Tag: Koyilandy

Total 1158 Posts

കൊയിലാണ്ടി കോമത്തുകരയില്‍ ബൈപ്പാസ് റോഡില്‍ വന്‍തോതില്‍ മണ്ണിടിഞ്ഞുവീണു; ബൈക്ക് യാത്രക്കാരന് പരിക്ക്, ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്ന കോമത്തുകര കൈലാസ് റോഡില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞുവീണു. അപകടത്തില്‍ ദേശീയപാതയിലൂടെ കടന്നുപോകുകയായിരുന്ന ബൈക്ക് യാത്രികന് പരിക്കേറ്റു. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാത്രിയാണ് സംഭവം. ദേശീയപാതയ്ക്കായി മണ്ണെടുത്ത ഭാഗത്തുനിന്നും വലിയ തോതില്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇതിനടുത്തുള്ള ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നുവീണിട്ടുണ്ട്. കൊയിലാണ്ടി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഉള്ള്യേരി റോഡിലേക്ക്

അടിപൊളി ഓണസദ്യയും ഒപ്പം ആഘോഷാരവങ്ങളോടെ കലാവിരുന്നും; നെസ്റ്റിലെ കുട്ടികള്‍ക്ക് മറക്കാനാവാത്ത ദിവസം സമ്മാനിച്ച് കൊയിലാണ്ടി ഗവ. കോളേജ് പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മയൊരുക്കിയ ‘കരുതലിന്റെ കൂട്ടോണം’

കൊയിലാണ്ടി: ഓണസമ്മാനവും കലാവിരുന്നും ഉഗ്രന്‍ സദ്യയുമായി കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജ് 1990 – 2000 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ കൂട്ട് അംഗങ്ങളെത്തിയപ്പോള്‍ കൊയിലാണ്ടി നെസ്റ്റിലെ കൂട്ടുകാര്‍ക്ക് മറക്കാനാവാത്ത ഒരു ദിവസമാണത് സമ്മാനിച്ചത്. നൃത്തവും പാട്ടും ആഘോഷവുമൊക്കെയായി ആകെ ഉത്സവ പ്രതീതിയിലായിരുന്നു അന്തരീക്ഷം. കൊയിലാണ്ടി നെസ്റ്റുമായി ചേര്‍ന്ന് ‘കരുതലിന്റെ കൂട്ടോണം ‘ഓണാഘോഷ പരിപാടിയ്ക്കായാണ് കൂട്ട് അംഗങ്ങളെത്തിയത്.

മെഹ്ഫിലെ അഹ്‌ലു ബൈത്തിനൊരുങ്ങി കൊയിലാണ്ടി; വലിയകത്ത് പള്ളിക്ക് സമീപം കൊടിയേറ്റം

കൊയിലാണ്ടി: മണ്ഡലം എസ്.വൈ.എസ് മെഹ്ഫിലെ അഹ് ലുബൈത്തിന് ഇന്നലെ കൊടിയേറി. വൈകുന്നേരം നാലുമണിക്ക് കൊയിലാണ്ടി വലിയകത്ത് പള്ളിക്ക് സമീപമാണ് കൊടിയേറ്റം നടന്നത്. ഹാഫിള് സയ്യിദ് ഹുസ്സൈന്‍ ബാഫഖി, എ.പി.പി തങ്ങള്‍ കാപ്പാട്, മുഹമ്മദ് ഐദ്രൂസ് (നജും), സയ്യിദ് അലവി ഐദ്രൂസ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് താഹ ബാഫഖി അല്‍ മുന, സയ്യിദ് ആരിഫ്

കേരള ഫുട്‌ബോള്‍ സബ്ജൂനിയര്‍ ടീം ക്യാപ്റ്റനായി ‘കൊയിലാണ്ടിയുടെ ഓസില്‍’

കൊയിലാണ്ടി: കേരള ഫുട്‌ബോള്‍ സബ് ജൂനിയര്‍ ടീം ക്യാപ്റ്റന്‍ ആയി കൊയിലാണ്ടി വിരുന്നുകണ്ടി സ്വദേശി ഇന്ദ്രജ് വിനേഷ്. പാലക്കാട് ജില്ലാ ഫുട്‌ബോള്‍ ടീമില്‍ നിന്നാണ് ഇന്ദ്രജ് സംസ്ഥാന ടീമിലേക്ക് സെലക്ഷന്‍ നേടിയത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി പട്ടാമ്പി കൊപ്പത്തെ എ.ഐ.എഫ് ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നും ഫുട്‌ബോള്‍ പരിശീലിക്കുന്നുണ്ട്. രണ്ടുവര്‍ഷമായി പാലക്കാട് ജില്ലാ ടീം ക്യാപ്റ്റനായിരുന്നു. അടുത്തിടെ ഒഡീഷയില്‍

ടിക്കറ്റ് വരുമാനവും യാത്രക്കാരുടെ എണ്ണവും കൂടി; കൊയിലാണ്ടി സ്റ്റേഷന്റെ ഗ്രേഡ് ഉയര്‍ന്നു, വികസന സാധ്യതയേറുന്നു

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ക്കും വികസന സ്വപ്‌നങ്ങള്‍ക്കും സാധ്യത ഏറ്റിക്കൊണ്ട് റെയില്‍വേ സ്റ്റേഷന്റെ ഗ്രേഡില്‍ ഉയര്‍ച്ച. നിലവില്‍ വടകര സ്റ്റേഷനൊക്കെ ഉള്‍പ്പെടുന്ന എന്‍.എസ്.ജി ഗ്രേഡ് മൂന്നിലേക്ക് കൊയിലാണ്ടി ഉള്‍പ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തെ ടിക്കറ്റ് വരുമാനത്തിന്റെ അടിസ്ഥാനത്തിലും യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനയും പരിഗണിച്ചാണ് റെയില്‍വേ ഉയര്‍ന്ന ഗ്രേഡ് നല്‍കിയത്. ഗ്രേഡ് ഉയര്‍ന്നതിനാല്‍ കൊയിലാണ്ടിയില്‍

മാലിന്യങ്ങള്‍ റോഡരികിലും പറമ്പിലും തള്ളുന്നവര്‍ക്ക് പിടിവീഴും; മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യപരിപാലനത്തിന് പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: വീടുകളിലെ മാലിന്യങ്ങള്‍ ആളൊഴിഞ്ഞ സമയത്ത് റോഡരികില്‍ തള്ളി പോകുന്നവര്‍ക്കും, പ്ലാസ്റ്റിക് മാലിന്യങ്ങളുള്‍പ്പെടെ അവിടിവിടെ വലിച്ചെറിയുന്നവരുമെല്ലാം ഇനി ഈ പണി അധികനാള്‍ തുടരാമെന്ന് കരുതേണ്ട. മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ പരിപാലിക്കാത്ത കൊയിലാണ്ടിക്കാര്‍ ഇനി നിയമനടപടി നേരിടേണ്ടിവരും. മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ട ക്യാമ്പയിനിന്റെ ഭാഗമായി മാലിന്യപരിപാലനത്തില്‍ സുസ്ഥിരത കൈവരിക്കാനുള്ള പദ്ധതികള്‍ കൊയിലാണ്ടിയിലും തുടങ്ങുകയാണ്. കൃത്യമായ അജൈവ-ജൈവമാലിന്യ

പകല്‍വീട്, കാരണവര്‍ക്കൂട്ടം, അയല്‍ക്കൂട്ടങ്ങള്‍…. വയോജനങ്ങളെ ചേര്‍ത്തുപിടിച്ച് കൊയിലാണ്ടി നഗരസഭ; അറിയാം വയോജനങ്ങള്‍ക്കായി നഗരസഭ നടപ്പിലാക്കുന്ന പദ്ധതികള്‍

കൊയിലാണ്ടി: വയോജന പരിപാലനത്തില്‍ വ്യത്യസ്തമായ പദ്ധതികളിലൂടെ കേരള സാമൂഹ്യനീതി വകുപ്പിന്റെ അംഗീകാരം നേടിയിരിക്കുകയാണ് കൊയിലാണ്ടി നഗരസഭ. വയോജന പരിപാലത്തില്‍ മാതൃകയാക്കാവുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് നഗരസഭയെ ഈ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. വയോജന നയം അനുശാസിക്കുന്നക്കുന്ന തരത്തിലുള്ള വിവിധ പദ്ധതികളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നഗരസഭയുടെ ഭാഗത്തുനിന്നും വയോജനങ്ങള്‍ക്കായി നടപ്പിലാക്കി വരുന്നത്. ഇതില്‍ ഏറ്റവും

അരി, പഞ്ചസാര, മുളക്, ചെറുപയര്‍…. പതിനൊന്ന് സാധനങ്ങള്‍ക്ക് സപ്ലൈക്കോ വിലയില്‍; കീശചോരാതെ ഓണം കളറാക്കാന്‍ കൊയിലാണ്ടിയിലെ കളള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണ സംഘത്തിന്റെ ചന്തയിലേക്ക് പോന്നോളൂ

കൊയിലാണ്ടി: അവശ്യസാധനങ്ങള്‍ സബ്‌സിഡി വിലയില്‍ ലഭ്യമാക്കി കൊയിലാണ്ടി താലൂക്ക് കള്ള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണ സംഘത്തിന്റെ ഓണച്ചന്ത. റെയില്‍വേ സ്‌റ്റേഷന് സമീപം മുത്താമ്പി റോഡില്‍ ചെത്തുതൊഴിലാളി സഹകരണ സംഘം ഓഫീസിന് സമീപത്താണ് ചന്ത നടക്കുന്നത്. അരി, പഞ്ചസാര, മുളക്, ചെറുപയര്‍, പച്ചരി, ഉഴുന്ന്, തുവരപരിപ്പ്, കടല, വന്‍പയര്‍, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ പതിനൊന്ന് സാധനങ്ങള്‍

വെണ്ടയും മുളകും വഴുതനയും ഇനി കൊയിലാണ്ടിയിലെ അംഗനവാടികളില്‍ വിളയും; പോഷക സമൃദ്ധി മിഷന്റെ ഭാഗമായി പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: പോഷക സമൃദ്ധി മിഷന്‍ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടിയിലെ അംഗനവാടികള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. വെണ്ട, മുളക്, വഴുതന, പയര്‍ എന്നിവയുടെ തൈകളാണ് കൃഷിഭവന്റെ നേതൃത്വത്തില്‍ അംഗനവാടി ജീവനക്കാര്‍ക്ക് നല്‍കിയത്. കേരള ജനതയുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്ന രീതിയില്‍ പോഷക പ്രാധാന്യമുള്ള വിളകള്‍ സമയബന്ധിതമായി ഉല്പാദിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പോഷക

എത്തില്ലെന്ന് പറഞ്ഞ അരളിയും എത്തി; പലനിറത്തിലുള്ള പൂക്കളുമായി കൊയിലാണ്ടിയില്‍ പൂവിപണി സജീവം, ചെണ്ടുമല്ലികളുമായി പ്രാദേശിക കര്‍ഷകരും തയ്യാര്‍

കൊയിലാണ്ടി: കൊയിലാണ്ടിയിലെങ്ങും ഇപ്പോള്‍ വര്‍ണ്ണങ്ങളാണ്, അതി സുന്ദരമായ പൂക്കളുടെ വര്‍ണ്ണം. അത്തം പിറന്നപ്പോഴെക്കും കൊയിലാണ്ടിയില്‍ പൂവണിയും സജീവമായി. ബസ് സ്റ്റാന്റ് പരിസരം, ടൗണ്‍ഹാള്‍ പരിസരം, ടോള്‍ബൂത്തിന് സമീപം, സ്റ്റേഡിയം പരിസരത്തും ഫുട്പാത്ത്, മാര്‍ക്കറ്റ് പരിസരം, കൊല്ലം എന്നിങ്ങനെ കൊയിലാണ്ടിയില്‍ എവിടെ തിരിഞ്ഞാലും അധികം ദൂരത്തല്ലാതെ കാണാം വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ വില്‍ക്കാനിട്ടിരിക്കുന്നത്.  ചെണ്ടുമല്ലികള്‍ മഞ്ഞയും ഓറഞ്ചും,