Tag: Koyilandy

Total 1158 Posts

കോഴിക്കോട് ജില്ലയില്‍ കൂടുന്നത് 132 വാര്‍ഡുകള്‍; ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയായി

കൊയിലാണ്ടി: തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയായി. ജില്ലയില്‍ 132 വാര്‍ഡുകളാണ് കൂടിയത്. പഞ്ചായത്ത് തലത്തില്‍ 117, ബ്ലോക്ക് പഞ്ചായത്ത് 14, ജില്ലാ പഞ്ചായത്ത് ഒന്ന് എന്നിങ്ങനെയാണ് വര്‍ധന. കോടഞ്ചേരി പഞ്ചായത്ത് ഒഴികെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാര്‍ഡുകള്‍ കൂടി. പഞ്ചായത്തുകളിലെ 1343 വാര്‍ഡുകളില്‍ 688 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 183 ല്‍

കൊയിലാണ്ടിയില്‍ സൗജന്യ മെഗാതൊഴില്‍മേള നാളെ, ആയിരത്തില്‍പരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം; ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍

കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടിയുടെയും കെ.എ.എസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2024 സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച കൊയിലാണ്ടി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വെച്ച് മെഗാ തൊഴില്‍മേള നടത്തുന്നു. അന്നേദിവസം 48 കമ്പനി പ്രതിനിധികള്‍ നേരിട്ടെത്തി ഇന്റര്‍വ്യൂ നടത്തുന്നതുവഴി 1000ല്‍ പരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിക്ക് അവസരം ലഭിക്കും. തൊഴില്‍ അന്വേഷകര്‍ക്ക് തീര്‍ത്തും സൗജന്യമായി പങ്കെടുക്കാം. പുതുമുഖങ്ങള്‍ക്കും പരിചയസമ്പന്നര്‍ക്കും അപേക്ഷിക്കാം.

കുറുവങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വയോമിത്രം പദ്ധതിക്ക് ഇരിപ്പിടവുമായി നോവ് ചാരിറ്റബിള്‍ സംഘടന; 25 കസേരകള്‍ കൈമാറി

കൊയിലാണ്ടി: കുറുവങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന വയോമിത്രം പദ്ധതിക്ക് കുറുവങ്ങാട് സെന്‍ട്രലില്‍ പ്രവര്‍ത്തിക്കുന്ന നോവ് ചാരിറ്റബിള്‍ സംഘടന 25 കസേരകള്‍ കൈമാറി. ചടങ്ങില്‍ എ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. നോവ് കണ്‍വീനര്‍ ടി.കെ.സത്യന്‍ കസേരകള്‍ കൈമാറുകയും വയോമിത്രം മുന്‍സിപ്പല്‍ കണ്‍വീനര്‍ പി.സുധാകരന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങുകയും ചെയ്തു. ഡോ. ജിജോ, കെ.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

ദ്രുതഗതിയില്‍ പ്രവൃത്തി തുടങ്ങും; കൊയിലാണ്ടി സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ രണ്ടുകോടി രൂപയുടെ ഭരണാനുമതി

കൊയിലാണ്ടി: കൊയിലാണ്ടി സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഭരണാനുമതിയായി. കാലപ്പഴക്കവും സ്ഥലപരിമിതിയും കാരണം പൊറുതിമുട്ടിയ കോടതി വളപ്പിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. 2 കോടി രൂപ ചിലവിലാണ് പുതിയ സബ് ട്രഷറി കെട്ടിടം ഒരുങ്ങുന്നത്. ഇതിനകം പഴയ കെട്ടിടം പൊളിച്ചു മാറ്റേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അക്രിഡിറ്റേഷന്‍ ഏജന്‍സിയായ എച്ച്.എല്‍.എല്ലിനാണ്

ആക്രിപെറുക്കല്‍, മുണ്ട് ചലഞ്ച്, തേങ്ങാചലഞ്ച്… അങ്ങനെ ഉദ്യമങ്ങള്‍ നിരവധി; വയനാടിനെ പുനര്‍നിര്‍മ്മിക്കാന്‍ കൊയിലാണ്ടിയില്‍ നിന്നും ഡി.വൈ.എഫ്.ഐ പിരിച്ചെടുത്തത് 12ലക്ഷത്തിലേറെ രൂപ

കൊയിലാണ്ടി: ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ കൊയിലാണ്ടിയിലെ ഡി.വൈ.എഫ്.ഐ പിരിച്ചെടുത്തത് പന്ത്രണ്ട് ലക്ഷത്തിലേറെ രൂപ. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി 1204927രൂപ ഇന്നലെ ജില്ലാ കമ്മിറ്റിക്ക് കൈമാറി. കൊയിലാണ്ടി ബ്ലോക്കിലെ വെങ്ങളം, കൊയിലാണ്ടി സെന്റര്‍, ആനക്കുളം, അരിക്കുളം, നമ്പ്രത്ത്കര, കാരയാട്, ചേമഞ്ചേരി, കാപ്പാട്, ഈസ്റ്റ്, പൊയില്‍ക്കാവ്, ചെങ്ങോട്ടുകാവ്, കൊല്ലം, നടേരി, കീഴരിയൂര്‍, സൗത്ത് മേഖലകളില്‍

കൊയിലാണ്ടിയുടെ ഭംഗി കൂട്ടാന്‍ രാത്രിയിലും കര്‍മ്മനിരതരായി നഗരസഭാ ജീവനക്കാര്‍; പെയിന്റിങ് പ്രവൃത്തി പുരോഗമിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ മോഡി കൂട്ടാന്‍ രാത്രിയും കര്‍മ്മനിരതരായി നഗരസഭാ ജീവനക്കാര്‍. കൊയിലാണ്ടിയില്‍ പൊതുജനങ്ങള്‍ക്കുവേണ്ടിയൊരുക്കുന്ന ഹാപ്പിനെസ്സ് പാര്‍ക്ക് ഉദ്ഘാടനം സെപ്റ്റംബര്‍ 2ന് നടക്കാനിരിക്കെയാണ് നഗരത്തിന്റെ മോഡി കൂട്ടുന്നത്. ട്രാഫിക് ഐലന്റ്, ഡിവായിഡറുകള്‍, ഫുട്പത്തുകള്‍ എന്നിവ പെയിന്റ് ചെയ്തു ഭംഗിയാക്കുന്ന പ്രവര്‍ത്തികളാണ് നഗരസഭയിലെ ഒരു കൂട്ടം ജീവനക്കാര്‍ ഏറ്റെടുത്തത്. മഴയെ വകവെക്കാതെ രാത്രിയില്‍ ആണ് പ്രവര്‍ത്തനം നടത്തിയത്.

കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി കോളേജില്‍ ബിരുദ കോഴ്‌സുകളില്‍ സീറ്റൊഴിവ്- വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി കോളേജില്‍ ഒന്നാം വര്‍ഷ ബി.എസ്.സി ഫിസിക്‌സ്, ബി.എസ്.സി കെമിസ്ട്രി, കോഴ്‌സുകളില്‍ ഓപ്പണ്‍, കമ്മ്യൂണിറ്റി, പട്ടികജാതി, പട്ടികവര്‍ഗ, സ്‌പോര്‍ട്‌സ്, ഭിന്നശേഷി വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവര്‍ ഓഗസ്റ്റ് 31 ശനിയാഴ്ച രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

കൊയിലാണ്ടി മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായം തേടി; ഗതാഗത മന്ത്രിയുടെ നിര്‍ദേശാനുസരണം കൊയിലാണ്ടിയില്‍ ജനകീയ സദസ്സ്

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി മണ്ഡലത്തില്‍ ജനകീയ സദസ്സ് സംഘടിപ്പിച്ചു. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിര്‍ദേശാനുസരണമാണ് ജനകീയ സദസ്സ് സംഘടിപ്പിച്ചത്. പരിപാടി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മേഖലയില്‍ യാത്രാ ക്ലേശം അനുഭവിക്കുന്ന സ്ഥലങ്ങളിലേക്ക് ബസ്സ് സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടുന്നതിന്

കൊയിലാണ്ടി ഹാര്‍ബറിന്റെ മുഖച്ഛായ മാറും; പി.എം.എം.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊയിലാണ്ടി: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തത്തോടെ പി.എം.എം.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊയിലാണ്ടി ഹാര്‍ബറിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രവര്‍ത്തനങ്ങളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. പി.എം.എം.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60% കേന്ദ്ര സഹായത്തോടെ കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തിലെ രണ്ടാം ഘട്ട വികസന പദ്ധതിയിലെ വിവിധ ഘടകങ്ങളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി 20.90 കോടി

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊല്ലം വെസ്റ്റ് യൂണിറ്റ് വനിതാ കണ്‍വന്‍ഷന്‍ ജനശക്തി ലൈബ്രറി ഹാളില്‍

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ (KSSPU) കൊല്ലം വെസ്റ്റ് യൂണിറ്റ് വനിത കണ്‍വെന്‍ഷന്‍ ജനശക്തി ലൈബ്രറി ഹാളില്‍ നടന്നു. ബ്ലോക്ക് വനിത കണ്‍വീനര്‍ എന്‍.കെ. വിജയഭാരതി ടീച്ചര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വനിത വേദി കണ്‍വീനര്‍ ടി.എ.സത്യഭാമ അധ്യക്ഷയായി. കെ.എസ്.എസ്.പി.യു ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി.രാജേന്ദ്രന്‍, യൂണിറ്റ് പ്രസിഡണ്ട് കെ.എം.നയന ജന്‍