിലെ റീഫില്‍ ഏജന്റായ പയ്യോളി സ്വദേശി സുഹൈലിനെയാണ് കയ്യും കാലും കെട്ടിയിട്ട് ദേഹത്ത് മുളകുപൊടി വിതറിയിട്ട നിലയില്‍ കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്. കൊയിലാണ്ടിയിലെ ഫെഡറല്‍ ബാങ്കില്‍ നിന്നും പണമെടുത്തശേഷം കുരുടിമുക്കിലെ എ.ടി.എമ്മില്‍ ഇടാനായി പോകവേ
”ഉല്പന്നങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തി അലൂമിനിയം ഫാബ്രിക്കേഷന്‍ മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാന്‍ നടപടിയെടുക്കണം”; കൊയിലാണ്ടിയിലെ അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ സമ്മേളനം
കൊയിലാണ്ടി: അലൂമിനിയം ഫാബ്രിക്കേഷന്‍ മേഖലയിലെ തൊഴിലാളികലുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന് അലൂമിനിയം ലേബര്‍ കോണ്‍ട്രാക്റ്റ് അസോസിയേഷന്‍ (അല്‍ക്ക) കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു. മാര്‍ക്കറ്റില്‍ ക്രമാതീതമായി വര്‍ധിക്കുന്ന മെറ്റീരിയല്‍ ഗ്ലാസുകള്‍ മറ്റ് ഹാഡ്‌വേര്‍ ഉല്‍പന്നങ്ങള്‍ക്ക് വിലകള്‍ പിടിച്ചു നിര്‍ത്തി ഈ രംഗത്തെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാന്‍ നടപടിയുണ്ടാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പരിപാടി
കൊയിലാണ്ടി ഉപജില്ലയിലെ പാചക തൊഴിലാളികള്‍ക്കായി പാചക മത്സരം സംഘടിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്
കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ പാചക തൊഴിലാളിള്‍ക്കായി ബി.ഇ.എം യു.പി സ്‌കൂളില്‍ വെച്ച് പാചക മത്സരം സംഘടിപ്പിച്ചു. പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ.അജിത്ത് മാസ്റ്റര്‍, എ.ഇ.ഒ എം.കെ.
കൊയിലാണ്ടിയിലെ കവര്‍ച്ച: വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു, എ.ടി.എം റീഫില്‍ ഏജന്റ് ആക്രമിക്കപ്പെട്ടെന്ന് പറഞ്ഞ കുരുടിമുക്കില്‍ പൊലീസ് പരിശോധന
കൊയിലാണ്ടി: വെങ്ങളം കാട്ടിലപ്പീടികയില്‍ വണ്‍ ഇന്ത്യാ എ.ടി.എം ഫ്രാഞ്ചൈസി ജീവനക്കാരനെ കവര്‍ച്ച ചെയ്ത് ബന്ധിയാക്കിയെന്ന കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. വടകര ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പയ്യോളി സ്വദേശിയായ സുഹൈലിനെയാണ് വാഹനത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടത്. അന്വേഷണ സംഘം സുഹൈലുമായി ആശുപത്രിയിലെത്തി വൈദ്യപരിശോധന നടത്തി. തുടര്‍ന്ന് കുരുടിമുക്കില്‍ ആക്രമണം നടന്നുവെന്നു പറയുന്ന സ്ഥലത്തെത്തി
വെല്‍ഡിങ് മേഖലയിലാണോ ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഓള്‍ കൈന്റ്‌സ് ഓഫ് വെല്‍ഡേഴ്‌സ് അസോസിയേഷന്‍ മേഖലാ സമ്മേളനവും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും കൊയിലാണ്ടിയില്‍
കൊയിലാണ്ടി: ഓള്‍ കൈന്റ്‌സ് ഓഫ് വെല്‍ഡേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി മേഖലാ സമ്മേളനവും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നാളെ നടക്കും. രാവിലെ പത്തുമണിക്ക് കൊയിലാണ്ടി ടൗണ്‍ ഹാളിലാണ് പരിപാടി നടക്കുക. പരിപാടി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയില്‍ കെ.എസ്.ഇ.ബിയുടെ ബോധവല്‍ക്കരണക്ലാസും, മെറ്റീരിയല്‍ സ്റ്റാളുകള്‍, ഗിഫ്റ്റുകള്‍ വിതരണം എന്നിവ സമ്മേളനത്തിന്റെ
ഒക്ടോബര്‍ 19ന് കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കാനിരുന്ന തൊഴില്‍മേള മാറ്റിവെച്ചു
കൊയിലാണ്ടി: ഒക്ടോബര്‍ 19ന് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടത്താന്‍ തീരുമാനിച്ച തൊഴില്‍ മേള മാറ്റിവെച്ചതായി നഗരസഭ അറിയിച്ചു. നവംബര്‍ 13ന് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിനാലാണ് തൊഴില്‍മേള മാറ്റിവെച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
പ്രഥമ സുധാകരന്‍ നമ്പീശന്‍ പുരസ്‌കാരം ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുനീര്‍ എരവത്തിന്
കൊയിലാണ്ടി: കോണ്‍ഗ്രസ് നേതാവും അധ്യാപകനും സഹകാരിയുമായിരുന്ന പി. സുധാകരന്‍ നമ്പീശന്റെ ഓര്‍മ്മയ്ക്കായി പി. സുധാകരന്‍ നമ്പീശന്‍ അനുസ്മരണസമിതി ഏര്‍പ്പെടുത്തിയ പ്രഥമപുരസ്‌ക്കാരത്തിന് മുനീര്‍ എരവത്ത് അര്‍ഹനായി. സാമൂഹ്യ ജീവകാരുണ്യ സഹകരണ മേഖലകളിലെ നിസ്തുല സംഭാവനകള്‍ പരിഗണിച്ചാണ് മുനീര്‍ എരവത്തിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. 10,001 രൂപയും ഫലകവും ഉള്‍പ്പെട്ടതാണ് പുരസ്‌ക്കാരം. ഒക്ടോബര്‍ 20 ന് വൈകിട്ട് പള്ളിയത്ത് കുനിയില്‍