Tag: Koyilandy

Total 1156 Posts

ഉപജില്ലാ ശാസ്‌ത്രോത്സവത്തിനൊരുങ്ങി കൊയിലാണ്ടി; 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു

കൊയിലാണ്ടി: 2024-25 വര്‍ഷത്തെ കൊയിലാണ്ടി ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേള ഒക്ടോബര്‍ 17, 18 തിയ്യതികളില്‍ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ വെച്ച് നടക്കും. മേളയുടെ വിജയത്തിനായി 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു. കൊയിലാണ്ടി ഗവ: വി.എച്ച്.എസ്.എസില്‍ വെച്ച് നടന്ന വിപുലമായ സ്വാഗതസംഘ രൂപീകരണ യോഗം കൊയിലാണ്ടി മുനിസിപ്പാലിറ്റി

പിടിച്ചെടുത്ത് നശിപ്പിച്ചത് 30 കിലോഗ്രാം മത്സ്യം; കൊയിലാണ്ടി നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ അനധികൃത മത്സ്യവില്‍പ്പനയ്‌ക്കെതിരെ നടപടിയുമായി ആരോഗ്യവിഭാഗം

കൊയിലാണ്ടി: നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ അനധികൃതമായി നടത്തിയ മത്സ്യ വിതരണം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. ലിങ്ക് റോഡ്, കൊല്ലം ടൗണ്‍, ബപ്പങ്ങാട് എന്നിവിടങ്ങളിലെ തെരുവ് കച്ചവട ഐഡി കാര്‍ഡ് ഇല്ലാത്ത അനധികൃത മത്സ്യ വ്യാപാരങ്ങളാണ് നീക്കം ചെയ്തത്. പിടിച്ചെടുത്ത 30 കിലോഗ്രാം മത്സ്യം നഗരസഭ സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നശിപ്പിക്കുകയും ചെയ്തു.

ഡയാലിസിസിനായി കൊയിലാണ്ടിയിലെ രോഗികള്‍ ഇപ്പോഴും കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട സ്ഥിതി; രണ്ട് വര്‍ഷത്തിനിപ്പുറവും താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് വിപുലീകരണം യാഥാര്‍ത്ഥ്യമായില്ല

ജിന്‍സി ബാലകൃഷ്ണന്‍ കൊയിലാണ്ടി: ഏറെക്കാലമായി കൊയിലാണ്ടിയുടെ ആവശ്യമായിരുന്ന താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് വിപുലപ്പെടുത്തല്‍ ഇനിയും യാഥാര്‍ത്ഥ്യമായില്ല. നാലു ഷിഫ്റ്റുകളായി അന്‍പതോളം പേര്‍ക്ക് ഡയാലിസിസ് നടത്താനുള്ള സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെന്റര്‍ വിപുലീകരിക്കാന്‍ പദ്ധതിയിട്ടത്. എന്നാല്‍ ഫണ്ട് കയ്യിലുണ്ടായിരുന്നിട്ടും ഇപ്പോഴും രണ്ട് ഷിഫ്റ്റുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 165 പേരാണ് നിലവില്‍ ഡയാലിസിസിനായി പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്.

ഐ.എ.എസ് കോച്ചിങ് സെന്റര്‍, പി.എസ്.സി പരിശീലനം, ട്യൂഷന്‍ സെന്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍; ഫെയ്‌സ് കോടിക്കല്‍ കമ്മ്യൂണിറ്റി ഡലവപ്പ്‌മെന്റര്‍ സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങി

കൊയിലാണ്ടി: തിക്കോടി കോടിക്കല്‍ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക മുന്നേറ്റത്തിന് വഴിവെക്കുന്ന ഫെയ്‌സ് കോടിക്കലിന്റെ കമ്മ്യൂണിറ്റി ഡെവലപ്പ് സെന്റര്‍ പ്രവര്‍ത്തനത്തിനൊരുങ്ങി. കോടിക്കലില്‍ സാമൂഹ്യസാംസ്‌കാരിക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ പതിനൊന്ന് വര്‍ഷക്കാലമായി നേതൃത്വം നല്‍കുന്ന ഫെയ്‌സ് കോടിക്കലിന്റെ വാര്‍ഷികാഘോഷത്തിനൊപ്പം കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് സെന്റര്‍ ഉല്‍ഘാടനവും നടക്കും. സെപ്റ്റംബര്‍ 26 മുതല്‍ 29 വരെ വിവിധ പരിപാടികളോടെയാണ് വാര്‍ഷികം

കൊയിലാണ്ടിയില്‍ കോണ്‍ഗ്രസിന് കീറാമുട്ടിയായിരുന്ന സര്‍വ്വീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പ് പ്രശ്‌നം പരിഹരിക്കപ്പെടുന്നു; പുതിയ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തു

കൊയിലാണ്ടി: സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റായി അഡ്വ കെ.വിജയനെയും വൈസ് പ്രസിഡണ്ടായി മുരളീധരന്‍ തോറോത്തിനെയും തിരഞ്ഞെടുത്തു. ഡയറക്ടര്‍മാരായ എം.പി.ഷംനാസ്, ടി.പി.ശൈലജ, വി.എം.ബഷീര്‍, സി.പി.മോഹനന്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, എന്‍.എം.പ്രകാശന്‍, പി.വി.വത്സന്‍, ടി.വി.ഐശ്വര്യ, എം.ജാനറ്റ്, പ്രിസൈഡിങ് ഓഫീസര്‍ ഷൈമ, ബാങ്ക് സെക്രട്ടറി ലത എന്നിവര്‍ സന്നിഹിതരായി. ജൂലൈ 31 ന് നടന്ന സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ബാങ്ക്

കൊയിലാണ്ടിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ചു. പന്തലായനി വെള്ളിലാട്ട് താഴെ പ്രേമനാണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. വൈകുന്നേരം നാലുമണിയോടുകൂടി റെയില്‍വേ ഗേറ്റിന് തെക്ക് ഭാഗത്ത് പഴയ ഗേറ്റിന് സമീപമാണ് അപകടം നടന്നത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റുമാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരേതരായ വെള്ളിലാട്ട് ബാലന്‍ പണിക്കരുടെയും അമ്മുക്കുട്ടിയുടെയും മകനാണ്. ഭാര്യ: ബീന മക്കള്‍:

”അടുക്കള മാലിന്യം ഇനി തലവേദനയാവില്ല, കുറഞ്ഞ ചിലവില്‍തന്നെ ഇവ സംസ്‌കരിച്ച് ജൈവവളമാക്കാം” മാലിന്യനിര്‍മ്മാര്‍ജ്ജന രംഗത്ത് മാതൃകയാക്കാവുന്ന ഉല്പന്നവുമായി ചെങ്ങോട്ടുകാവ് സ്വദേശി നിതിന്‍ രാംദാസ്

കൊയിലാണ്ടി: കേടായ പച്ചക്കറികള്‍, ഭക്ഷണമാലിന്യം, മത്സ്യമാസാംദികളുടെ അവശിഷ്ടങ്ങള്‍ എന്നിങ്ങനെ ഒരു ദിവസം ഒരു വീട്ടിലുണ്ടാവുന്ന മാലിന്യങ്ങള്‍ എങ്ങനെ നിര്‍മാര്‍ജ്ജനം ചെയ്യുമെന്നത് പല വീട്ടുകാരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ച് നഗരങ്ങൡലാ വളരെകുറഞ്ഞ ഭൂമിയലോ വീടുവെച്ച് താമസിക്കുന്നവര്‍ക്ക്. അത്തരക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹാരമാവുകയാണ് ചെങ്ങോട്ടുകാവ് മേലൂര്‍ ശിശിരത്തില്‍ നിതിന്‍ രാംദാസിന്റെ കണ്ടുപിടിത്തം. കിച്ചന്‍ വേസ്റ്റ് ഡൈജസ്റ്റര്‍ എന്നു പേരിട്ടിരിക്കുന്ന

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: സൗത്ത് സെക്ഷന്‍ പരിധിയിലുള്ള കോരപ്പുഴ, കാട്ടിലെപ്പീടിക പള്ളി, കാട്ടിലെ പീടിക ടൗണ്‍, വള്ളില്‍കടവ്, വള്ളില്‍കടവ് കണ്ണത്താരി, ടി.ടി ഐസ്, കണ്ണന്‍കടവ്, കണ്ണന്‍കടവ് അഴീക്കല്‍, രാമകൃഷ്ണ റോഡ്, പള്ളിയറ, മലബാര്‍ ഐസ്, വെങ്ങളം എം.കെ, വെങ്ങളം പള്ളി, വെങ്ങളം കല്ലട എന്നീ ട്രാന്‍സ്‌ഫോമറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ

കൊയിലാണ്ടി കോമത്തുകരയില്‍ ബൈപ്പാസ് റോഡില്‍ വന്‍തോതില്‍ മണ്ണിടിഞ്ഞുവീണു; ബൈക്ക് യാത്രക്കാരന് പരിക്ക്, ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്ന കോമത്തുകര കൈലാസ് റോഡില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞുവീണു. അപകടത്തില്‍ ദേശീയപാതയിലൂടെ കടന്നുപോകുകയായിരുന്ന ബൈക്ക് യാത്രികന് പരിക്കേറ്റു. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാത്രിയാണ് സംഭവം. ദേശീയപാതയ്ക്കായി മണ്ണെടുത്ത ഭാഗത്തുനിന്നും വലിയ തോതില്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇതിനടുത്തുള്ള ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നുവീണിട്ടുണ്ട്. കൊയിലാണ്ടി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഉള്ള്യേരി റോഡിലേക്ക്

അടിപൊളി ഓണസദ്യയും ഒപ്പം ആഘോഷാരവങ്ങളോടെ കലാവിരുന്നും; നെസ്റ്റിലെ കുട്ടികള്‍ക്ക് മറക്കാനാവാത്ത ദിവസം സമ്മാനിച്ച് കൊയിലാണ്ടി ഗവ. കോളേജ് പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മയൊരുക്കിയ ‘കരുതലിന്റെ കൂട്ടോണം’

കൊയിലാണ്ടി: ഓണസമ്മാനവും കലാവിരുന്നും ഉഗ്രന്‍ സദ്യയുമായി കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജ് 1990 – 2000 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ കൂട്ട് അംഗങ്ങളെത്തിയപ്പോള്‍ കൊയിലാണ്ടി നെസ്റ്റിലെ കൂട്ടുകാര്‍ക്ക് മറക്കാനാവാത്ത ഒരു ദിവസമാണത് സമ്മാനിച്ചത്. നൃത്തവും പാട്ടും ആഘോഷവുമൊക്കെയായി ആകെ ഉത്സവ പ്രതീതിയിലായിരുന്നു അന്തരീക്ഷം. കൊയിലാണ്ടി നെസ്റ്റുമായി ചേര്‍ന്ന് ‘കരുതലിന്റെ കൂട്ടോണം ‘ഓണാഘോഷ പരിപാടിയ്ക്കായാണ് കൂട്ട് അംഗങ്ങളെത്തിയത്.