Tag: Koyilandy

Total 1158 Posts

കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ജൂലൈ 11ന്; പ്രതിഷേധ മാര്‍ച്ചിന്റെയും ധര്‍ണ്ണയുടെയും ഭാഗമായി കൊയിലാണ്ടിയില്‍ വാഹന പ്രചരണ ജാഥയെത്തി

കൊയിലാണ്ടി: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 11ന് കാലത്ത് നടക്കുന്ന പ്രതിഷേധ മാര്‍ച്ചിന്റെയും ധര്‍ണ്ണയുടെയും ഭാഗമായി യൂണിറ്റുകളില്‍ നടത്തുന്ന വാഹന പ്രചരണ ജാഥക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി. യുണിറ്റ് പ്രസിഡണ്ട് ഗണേഷിന്റെ നേതൃത്വത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവും യാത്ര കോര്‍ഡിനേറ്ററുമായ പവിത്രന്‍ കുറ്റ്യാടിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

എലത്തൂരില്‍ ബസ് മറിഞ്ഞുള്ള അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി; സവേര ബസ്സിലെ ജീവനക്കാരെ ആദരിച്ച് ബസ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍

കൊയിലാണ്ടി: എലത്തുര്‍ പെട്രോള്‍ പമ്പിനു സമീപം കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട ബസ് യാത്രക്കാരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച സ്വകാര്യ ബസ് ജീവനക്കാരെ ആദരിച്ചു. സി.ഐ.ടി.യു തൊഴിലാളികളായ ഡ്രൈവര്‍ രഞ്ജിത്ത്, കണ്ടക്ടര്‍ ബിജു, ക്ലീനര്‍ പ്രജി തുടങ്ങിയ ജീവനക്കാരെയാണ് ആദരിച്ചത്. കോഴിക്കോട്-മേപ്പയ്യുര്‍ റൂട്ടിലോടുന്ന സവേര ബസ്സിലെ ജീവനക്കാരെ ബസ്സ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു കൊയിലാണ്ടി ബസ് സ്റ്റാന്റില്‍

ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കാം, മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കുക; ഞായറാഴ്ച രാത്രിവരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: കേരള തീരത്തും, തമിഴ്നാട് തീരത്തും നാളെ (ഞായറാഴ്ച) രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. മത്സ്യബന്ധത്തിന് ഉപയോഗിക്കുന്ന ബോട്ടുകള്‍, വള്ളം മുതലായവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത

പണിതീര്‍ന്ന അടിപ്പാതകളിലെല്ലാം വെള്ളക്കെട്ട്, സര്‍വ്വീസ് റോഡിലെ സ്ലാബുകള്‍ വണ്ടികയറിയാല്‍ പൊട്ടിവീഴുന്നു, അഴിയൂര്‍-വെങ്ങളം റീച്ചില്‍ മിക്കയിടത്തും നാട്ടുകാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും തീരാതലവേദനയായി ദേശീയപാത പ്രവൃത്തി

കൊയിലാണ്ടി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന അഴിയൂര്‍-വെങ്ങളം റീച്ചില്‍ കരാര്‍ കമ്പനിയായ വാഗാഡിന്റെ പ്രവൃത്തികള്‍ക്കെതിരെ വ്യാപക പരാതി. പണിപൂര്‍ത്തിയായ അടിപ്പാതകളിലെല്ലാം തന്നെ വള്ളക്കെട്ടും കുഴികളും കാരണം ഗതാഗത പ്രശ്‌നങ്ങളും അപകടങ്ങളും പതിവാണ്. കരാര്‍ കമ്പനിയും പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കേണ്ട ദേശീയപാത നിര്‍മ്മാണ അതോറിറ്റിയും കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇത്രയേറെ പരാതികള്‍ ഉയരാന്‍ കാരണമായത്.

മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടി; പ്രദേശത്ത് തിരച്ചില്‍

കൊയിലാണ്ടി: മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടി. രാത്രി ബൈക്കില്‍ ഇവിടെയെത്തിയ ആള്‍ ബൈക്ക് പാലത്തിന് സമീപം നിര്‍ത്തിയിട്ട് പുഴയിലേക്ക് ചാടുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ നടക്കുകയാണ്.

വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാനും അമിതവില ഈടാക്കരുതെന്നും കര്‍ശന നിര്‍ദേശം; കൊയിലാണ്ടി ടൗണിലും പരിസര പ്രദേശങ്ങളിലും അസിസ്റ്റന്റ് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന

കൊയിലാണ്ടി: പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി ടൗണിലും പരിസര പ്രദേശങ്ങളിലും പച്ചക്കറികടകളിലും പലവ്യഞ്ജന കടകളിലും ഹോട്ടലുകളിലും പരിശോധന നടത്തി. എല്ലാ കടകളിലും വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാനും അമിത വില ഈടാക്കരുതെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കി. താലൂക്ക് സപ്ലൈ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ ഷിബു.വി.വിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ശ്രീലേഷ് മാരാത്ത്,

ശമ്പള പരിഷ്‌കരണ നടപടികള്‍ വൈകിച്ചത് ജീവനക്കാരോടുള്ള വെല്ലുവിളി; കൊയിലാണ്ടിയില്‍ നടന്ന എന്‍.ജി.ഒ അസോസിയേഷന്‍ പ്രതിഷേധാഗ്നിയില്‍ കെ.എം അഭിജിത്ത്

കൊയിലാണ്ടി: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ 12ാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കാതെ നീട്ടികൊണ്ടുപോകുന്നത് ജീവനക്കാരോടുളള വെല്ലുവിളിയാണെന്നും കുടിശ്ശികയായിട്ടുള്ള ഡി.എ ഉള്‍പ്പെടെയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും ഉടന്‍ അനുവദിക്കണമെന്നും കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് ആവശ്യപ്പെട്ടു. ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് ജീവനക്കാരോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള എന്‍.ജി ഒ അസോസിയേഷന്‍ കൊയിലാണ്ടി മിനി സിവില്‍

പെരുവട്ടൂര്‍ സ്വദേശിയുടെ പണമടങ്ങിയ പേഴ്‌സ് കൊയിലാണ്ടി ഹാര്‍ബറില്‍ നഷ്ടപ്പട്ടു

കൊയിലാണ്ടി: പെരുവട്ടൂര്‍ സ്വദേശിയുടെ പണമടങ്ങിയ പേഴ്‌സ് കൊയിലാണ്ടി ഹാര്‍ബറില്‍ നഷ്ടപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെ ഹാര്‍ബറില്‍ മീന്‍വാങ്ങാനായി എത്തിയതായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9847783856 എന്ന നമ്പറില്‍ ബന്ധപ്പെടുക.    

തൂണുകള്‍ ഉയര്‍ന്നുതുടങ്ങി; തോരായിക്കടവ് പാലത്തിന്റെ പണി പുരോഗമിക്കുന്നു; തോരായിക്കടവ് പാലത്തിന്റെ പണി പുരോഗമിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി – ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായി കടവ് പാലത്തിന്റെ പണി പുരോഗമിക്കുന്നു. നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന പാലത്തിന്റെ പണി എല്‍.ഡി.എഫ് സര്‍ക്കാര്‍ കിഫ്ബി മുഖേനയാണ് നടപ്പിലാക്കുന്നത്. 2023 ആഗസ്റ്റ് 3 ന് പൊതു മാരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പാലത്തിന്റെ തൂണുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. മുകളിലെ ബീമുകളുടെ

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. ജോളി നഗര്‍, ദുബായ് റോഡ്, പൂക്കാട് വെസ്റ്റ്, തുവ്വപ്പാറ ലിങ്ക് റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം മൂന്നുമണിവരെയാണ് വൈദ്യുതി തടസപ്പെടുക. കുഞ്ഞിലാരി പള്ളി, ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയിലും