Tag: Koyilandy
വടകരയിലെ പന്ത്രണ്ടോളം കടകളിലെ മോഷണം; മോഷ്ടാവ് ആയുധവുമായെത്തുന്ന സിസിടിവി ദൃശ്യം പുറത്ത്
വടകര: വടകര പഴയ സ്റ്റാൻഡിന് സമീപത്തെ ന്യൂ ഇന്ത്യാ ഹോട്ടലിന് മുൻവശത്തെ വനിതാ റോഡിലെ കടകളിൽ മോഷണം നടത്തിയ മോഷ്ടാവിന്റെ സിസിടിവി ദൃശ്യം പുറത്ത് . മോഷ്ടാവ് ആയുധവുമായി എത്തുന്നതാണ് ഒരു കടയിലെ സിസിടിവിയിൽ പതിഞ്ഞത്. ഇയാൾ ക്യാമറ തകർക്കുകയും ചെയ്തു. വി കെ ലോട്ടറി, ലക്കി ഗ്രോസറി, കല്ലിങ്കൽ സ്റ്റോർ തുടങ്ങി പന്ത്രണ്ടോളം കടകളിലാണ്
പന്തലായനി സ്വദേശിയെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവം; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ കുത്തിയിരിപ്പ് സമരം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ്
കൊയിലാണ്ടി: പന്തലായനി സ്വദേശിയെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ.പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റു ചെയ്തില്ലെങ്കില്‍ പൊലീസ് സ്റ്റേഷനുമുമ്പില്‍ കോണ്‍ഗ്രസ് കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന് ഇരയായ ഉണ്ണിക്കൃഷ്ണനെയും കുടുംബത്തെയും പന്തലായനി വീട്ടില്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമിക്കപ്പെട്ട കുടുംബത്തിനൊപ്പമാണ് കോണ്‍ഗ്രസ്.
പണയസ്വര്‍ണം തിരിച്ചെടുക്കാനുപയോഗിച്ച അഞ്ച് ലക്ഷം തിക്കോടിയില്‍ നിന്ന് കണ്ടെടുത്തു; കൊയിലാണ്ടിയിലെ കവര്‍ച്ചാ നാടകക്കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി
കൊയിലാണ്ടി: കള്ളക്കഥയുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രതികളായ പയ്യോളി ബീച്ച് സുഹാന മന്‍സില്‍ സുഹൈല്‍, തിക്കോടി കോടിക്കല്‍ ഉമ്മര്‍ വളപ്പില്‍ താഹ, തിക്കോടി കോടിക്കല്‍ പുളിവളപ്പില്‍ യാസര്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കിയശേഷം വീണ്ടും റിമാന്‍ഡ് ചെയ്തു. ആറേകാല്‍ ലക്ഷത്തോളം രൂപ രണ്ടുദിവസത്തെ തെളിവെടുപ്പിനിടെ കണ്ടെടുത്തിട്ടുണ്ട്. രണ്ടാം പ്രതി താഹ തിക്കോടിയിലെ കാത്തോലിക്
യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അനുവര്‍ണ്ണ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു; എസ്.എന്‍.ഡി.പി കോളേജില്‍ പുതിയ കോളേജ് യൂണിയന്‍ പ്രവര്‍ത്തനം തുടങ്ങി
കൊയിലാണ്ടി: എസ്.എന്‍.ഡി.പി കോളേജിന്റെ 2024-25 വര്‍ഷത്തെ കോളേജ് യൂണിയന്‍ ഉദ്ഘാടനം കേരള ടൂറിസം ഇന്‍ഫ്രാസ്ടക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ്.കെ.സജീഷ് നിര്‍വ്വഹിച്ചു. കലാലയ രാഷ്ട്രീയത്തിന്റെ അനിവാര്യതയും അതിലൂടെയുള്ള സാമൂഹ്യ പ്രതിബദ്ധതയെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സിനിമതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ നിര്‍മല്‍ പാലാഴി മുഖ്യ അതിഥിയായി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സുജേഷ് സി.പി.അധ്യക്ഷത വഹിച്ച ചടങ്ങിനു സ്റ്റാഫ് അഡൈ്വസര്‍
കണയങ്കോട് പുഴയില്‍ ചാടിയ യുവാവ് മരിച്ചു
കൊയിലാണ്ടി: കണയങ്കോട് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇയാള്‍ പുഴയിലേക്ക് ചാടിയത്. പാലത്തില്‍വെച്ച് കൈ ഞരമ്പ് മുറിച്ചത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസി ഇയാളോട് കാര്യം തിരക്കുന്നതിനിടെ അപ്രതീക്ഷിതമായി പുഴയിലേക്ക് ചാടുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും മത്സ്യത്തൊഴിലാളികളും ഉടന്‍ തന്നെ തിരച്ചില്‍ നടത്തുകയും
കണയങ്കോട് പാലത്തില്‍ നിന്നും ചാടിയത് വിദ്യാര്‍ഥിയെന്ന് സംശയം; ആളെ നാട്ടുകാരും ഫയര്‍ഫോഴ്‌സും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു
കൊയിലാണ്ടി: കണയങ്കോട് പാലത്തില്‍ നിന്നും ചാടിയത് വിദ്യാര്‍ഥിയെന്ന് സംശയം. കൈ ഞരമ്പ് മുറിച്ചശേഷം ആണ്‍കുട്ടി പാലത്തില്‍ നിന്നും ചാടുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവം കണ്ട മത്സ്യത്തൊഴിലാളികളും തോണിക്കാരും ഉടന്‍ തന്നെ പുഴയില്‍ തിരച്ചില്‍ നടത്തുകയും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ആളെ കരയ്‌ക്കെടുക്കുകയുമായിരുന്നു. കുട്ടിയെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കവര്‍ച്ച ആസൂത്രണം ചെയ്തത് തിക്കോടി ബീച്ചില്‍; ബാഗും പര്‍ദ്ദയും തുറശ്ശേരിക്കടവില്‍ ഉപേക്ഷിച്ചു; കൊയിലാണ്ടിയില്‍ കവര്‍ച്ചാ നാടകം നടത്തി പണം തട്ടിയ കേസില്‍ പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ്
കൊയിലാണ്ടി: കള്ളക്കഥയുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസ്സില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കൂടുതല്‍ അന്വേഷണത്തിനും, തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. പോലീസ് സമര്‍പ്പിച്ച അപേക്ഷയില്‍ മൂന്ന് ദിവസത്തയ്ക്കാണ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തിക്കോടി കാത്തലിക് സിറിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, മോഷണം ആസൂത്രണം ചെയ്ത തിക്കോടി
കണയങ്കോട് കിടാരത്തില്‍ തലച്ചിലോന്‍ ദേവിക്ഷേത്രത്തിന്റെ ചുറ്റുമതില്‍ ക്ഷേത്രത്തിന് സമര്‍പ്പിച്ചു
കൊയിലാണ്ടി: കണയങ്കോട് കിടാരത്തില്‍ ശ്രീ തലച്ചിലോന്‍ ദേവിക്ഷേത്രത്തിന്റ വടക്കേ നടയിലെ ചുറ്റുമതില്‍ ക്ഷേത്രത്തിന് സമര്‍പ്പിച്ചു. ഇരിപ്പട സമര്‍പ്പണം ശ്രീ ശിവദാസന്‍ പാത്താരി താര മണല്‍ ക്ഷേത്രതന്തി മേപ്പാടില്ലത്ത് ശ്രീ സുബ്രഹ്‌മണ്യന്‍ നമ്പൂരിക്ക് കൈമാറിക്കൊണ്ട് നിര്‍വഹിച്ചു. ചടങ്ങില്‍ ക്ഷേത്രമേല്‍ശാന്തി ഹരികൃഷ്ണന്‍ നമ്പൂതിരിപ്പാട് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് എ.പി.രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി എന്‍.ചോയിക്കുട്ടി, വൈസ് പ്രസിഡണ്ടുമാരായ ഒ.മാധവന്‍, വി കെ
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഒ.പിയില്‍ ഇനി ഓണ്‍ലൈന്‍ ബുക്കിങ്- വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഓ. പിയിൽ ഡോക്ടറെ കാണുവാൻ ഓൺലൈൻ ബുക്കിംഗ് സൗകര്യം ആരംഭിച്ചു. ehealth.kerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തു ജനങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. നിലവിൽ ജനറൽ ഓ. പി മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഏറെ വൈകാതെ സ്പെഷ്യൽറ്റി ഓ. പി കളും ഓൺലൈൻ ബുക്കിങ്ങിലേക്ക് മാറും. അതോടെ ആവശ്യക്കാർക്ക് ഓ.
”ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ത്?” കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ആനപ്പാപ്പാന്‍മാര്‍ക്കായി കൊയിലാണ്ടിയില്‍ ഏകദിന ബോധവത്കരണ ക്ലാസ്
കൊയിലാണ്ടി: കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ആനപ്പാപ്പാന്‍മാര്‍ക്കായി കൊയിലാണ്ടിയില്‍ ഏക ദിന ബോധവത്കരണ ക്ലാസ്സ് നടത്തി. ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ എന്നിവയാണ് ഉത്സവ കാലത്തിന് മുന്നോടിയായി ക്ലാസ് സംഘടിപ്പിച്ചത്. 1972 ലെ വന്യജീവി സംരക്ഷണ നിയമം, കേരള നാട്ടാന പരിപാലന ചട്ടം 2003 (ഭേദഗതി 2012) എന്നീ വിഷയങ്ങളെ അധികരിച്ചായിരുന്നു