Tag: Koyilandy
നെറ്റ് സീറോ-കാര്‍ബണ്‍ സിറ്റിയാകാന്‍ കൊയിലാണ്ടി നഗരസഭ; നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു
കൊയിലാണ്ടി: കേരളത്തിലെ നെറ്റ്- സീറോ ലക്ഷ്യങ്ങളോടൊപ്പം ചേരുന്നതിന് നവകേരള കര്‍മ പദ്ധതിയുമായി ചേര്‍ന്ന് ഹ്രസ്വകാല- ദീര്‍ഘകാല കര്‍മ്മ പരിപാടികള്‍ നടപ്പാക്കാന്‍ കൊയിലാണ്ടി നഗരസഭ. 2024-25 സാമ്പത്തിക വര്‍ഷം മുതലാണ് പദ്ധതിക്ക് തുടക്കം കുറിക്കുക. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയിലെ സകലജീവജാലങ്ങള്‍ക്കും ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രലോകം കാലങ്ങളായി ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നു . ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തോത് കൂടുന്നതും
ഉള്ളൂര്‍ക്കടവില്‍ കണ്ടെത്തിയ മൃതദേഹം കണയങ്കോട്ട് നിന്ന് പുഴയില്‍ ചാടിയ ആളുടേത്; മരിച്ചത് പേരാമ്പ്ര സ്വദേശി
കൊയിലാണ്ടി: ഉള്ളൂര്‍ക്കടവ് പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം കണയങ്കോട്ട് പുഴയില്‍ നിന്ന് ചാടി മരിച്ച ആളുടേതെന്ന് സ്ഥിരീകരിച്ചു. പേരാമ്പ്ര ചാലിക്കര കായല്‍മുക്ക് സ്വദേശിയായ തൈവെച്ച പറമ്പില്‍ റാഷിദ് ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. ബാലുശ്ശേരി ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിമുതലാണ് റാഷിദിനെ കാണാതായത്. തുടര്‍ന്ന് കണയങ്കോട് പാലത്തിന് സമീപത്ത് ബൈക്ക് ഉപേക്ഷിച്ച നിലയില്‍
മത്സ്യബന്ധത്തിനിടയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്ക്; സംഭവം കൊയിലാണ്ടി ഹാര്‍ബറിന് മൂന്ന് നോട്ടിക്കല്‍ അകലെ
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളായ കുമാര്‍ (47), ഷിബു (48), ജോസ് (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 9.30ന് കൊയിലാണ്ടിയില്‍ നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ വെച്ചായിരുന്നു സംഭവം. തൊഴിലാളികളെ ഉടനെ കൊയിലാണ്ടി ഹാര്‍ബറിലും അവിടെ നിന്ന് താലൂക്ക് ആശുപത്രിയിലുമെത്തിച്ചു. രണ്ടുപേരുടെ
ആരോഗ്യം, വിദ്യാഭ്യാസം വിഷയം ഏതുമാകട്ടെ, തീര്‍പ്പാകാത്ത ഫയലുകളുണ്ടെങ്കില്‍ അപേക്ഷിക്കാം; കൊയിലാണ്ടി നഗരസഭയില്‍ ഫയല്‍ അദാലത്ത് ആഗസ്റ്റ് 24ന്
കൊയിലാണ്ടി: നഗരസഭ ഫയല്‍ അദാലത്ത് ആഗസ്റ്റ് 24 ശനിയാഴ്ച നടക്കും. രാവിലെ പത്തുമണി മുതല്‍ നഗരസഭയിലാണ് അദാലത്ത്. അദാലത്തിനുള്ള അപേക്ഷകള്‍ ആഗസ്റ്റ് 14ന് വൈകുന്നേരം അഞ്ചുമണിവരെ നഗരസഭ ഓഫീസില്‍ സ്വീകരിക്കുന്നതാണെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. തീര്‍പ്പാകാതെ കിടക്കുന്ന ഏത് വിഷയത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഫയല്‍ അദാലത്തില്‍ അപേക്ഷ നല്‍കാവവുന്നതാണ്.
കണയങ്കോട് പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി സംശയം; പ്രദേശത്ത് തിരച്ചില്‍
കൊയിലാണ്ടി: കണയങ്കോട് പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി സംശയം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് ജീവനക്കാരെത്തി പുഴയില്‍ തിരച്ചില്‍ തുടങ്ങി. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ പാലത്തിന് സമീപം ഒരു ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തിട്ട നിലയില്‍ കണ്ടതാണ് സംശയത്തിന് ഇടയാക്കിയത്. ചാവിയും ബൈക്കില്‍ തന്നെയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പിതൃക്കളുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥനയോടെ; കണയംകോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കെത്തിയത് നൂറുകണക്കിനാളുകള്‍
കൊയിലാണ്ടി: പിതൃക്കളുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കാനും ബലിതര്‍പ്പണം നടത്താനുമെത്തിയ ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് എല്ലാവിധ സൗകര്യവുമൊരുക്കി കണയംകോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രം. പുലര്‍ച്ചെ മുതല്‍ ഇവിടെയെത്തിയ വിശ്വാസികള്‍ സുഖലാല്‍ ശാന്തിയുടെ കാര്‍മികത്വത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. പുലര്‍ച്ചെ രണ്ടുമണി മുതല്‍ തന്നെ ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങിയിരുന്നു. ക്ഷേത്ര മോക്ഷതീരത്താണ് ചടങ്ങുകള്‍ നടന്നത്. പൊലീസ്, ഫയര്‍ഫോഴ്‌സ്, മെഡിക്കല്‍ സഹായം,
ദുരിതാശ്വാസ ക്യാമ്പിലെ കുന്ന്യോറമല നിവാസികള്‍ക്ക് വെളിച്ചമേകാന്‍ അവരെത്തി; 25 എമര്‍ജന്‍സി ലാമ്പുകള്‍ നല്‍കി ബി.ഇ.എം യു.പി സ്‌കൂളിലെ ജെ.ആര്‍.സി വിങ്
കൊയിലാണ്ടി: മണ്ണിടിച്ചില്‍ ഭീതിയെ തുടര്‍ന്ന് ഗുരുദേവ കോളേജിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുന്ന്യോറമല നിവാസികള്‍ക്ക് വെളിച്ചവുമായി കൊയിലാണ്ടി ബി.ഇ.എം. യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളെത്തി. സ്‌കൂളിലെ ജെ.ആര്‍.സി വിങ്ങിന്റെ നേതൃത്വത്തില്‍ 25 കുടുംബാംഗങ്ങള്‍ക്ക് എമര്‍ജന്‍സി ലാമ്പ് വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സുമതി, ജെ.ആര്‍.സി ചുമതലയുള്ള നിധിന ടീച്ചര്‍, അധ്യാപകരായ ആദര്‍ശ്, അഖില, പി.ടി.എ മെമ്പര്‍മാരായ സബീന,
കുടിവെള്ളമില്ല, ഉച്ചയ്ക്ക് ശേഷം ഡോക്ടറുമില്ല; കീഴരിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ
കൊയിലാണ്ടി: കീഴരിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉച്ചയ്ക്ക് ശേഷം ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും കുടിവെള്ളം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധം. അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിലാണ് പ്രതിഷേധം നടതത്തിയത്. നിത്യേനേ മുന്നൂറോളം രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ വെള്ളമെത്തിക്കാന്‍ ഒരു നടപടിയും ഇന്നേവരെ പഞ്ചായത്ത് അധികൃതര്‍ കൈക്കൊണ്ടിട്ടില്ലെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത ബ്ലോക്ക്
ശക്തമായ കാറ്റും മഴയും; കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നുപോയ വള്ളം മറിഞ്ഞു
കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നുപോയ വള്ളം ശക്തമായ കാറ്റിലും മഴയിലും മറിഞ്ഞു. രാവിലെ കൊയിലാണ്ടിയില്‍ നിന്നും മത്സ്യബന്ധത്തിന് പോയ IND-KL 07-MO 4188 എന്ന വള്ളമാണ് മറിഞ്ഞത്. ഹാര്‍ബറിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്താണ് വള്ളം മറിഞ്ഞത്. വള്ളത്തില്‍ മൂന്നുപേരാണുണ്ടായിരുന്നത്. ഇവരെ മറ്റുവള്ളക്കാരുടെ സഹായത്തോടെ കരയ്‌ക്കെത്തിച്ചു. അഹമ്മദ്, റസാഖ്, ഹംസകോയ എന്നിവരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കുകളൊന്നുമില്ല. അപകടത്തില്‍പ്പെട്ട വള്ളം
കൊയിലാണ്ടി നോര്‍ത്ത് സെക്ഷനില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: നോര്‍ത്ത് സെക്ഷനില്‍ വവിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. ദര്‍ശനമുക്ക് റെയില്‍വേ സ്‌റ്റേഷന്റെ കിഴക്ക് ഭാഗം, നെല്ലിക്കോട്ട് കുന്ന് എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് വൈദ്യുതി വിതരണം തടസപ്പെടുക. 11കെ.വി ലൈനിലേക്ക് വീഴാറായ മരം മുറിക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.