Tag: Koyilandy

Total 1150 Posts

”എന്നെക്കണ്ടപ്പോള്‍ അവന് ഞാന്‍ പണികൊടുത്തെന്ന് പറഞ്ഞു, പിന്നെ ആ കൊടുവാളെടുത്ത് എന്റെ പിന്നാലെ ഓടി”; നമ്പ്രത്തുകരയില്‍ വെട്ടേറ്റ മധ്യവയസ്‌കനൊപ്പമുണ്ടായ സുഹൃത്ത് സംഭവത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ

കൊയിലാണ്ടി: നമ്പ്രത്തുകരയില്‍ മധ്യവയസ്‌കനെ വെട്ടിയതിന് പിന്നാലെ കൂടെയുണ്ടായിരുന്ന തന്നെയും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നെന്ന് സുഹൃത്തിന്റെ മൊഴി. വെട്ടേറ്റ ഉണിച്ചിരാംവീട്ടില്‍ താഴെ സുരേഷിനൊപ്പം പണിക്ക് പോയിരുന്ന പെരുവാങ്കുറ്റി സുകുമാരനാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. കുന്നോത്ത് മുക്ക് കരുള്യേരി മീത്തല്‍ കരുണന്റെ വീട്ടില്‍ പണിക്കായി പോയ സമയത്താണ് കരുണന്‍ സുരേഷിനെ വെട്ടിയത്. സുരേഷിനൊപ്പം സുകുമാരനും ഇവിടെ പണിക്കുണ്ടായിരുന്നു. ഇടയ്ക്ക് എന്തോ

ചെങ്ങോട്ടുകാവില്‍ റെഡ് വളണ്ടിയര്‍മാര്‍ച്ചും പൊതുപ്രകടനവും; സേലം രക്തസാക്ഷി സഖാവ് ഗോപാലന്‍കുട്ടിയുടെ ഓര്‍മ്മയില്‍ ജന്മനാടായ എടക്കുളം

കൊയിലാണ്ടി: സേലം രക്തസാക്ഷി സഖാവ് ഗോപാലന്‍ കുട്ടിയുടെ ഓര്‍മ്മ പുതുക്കി ജന്മനാടായ എടക്കുളത്ത് നടന്ന പരിപാടികള്‍ക്ക് സമാപനമായി. വാര്‍ഷികദിന പരിപാടികള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് ചെങ്ങോട്ടുകാവില്‍ നിന്നുമാരംഭിച്ച റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതു പ്രകടനവും ഞാണം പൊയിലില്‍ സമാപിച്ചു. സമാപന സമ്മേളനം സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം എല്‍.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. പൊയില്‍ക്കാവ് ലോക്കല്‍ സെക്രട്ടറി

ദേശീയ ഗെയിംസില്‍ വോളി ബോളില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ അഭിഷേക് രാജീവന് ജന്മനാടിന്റെ വരവേല്‍പ്പ്; സ്വീകരണ പരിപാടിയുമായി കൊല്ലം പ്രതീക്ഷ റസിഡന്‍സ് അസോസിയേഷന്‍

കൊയിലാണ്ടി: ദേശീയ ഗെയിംസില്‍ വോളി ബോളില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ സര്‍വ്വീസസ് ടീമിലെ അഭിഷേക് രാജീവന് ജന്മനാട്ടില്‍ കൊല്ലം പ്രതീക്ഷ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി. കൊല്ലം ടൗണില്‍ നിന്ന് താളമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച് നടന്ന ഘോഷയാത്രയില്‍ നിരവധി പേര്‍ പങ്കാളികളായി തുടര്‍ന്ന് അഭിഷേകിന്റെ വീട്ടില്‍ നടന്ന സ്വീകരണ പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍

ലൈബ്രറിയും വിശാലമായ കമ്പ്യൂട്ടര്‍ ലാബും അടങ്ങുന്ന കെട്ടിടത്തിന്റെ ഉദ്ഘാടന വേള ആഘോഷമാക്കാന്‍ കലാപരിപാടികളുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളുമെത്തും

കൊയിലാണ്ടി: കോതമംഗലം ഗവ. എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. ഒരു കോടി നാല്‍പ്പതുലക്ഷം രൂപ അടങ്കല്‍ തുകയില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. കെട്ടിടം ഫെബ്രുവരി 15ന് 3.30ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലൈബ്രറി, വിശാലമായ കമ്പ്യൂട്ടര്‍ ലാബ് എന്നിവയുള്‍പ്പെടുന്നതാണ് പുതിയ കെട്ടിടം.

”ശമ്പള പരിഷ്‌കരണ നടപടി പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നിലപാട് വഞ്ചനാപരം”; പയ്യോളിയില്‍ ട്രഷറിയ്ക്ക് മുമ്പില്‍ കെ.എസ്.എസ്.പി.എ പ്രതിഷേധം

കൊയിലാണ്ടി: നിരാശജനകമായ സംസ്ഥാന ബജറ്റ്, ശമ്പള പരിഷ്‌കരണ നടപടി പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ വഞ്ചന എന്നിവയെക്കെതിരെ കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേര്‍സ് അസോസിയേഷന്‍. കെ.എസ്.എസ്.പി.എ സംസ്ഥാന വ്യാപകമായി ട്രഷറികള്‍ക്ക് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. പയ്യോളി ട്രഷറിയ്ക്ക് മുന്നില്‍ നടത്തിയ സംഗമം കെ.പി.സി.സി മെമ്പര്‍ മഠത്തില്‍ നാണു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട്

ടി.നസ്‌റുദ്ദീന്റെ ഓര്‍മ്മകളില്‍ കൊയിലാണ്ടിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി; അനുസ്മരണ ദിനം ആചരിച്ചു

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.നസ്‌റുദ്ദീന്റെ അനുസ്മരണ ദിനം ആചരിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്. പരിപാടി ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് സലാം വടകര മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് കെ.ടി.വിനോദന്‍ ജില്ലാ വനിതാ

”ഇത് യു.ഡി.എഫിന്റെ കുതന്ത്രം, കാപട്യം നിറഞ്ഞ പ്രചാരവേലകളെ ചേമഞ്ചേരിയിലെ സമൂഹം തള്ളിക്കളയണം” പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും സതി കിഴക്കയിലിനെയും താരതമ്യം ചെയ്തുള്ള കാപ്പാട് സ്വദേശിയുടെ ഫേസ്ബുക്ക് കുറിപ്പിനെതിരെ പി.ബാബുരാജ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജിനെ പുകഴ്ത്തിയും ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിലെ വിമര്‍ശിച്ചുമുള്ള കാപ്പാട് സ്വദേശിയായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ പോസ്റ്റിനെതിരെ പി.ബാബുരാജ് രംഗത്ത്. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിനും കഴിഞ്ഞ 25 വര്‍ഷമായി ഇവിടെ പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരായും നുണപ്രചാരവേലകള്‍ അഴിച്ചുവിടുന്ന യു.ഡി.എഫ് കുതന്ത്രത്തിന്റെ ഭാഗമാണിതെന്നാണ്

വൃക്കരോഗ ജീവിതശൈലീ രോഗ നിര്‍ണയ ക്യാമ്പുമായി കാവുംവട്ടം ഓട്ടോ ബ്രദേഴ്‌സ്

കൊയിലാണ്ടി: കാവുംവട്ടം ഓട്ടോ ബ്രദേഴ്‌സ് വൃക്കരോഗ, ജീവിതശൈലീ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ടും ഇഖ്‌റ ഹോസ്പിറ്റലുമായി ചേര്‍ന്ന് സ്‌നേഹസ്പര്‍ശം എന്ന പേരിലാണ് ക്യാമ്പ് നടത്തിയത്. ഡോ. ദര്‍ശന ടെസ്റ്റുകളെ സംബന്ധിച്ച് സംസാരിച്ചു. കെ.കെ.വിജില, ഗിരിജ ഷാജി, എം.കെ.അലി, അസീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഓട്ടോ ബ്രദേഴ്‌സ് സെക്രട്ടറി സജിത്ത്

2024ല്‍ കേരളത്തില്‍ ജനിച്ചത് വെറും 3.48ലക്ഷം കുഞ്ഞുങ്ങള്‍; ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേതുപോലെ കേരളത്തിലും ജനനനിരക്ക് പകുതിയായി കുറഞ്ഞെന്ന് സംസ്ഥാന ബഡ്ജറ്റ്, പ്രവാസം നിയന്ത്രിക്കണമെന്നും ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ജനനനിരക്ക് കുത്തനെ കുറയുന്നുവെന്ന് സംസ്ഥാന ബഡ്ജറ്റ്. 2024ല്‍ കേരളത്തില്‍ ജനിച്ചത് വെറും 3.48ലക്ഷം കുഞ്ഞുങ്ങളാണ്. ഇരുപത് വര്‍ഷം മുമ്പ് ഒരു വര്‍ഷം ആറുലക്ഷത്തിന് മുകളില്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നിടത്താണിത്. പത്തുവര്‍ഷം മുമ്പ് 2014ല്‍ 5.34 ലക്ഷം കുഞ്ഞുങ്ങളാണ് സംസ്ഥാനത്ത് ജനിച്ചതെന്നും ബഡ്ജറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാക്കള്‍ കൂടുതലായി സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നത് കേരളത്തില്‍ ജനസംഖ്യാ

കേരള ബജറ്റ് 2025: കൊയിലാണ്ടിയില്‍ ഏഴിടത്ത് റോഡ് വികസനത്തിന് വഴിയൊരുങ്ങുന്നു, അനുവദിച്ചത് പത്തുകോടി

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള ഏഴ് റോഡുകളുടെ വികസനത്തിന് വഴിയൊരുക്കി ബജറ്റ് പ്രഖ്യാപനം. പത്തുകോടി രൂപയാണ് ഇതിനായി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൂരാട്- തുറശ്ശേരിക്കടവ് റോഡ്, ചെങ്ങോട്ടുകാവ്- ഉള്ളൂര്‍ക്കടവ് റോഡ്, ഗോവിന്ദന്‍ കെട്ട്- അച്ഛന്‍ വീട്ടില്‍ റോഡ്, കാട്ടിലപ്പീടിക-കണ്ണങ്കടവ്- കപ്പക്കടവ് റോഡ്, പാറക്കാട്-ചാക്കര- അക്വഡേറ്റ്- പാച്ചാക്കല്‍ റോഡ്, ഹോമിയോ ഹോസ്പിറ്റല്‍-അണേല റോഡ് എന്നിവയുടെ വികസനത്തിനായാണ് തുക