Tag: Koyilandy

Total 1156 Posts

കൊയിലാണ്ടിയില്‍ നടന്ന സേവാഭാരതി തെരുവോര ആശുപത്രി അന്നദാനത്തില്‍ പങ്കാളിയായി അമേരിക്കക്കാരന്‍

കൊയിലാണ്ടി: വിശക്കുന്ന വയറിനു ഒരു നേരത്തെ ഭക്ഷണം എന്ന പദ്ധതിയില്‍ കഴിഞ്ഞ നാലു വര്‍ഷമായി കൊയിലാണ്ടി ബസ്സ് സ്റ്റാന്റിലും താലൂക്ക് ആശുപത്രിയിലും നല്‍കി വരുന്ന അന്നദാനത്തില്‍ പങ്കാളിയായി അമേരിക്കക്കാരന്‍ ഡാനിയേല്‍ ഫെന്‍ടോണ്‍. അമേരിക്കയില്‍ സിവില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ഡാനിയേല്‍ കഴിഞ്ഞ സപ്തംബര്‍ ഒന്നിനാണ് കൊല്ലം ഈച്ചനാട്ടില്‍ ശരത് കുമാറിന്റെയും ശോഭനയുടെയും മകളായ അനു ശരത്തിനെ

പാവപ്പെട്ട രോഗികള്‍ക്ക് തുണയാവും, മരുന്നുകള്‍ ന്യായവിലയില്‍; സി.എച്ച് മെഡിക്കല്‍ ഷോപ്പ് കൊയിലാണ്ടിയില്‍

കൊയിലാണ്ടി: കോഴിക്കോട് സി.എച്ച് സെന്ററും കൊയിലാണ്ടി സി.എച്ച് സെന്റര്‍ ചാപ്റ്ററും സംയുക്തമായി കൊയിലാണ്ടിയില്‍ സി.എച്ച്. മെഡിക്കല്‍ ഷോപ്പ് ആരംഭിച്ചു. കൊയിലാണ്ടി ട്രാഫിക് സ്റ്റേഷന്‍ റോഡില്‍ തുടങ്ങിയ സി.എച്ച് മെഡിക്കല്‍സ് ഷോപ്പിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. അശരണരും ആലംബഹീനരുമായ പാവപ്പെട്ടവര്‍ക്ക് എന്നും അത്താണിയായി മാറിയ സി.എച്ച് സെന്റര്‍ കൊയിലാണ്ടിയില്‍ ന്യായവില മെഡിക്കല്‍

സംസ്ഥാന കമ്മിറ്റിയുടെ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം; കൊയിലാണ്ടിയില്‍ പ്രകടനവുമായി യു.ഡി.വൈ.എഫ്

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിലും രാഹുല്‍ മാങ്കൂട്ടത്തില്‍, പി.കെ.ഫിറോസ് തുടങ്ങിയ നേതാക്കളെ റിമാന്‍ഡ് ചെയ്തതിലും പ്രതിഷേധിച്ച് കൊയിലാണ്ടി ടൗണില്‍ നിയോജക മണ്ഡലം യു.ഡി.വൈ.എഫ് പ്രതിഷേധ പ്രകടനം നടത്തി. ലീഗ് ഓഫീസ് പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ്സ്റ്റാന്റില്‍ സമാപിച്ചു. സമദ് നടേരി,

”തികഞ്ഞ സോഷ്യലിസ്റ്റും മതേതര വാദിയുമായ എം.കെ.പ്രേംനാഥ് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് മാതൃക”; അനുസ്മരണ സമ്മേളനത്തില്‍ ആര്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്‌കരന്‍

കൊയിലാണ്ടി: തികഞ്ഞ സോഷ്യലിസ്റ്റും മതേതരവാദിയുമായ എം.കെ.പ്രേംനാഥ് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് മാതൃകയാണെന്ന് ആര്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്‌കരന്‍. സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ നേതാവും മുന്‍ എം.എല്‍.എയുമായ എം.കെ പ്രേംനാഥ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.ജെ.ഡി കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. ആര്‍.ജെ.ഡി. മണ്ഡലം പ്രസിഡണ്ട്

കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ വീണ്ടും അപകടം; സ്വകാര്യ ബസിടിച്ച് വയോധികന് പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റില്‍ സ്വകാര്യ ബസിടിച്ച് വയോധികന് പരിക്ക്. കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂര് അടിച്ചാടത്ത് കെ.ഗംഗാധരനാ(68)ണ് പരിക്കേറ്റത്. തലയ്ക്കും നെഞ്ചിനും പരിക്കേറ്റ ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ശസ്ത്രക്രിയ നടത്തേണ്ടതിനാല്‍ അരിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന നക്ഷത്ര ബസ്സാണ് ഗംഗാധരനെ ഇടിച്ചത്. ബസ് ആളെ ഇറക്കാനായി കൊയിലാണ്ടി സ്റ്റാന്റിലേക്ക്

ദേശീയപാതയില്‍ രാവിലെ മുതല്‍ ഗതാഗതക്കുരുക്ക്, മഴയില്‍ റോഡുകളില്‍ വെള്ളവും ചെളിയും പുതഞ്ഞ നിലയില്‍, വെങ്ങളത്ത് രാജസ്ഥാന്‍ സ്വദേശികളുടെ പ്രതിമകള്‍ മഴയില്‍ നശിച്ചു

കൊയിലാണ്ടി: ഇന്നലെ വൈകുന്നേരം മുതല്‍ രാത്രിവൈകുംവരെ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ ഗതാഗത പ്രശ്‌നങ്ങള്‍ തുടരുന്നു. പയ്യോളി മുതല്‍ നന്തിവരെയുള്ള പല ഭാഗങ്ങളിലും റോഡില്‍ ചെളിയും വെള്ളവും കെട്ടിനില്‍ക്കുകയാണ്. വാഹനങ്ങള്‍ നിരങ്ങിപ്പോകുന്ന സ്ഥിതിയാണ്. കൊയിലാണ്ടി മുതല്‍ വെങ്ങളം വരെയുള്ള ഭാഗത്തും സ്ഥിതി ഇതുതന്നെയാണ്. പൊയില്‍ക്കാവ് രാവിലെ മുതല്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പൊയില്‍ക്കാവ്, പൂക്കാട്,

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. തുവ്വക്കോട് പോസ്റ്റ് ഓഫീസ്, തുവ്വക്കോട് എ.എം.എച്ച്, തുവ്വക്കോട് കോളനി, ശിശുമന്ദിരം, തോരായിക്കടവ്, ഗ്യാസ് ഗോഡൗണ്‍, കൊളക്കാട്, തെക്കെ കൊളക്കാട്, കോട്ടമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ രാവിലെ 7.15 മുതല്‍ ഉച്ചയ്ക്ക് മൂന്നുമണിവരെ വൈദ്യുതി മുടങ്ങും. തിരുവങ്ങൂര്‍ ടെമ്പിള്‍, വെറ്റിലപ്പാറ, വെറ്റിലപ്പാറ ഈസ്റ്റ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍

ജീവിതശൈലീ രോഗ നിര്‍ണ്ണയം, ഫിസിയോതെറാപ്പി, കാഴ്ചപരിശോധന ഒപ്പം ക്ലാസുകളും; തൊഴിലാളികള്‍ക്കായി എന്‍.എച്ച്.എം എംപ്ലോയീസ് യൂണിയന്റെ മെഡിക്കല്‍ ക്യാമ്പ്

കൊയിലാണ്ടി: സി.ഐ.ടിയു മുന്‍ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ആനത്തലവട്ടം ആനന്ദന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് എന്‍.എച്ച്.എം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു)കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്ന ക്യാമ്പ് സി.ഐ.ടി.യു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ടി.ദാസന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എച്ച്.എം എംപ്ലോയീസ് യൂണിയന്‍ കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.അനുലാല്‍

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ അഞ്ചിന്

കൊയിലാണ്ടി: താലൂക്കിലെ ഒക്ടോബര്‍ മാസത്തെ താലൂക്ക് വികസന സമിതി യോഗം 05.10.2024 ന് രാവിലെ 10.30 കൊയിലാണ്ടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണ്. മുഴുവന്‍ സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി കണ്‍വീനറായ കൊയിലാണ്ടി തഹസില്‍ദാര്‍ അറിയിച്ചു.

ഗാന്ധി ജയന്തി ദിനത്തില്‍ കൊരയങ്ങാട് ക്ഷേത്രത്തിലേക്കുള്ള റോഡും പരിസരവും വൃത്തിയാക്കി ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി

കൊയിലാണ്ടി: സേവാ പാക്ഷികത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊരയങ്ങാട് ക്ഷേത്രത്തിലേക്കുള്ള റോഡും പരിസരവും ശുചീകരിച്ചു. ബി.ജെ.പി. ജില്ലാ ട്രഷറര്‍ വി.കെ.ജയന്‍, ജയ്കിഷ്, വായനാരി വിനോദ്, കെ.വി.സുരേഷ്, അതുല്‍ പെരുവട്ടൂര്‍, സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. Summary: On Gandhi Jayanti day, BJP Koyilandy Constituent Committee cleaned