Tag: Koyilandy

Total 1158 Posts

നടപടിക്രമങ്ങള്‍ പാലിക്കാതെ ആനുകൂല്യം കൈപ്പറ്റി; പിഷാരികാവ് ക്ഷേത്രം മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കെതിരെ പൊലീസില്‍ പരാതി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി.ടി.വിനോദനെതിരെ പരാതി. വിരമിക്കുന്നതിന് മുമ്പ് നടപടിക്രമങ്ങള്‍ പാലിക്കാതെ അരിയര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്നാണ് കൊയിലാണ്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. ആറുലക്ഷത്തോളം രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. പിഷാരികാവിലെ ട്രസ്റ്റി ബോര്‍ഡിലെ സര്‍ക്കാര്‍ നോമിനികളാണ് പൊലീസില്‍ പരാതിപ്പെട്ടത്. 2023 ഡിസംബറിലാണ് ടി.ടി.വിനോദന്‍ എക്‌സിക്യുട്ടീവ് ഓഫീസറായി ചുമതലയേറ്റത്. 2024 മെയ് മാസം

പ്രശസ്തഗായകന്‍ കൊയിലാണ്ടി അണേല മണക്കാട് രാജന്‍ അന്തരിച്ചു

കൊയിലാണ്ടി: പ്രശസ്ത ഗായകന്‍ കൊയിലാണ്ടി അണേല സ്വദേശിയായ മണക്കാട് രാജന്‍ (രാരോത്ത് കണ്ടി) രാജന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. കൊയിലാണ്ടിയിലെ രാഗതരംഗം ഓര്‍കെസ്ട്രയിലെ പ്രധാന ഗായകനായി നിരവധി വേദികളില്‍ നിറസാന്നിധ്യമായിരുന്നു. ബിജിപാല്‍ അടക്കമുള്ള പ്രമുഖരില്‍ നിന്നും അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഭാര്യ: മാണിക്യം. മകന്‍: ശ്യാംരാജ്. ഭൗതിക ശരീരം ഉച്ചയ്ക്ക്

ഓണാഘോഷമോ പൂക്കളമത്സരമോ എന്തും ആയിക്കോട്ടേ, ചെണ്ടുമല്ലിക്കായി ഇനി അകലെ പോകേണ്ട; മൂടാടിയില്‍ ഇപ്പോള്‍ പൂക്കാലമാണ്!

മൂടാടി: ഓണക്കാലമാണ്, ഒപ്പം ആഘോഷക്കാലവും. പൂക്കളമത്സരങ്ങളും ഓണാഘോഷ പരിപാടികളുമെല്ലാം തുടങ്ങുകയായി. ഇതിനായി പൂക്കള്‍ തേടി ഇനി ദൂരേക്ക് പോകേണ്ട, മൂടാടിയിലേക്ക് വിട്ടോളൂ. തികച്ചും ജൈവകൃഷി ചെയ്ത് തയ്യാറാക്കിയ പൂക്കള്‍ നിങ്ങള്‍ക്ക് കിട്ടും, അതും കുറഞ്ഞ വിലയില്‍. ഒന്നും രണ്ടുമല്ല, പത്ത് കര്‍ഷക ഗ്രൂപ്പുകളാണ് മൂടാടിയുടെ വിവിധ ഭാഗങ്ങളിലായി ചെണ്ടുമല്ലി പൂക്കള്‍ കൃഷി ചെയ്തിരിക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ്

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ തുവ്വപ്പാറ, ഈച്ചരോത്ത്, ചാത്തനാടത്ത്, ഒ.പി.സുനാമി, തുവ്വയില്‍ റോഡ്, പൊയില്‍ക്കാവ് ബീച്ച് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം മൂന്നുവരെ കവലാട്, എഴുകുടിക്കല്‍, പൊയില്‍ക്കാവ് ടെമ്പിള്‍, കോളൂര്‍ സുനാമി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ വൈദ്യുതി മുടങ്ങും.

‘വയനാട്ടിലേക്ക് ഒരു കൈത്താങ്ങ്’ ടിക്കറ്റിനുപകരം ബക്കറ്റുമായി ജില്ലയിലെ സ്വകാര്യ ബസ് കണ്ടക്ടര്‍മാര്‍; കൊയിലാണ്ടിയില്‍ നിന്നടക്കമുള്ള സ്വകാര്യബസുകളുടെ ഇന്നത്തെ സര്‍വ്വീസ് ദുരിതബാധിതര്‍ക്ക് വീടൊരുക്കാനായി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നുള്ള ഏതാണ്ടെല്ലാ ബസുകളുടെയും ഇന്നത്തെ ഓട്ടം വയനാടിനുവേണ്ടിയാണ്. ബസ് ജീവനക്കാര്‍ വയനാടിന് കൈത്താങ്ങായി ഓടുമ്പോള്‍ യാത്രക്കാരും കട്ടയ്ക്ക് കൂടെയുണ്ട്. ടിക്കറ്റ് തുകയ്ക്ക് പുറമേ തങ്ങളാലാവുന്നത് നല്‍കിയാണ് ഓരോ യാത്രക്കാരും ഈ ഉദ്യമത്തില്‍ പങ്കുചേരുന്നത്. ടിക്കറ്റുമായി യാത്രക്കാര്‍ക്കരികിലേക്ക് പോകുന്ന കണ്ടക്ടര്‍മാരെല്ലാം തന്നെ ഇന്ന് വയനാടിനൊരു കൈത്താങ്ങ് എന്നെഴുതിയ ബക്കറ്റുമായാണ് പണം ശേഖരിക്കുന്നത്. രാവിലെ മുതല്‍

” അതീവ ശ്രദ്ധവേണം, കൊയിലാണ്ടി സ്റ്റാന്റിലിറങ്ങി നടക്കുമ്പോള്‍, കാല്‍നടയാത്രക്കാര്‍ക്ക് ബസ് ഡ്രൈവര്‍മാരും പരിഗണന നല്‍കണം’ ; വയോധിക ബസിനടിയില്‍പ്പെട്ട് മരണപ്പെട്ടതിന് പിന്നാലെ കൊയിലാണ്ടി ബസ് സ്റ്റാന്റിലേ സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ചോദ്യമുയരുന്നു

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ കീഴരിയൂര്‍ സ്വദേശി ബസിടിച്ച് മരണപ്പെട്ട സംഭവത്തോടെ ബസ് സ്റ്റാന്റിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ചോദ്യമുയരുന്നു. കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ ആദ്യമായല്ല ഇത്തരമൊരു അപകടമരണം സംഭവിക്കുന്നത്. രണ്ട് മാസത്തിന് മുമ്പ് സമാനമായ രീതിയില്‍ കുറുവങ്ങാട് സ്വദേശിയും മരണപ്പെട്ടിരുന്നു. ഒന്നര വര്‍ഷം മുമ്പ് നെല്ല്യാടി സ്വദേശിയായ യുവതിയും ഇതേ രീതിയില്‍ കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ മരണപ്പെട്ടിരുന്നു.

” ഇതെന്ത് ഇരുട്ടാ ഇവിടെ” കൊയിലാണ്ടി മേല്‍പ്പാലമടക്കം പ്രധാനയിടങ്ങളിലൊന്നും ആവശ്യത്തിന് വെളിച്ചമില്ല; ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ടൗണിലൂടെ കടന്നുപോകുന്നത് ഭയത്തോടെ

കൊയിലാണ്ടി: കൊയിലാണ്ടി ടൗണിലെ പ്രധാന കേന്ദ്രങ്ങളിലടക്കം ആവശ്യത്തിന് തെരുവ് വിളക്കുകള്‍ ഇല്ലാത്തത് യാത്രക്കാര്‍ക്ക് പ്രയാസമാകുന്നു. സന്ധ്യ കഴിഞ്ഞാല്‍ കൊയിലാണ്ടിയിലെ മേല്‍പ്പാലത്തിലും സ്റ്റാന്റിന്റെ കിഴക്ക് ഭാഗത്തും റെയില്‍വേ സ്റ്റേഷന്‍ റോഡിലുമെല്ലാം ഇരുട്ടിലൂടെ അപകടം ഭയന്ന് സഞ്ചരിക്കേണ്ട സ്ഥിതിയാണ്. കൊയിലാണ്ടി മേല്‍പ്പാലവും അതിന്റെ പരിസരപ്രദേശങ്ങളിലും രാത്രിയായാല്‍ ലഹരി ഉപയോഗിക്കുന്നവരുടെയും മദ്യപാനികളുടെയും കേന്ദ്രമാണ്. ഒഴിഞ്ഞ കെട്ടിടങ്ങളും പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളും

” വെളിച്ചത്തിന്റെ പൊരുള്‍ തേടി” മര്‍കസ് മാലിക് ദീനാര്‍ വിദ്യാര്‍ഥി കൂട്ടായ്മ സംഘടിപ്പിച്ച ഖുര്‍ആന്‍ ഫെസ്റ്റിവെല്ലിന് പ്രൗഢഗംഭീരമായ സമാപനം

കൊയിലാണ്ടി: ‘വെളിച്ചത്തിന്റെ പൊരുള്‍ തേടി’ എന്ന പ്രമേയത്തില്‍ പാറപ്പള്ളി മര്‍കസ് മാലിക് ദീനാര്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ അന്നബഅ് സംഘടിപ്പിച്ച ഖുര്‍ആന്‍ ഫെസ്റ്റിവല്‍ ക്യൂ-കൗന്‍ 3.0 സമാപിച്ചു. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ പരിപാടിക്ക് ആശംസകളറിയിച്ചു. സമാപന സംഗമം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍,

തിരക്കൊഴിഞ്ഞ് കൊയിലാണ്ടി താലൂക്ക് ആശുപത്രി; ഡോക്ടര്‍മാരുടെ സമരം കൊയിലാണ്ടിയിലും പൂര്‍ണം

കൊയിലാണ്ടി: ഡോക്ടര്‍മാരുടെ സമരം കൊയിലാണ്ടിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചു. കൊയിലാണ്ടിയിലെ എല്ലാ ആശുപത്രികളിലും അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണ ഏറെ തിരക്ക് അനുഭവപ്പെടാറുള്ള കൊയിലാണ്ടി താലൂക്ക് ആശുപത്രി ആളൊഴിഞ്ഞ നിലയിലാണ്. ഒ.പി.സേവനം തടസപ്പെട്ടു. കാഷ്വാലിറ്റി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും സമരത്തിലാണ്. ശനിയാഴ്ച രാവിലെ ആറു മുതല്‍ ഞായറാഴ്ച

സ്വാതന്ത്ര്യദിനാഘോഷത്തില്‍ കൊയിലാണ്ടിയും: പതാക ഉയര്‍ത്തലും പായസവിതരണവുമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് സമീപത്തെ ഓട്ടോ കൂട്ടായ്മ, സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയ്ക്കു സമീപം പതാക ഉയര്‍ത്തി സീനിയര്‍ സിറ്റിസണ്‍

കൊയിലാണ്ടി: 78ാമത് സ്വാതന്ത്ര്യദിന ആഘോഷപരിപാടികളുടെ ഭാഗമായി കൊയിലാണ്ടി താലൂക്ക് ആശുപത്രി ലൈനിലെ ഓട്ടോ കൂട്ടായ്മ. രാവിലെ എട്ടരയോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. ഓട്ടോ കൂട്ടായ്മയുടെ ഭാഗമായ ജയപ്രകാശ് പന്തലായനി ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്ന് ആശുപത്രിയിലെയും പരിസരത്തെയും ആളുകള്‍ക്ക് ഓട്ടോ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പായസം വിതരണം ചെയ്തു. അഞ്ഞൂറോളം പേര്‍ക്കാണ് പായസമൊരുക്കിയത്. ആഘോഷവുമായി സീനിയര്‍ സിറ്റിസണ്‍ സ്റ്റേഡിയത്തിലെ