Tag: Koyilandy

Total 1158 Posts

ദേശീയപാതയ്ക്കരികില്‍ കൊയിലാണ്ടിയിലെ കടയ്ക്ക് തീപ്പിടിച്ചു; വഴിയാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടത് തുണയായി

കൊയിലാണ്ടി: ദേശീയപാതയോട് ചേര്‍ന്ന് കൊയിലാണ്ടി ഹാര്‍ബര്‍ റോഡില്‍ കടയ്ക്ക് തീപ്പിടിച്ചു. പുലര്‍ച്ചെ 3.20ഓടെയായിരുന്നു സംഭവം. മത്സ്യബന്ധന ഉപകരണങ്ങളും പെയിന്റും വില്‍ക്കുന്ന ജുമാനാ സ്റ്റോറിനാണ് തീപ്പിടിച്ചത്. ഇതുവഴി കടന്നുപോയ വഴിയാത്രക്കാരന്‍ തീപടരുന്നത് കണ്ടതോടെ കൊയിലാണ്ടി ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. ഗ്രേഡ് എ.എസ്.ടി.ഒ മജീദിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റെത്തിയാണ് തീയണച്ചത്. സമീപത്തെ കടമുറികള്‍ക്കുള്ളിലേക്ക് പുക പടര്‍ന്ന നിലയിലായിരുന്നു. ഷോര്‍ട്ട്

‘വിയ്യൂരിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരന്‍’ ; ആര്‍.ടി.മാധവന്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ച് കോണ്‍ഗ്രസ്

കൊയിലാണ്ടി: വിയ്യൂരിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ അമരക്കാരനും കലാകായിക-സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന ആര്‍.ടി.മാധവനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അനുസ്മരിച്ചു. കര്‍ഷക കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി, സര്‍വ്വീസ് ബാങ്ക് ഡയറക്ടര്‍ തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ച മാധവന്റെ 13-ാമത് അനുസ്മരണ സദസ്സ് കെ.പി.സി.സി. അംഗം സി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിനോദ് കല്ലുവെട്ടുകുഴിക്കല്‍ അധ്യക്ഷനായിരുന്നു. വി.ടി.സുരേന്ദ്രന്‍, രജീഷ് വെങ്ങളത്ത്കണ്ടി, പി.ടി.ഉമേന്ദ്രന്‍,

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയവരില്‍ കൊയിലാണ്ടി കൊല്ലം സ്വദേശി ഹരീഷ് കുമാറും

കൊയിലാണ്ടി: വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രി പൊലീസ് മെഡല്‍ നേടിയവരില്‍ കൊയിലാണ്ടി കൊല്ലം സ്വദേശിയും. നടക്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഹരീഷ് കുമാര്‍ ആണ് മെഡലിന് അര്‍ഹനായത്. കൊല്ലം ചാത്തോത്ത് ഹരിദാസിന്റെയും സതീദേവിയുടെയും മകനാണ് ഭാര്യ അര്‍ച്ചന തലശ്ശേരിവ്യവസായ വകുപ്പ് ജീവനക്കാരിയാണ്. ദേവമിത്ര, ചിദന്‍ ഹരി എന്നിവര്‍ മക്കളാണ്.

കനാലില്‍ മാലിന്യം തള്ളിയ സംഭവം; കൊയിലാണ്ടിയിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രി ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ നോട്ടീസ്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നെടുംപൊയിലില്‍ കനാലില്‍ അജൈവ മാലിന്യം തള്ളിയ സംഭവത്തില്‍ കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ക്ക് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ട് മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ നോട്ടീസ്. ഒരുലക്ഷം രൂപ പിഴയായി അടക്കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. മേപ്പയ്യൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നെടുംപൊയില്‍ കനാലിനും പരിസര പ്രദേശങ്ങൡലുമായാണ് മാലിന്യങ്ങള്‍ തള്ളിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചാക്കുകള്‍ അഴിച്ച് നടത്തിയ

സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ വേണ്ടെന്നുവെച്ച് കൊയിലാണ്ടി സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്; ആഘോഷങ്ങള്‍ക്കായി മാറ്റി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കൊയിലാണ്ടി: കൊയിലാണ്ടി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബേങ്കിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കായി നീക്കി വെച്ച പണം മുഴുവന്‍ വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. അരനൂറ്റാണ്ടു കാലമായി കൊയിലാണ്ടി താലൂക്കില്‍ കാര്‍ഷിക വായ്പാ രംഗത്ത് പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വികസന ബേങ്കിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ആഗസ്റ്റ് 17 മുതല്‍ ഡിസംബര്‍ 31വരെ

പന്തലായനി ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് വാഹനം ആവശ്യമുണ്ട്; ആഗസ്റ്റ് 30ന് മുമ്പ് ടെണ്ടര്‍ നല്‍കാം

കൊയിലാണ്ടി: പന്തലായനി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ആവശ്യത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍) ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവരുടെ ടെണ്ടര്‍ ആഗസ്റ്റ് 30 ന് വൈകിട്ട് നാലിനകം നേരിട്ടോ തപാലിലോ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: ഫോണ്‍: 8281999297.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തിലും ടര്‍ഫിലുമായി പരിശീലനം; ദ്വിദിന സെപ്റ്റ് കോച്ചസ്സ് ട്രെയിനിങ് പ്രോഗ്രാമിന് കൊയിലാണ്ടിയില്‍ തുടക്കമായി

കൊയിലാണ്ടി: ദ്വിദിന സെപ്റ്റ് കോച്ചസ്സ് ട്രെയിനിങ് പ്രോഗ്രാമിനിന് തുടക്കമായി.കൊയിലാണ്ടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലും, പൊയില്‍ക്കാവ് എലൈറ്റ് ഫുട്‌ബോള്‍ ടര്‍ഫിലുമാണ് പരിശീലന പരിപാടി നടക്കുന്നത്. കേരളത്തിലെ വിവിധ സെന്ററുകളില്‍ നിന്ന് തിരഞ്ഞെടുത്ത പരിശീലകര്‍ പങ്കെടുക്കുന്ന ടെയ്‌നിങ്ങ് പ്രോഗ്രാമാണിത് . 2016 – 17 വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികള്‍ക്കായി ആരംഭിക്കുന്ന പുതിയ ബാച്ചിലെ കോച്ചുമാര്‍ക്ക് വിദഗ്ധ പരിശീലനം

ഫോക് ലോര്‍ അക്കാദമി പുരസ്‌കാര ജേതാവ് പി.കെ.രജീഷ് ഉള്ളൂരിന് കേരള മലയ പാണന്‍ സമുദായ സംഘടനയുടെ ആദരവ്

കൊയിലാണ്ടി: കേരള ഫോക്ക് ലോര്‍ അക്കാദമിയുടെ അവാര്‍ഡ് നേടിയ പി.കെ.രജീഷ് ഉള്ളൂരിനെ കേരള മലയ പാണന്‍ സമുദായ സംഘടനയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. കെ.എം.പി.എസ്.എസ് പ്രസിഡണ്ട് യു.കെ.അനീഷ് മെമന്റോ നല്‍കി ആദരിച്ചു. കെ.ടി.ദിനേശന്‍ പൊന്നാട അണിയിച്ചു. യോഗത്തില്‍ പി.വി പ്രകാശ്, സിന്ധു പ്രകാശന്‍, ശ്രീധരന്‍ എളാട്ടേരി, അശോകന്‍ കൊല്ലം, സുധാകരന്‍ എളാട്ടേരി, കെ.ടി.പത്മനാഭന്‍, ഷീബ മനോജ് മുണ്ടോത്ത്,

അനധികൃത തെരുവ് കച്ചവടത്തിനെതിരെ നടപടി സ്വീകരിക്കണം; ആവശ്യമുയര്‍ത്തി കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സമ്മേളനം

കൊയിലാണ്ടി: അനധികൃത തെരുവ് കച്ചവടത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സമ്മേളനം. പ്ലാസ്റ്റിക്കിന് നിരോധനം ഉല്പാദന കേന്ദ്രങ്ങളില്‍ നിന്നും തടയാന്‍ നടപടി സ്വീകരിക്കണമെന്നും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വ്യാപാരികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡും യോഗത്തില്‍ വിതരണം ചെയ്തു. കൊയിലാണ്ടി എം.എല്‍.എ

കൊയിലാണ്ടിയില്‍ ആംബുലന്‍സിന് വഴികൊടുക്കാതെ കാറിന്റെ യാത്ര; കാര്‍ ഡ്രൈവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

കൊയിലാണ്ടി: അത്യാസന്ന നിലയിലുളള രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിന് വഴികൊടുക്കാതെ കാര്‍ യാത്ര ചെയ്ത സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കൊയിലാണ്ടി പൊലീസാണ് സ്വമേധയാ കേസെടുത്തത്. കേസില്‍ ഇന്ന് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ആംബുലന്‍സ് ഡ്രൈവര്‍ മുഹമ്മദിന്റെ മൊഴിയെടുക്കുകയും ചെയ്യും. ഇന്നലെ രാവിലെ വടകരയില്‍ നിന്നും രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക്