Tag: Koyilandy

Total 1156 Posts

സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സെക്രട്ടറിയായി ടി.കെ.ചന്ദ്രന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

കൊയിലാണ്ടി: സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സെക്രട്ടറിയായി ടി.കെ.ചന്ദ്രന്‍ മാസ്റ്ററെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയിലേക്ക് ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടു. ടി.വി.ഗിരിജ, ബേബി സുന്ദര്‍ രാജ് എന്നിവര്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവായി. ടി.കെ.ചന്ദ്രന്‍, എം.എം.സുഗതന്‍, സി.അശ്വിനിദേവ്, പി.ബാബുരാജ്, കെ.ഷിജു, എല്‍.ജി.ലിജീഷ്, കെ.സത്യന്‍, കെ.രവീന്ദ്രന്‍, പി.കെ.ബാബു, പി.സി.സതീഷ് ചന്ദ്രന്‍, കെ.ടി.സിജേഷ്, എ.സി.ബാലകൃഷ്ണന്‍,

ബിരിയാണിയില്‍ ഇനി മസാല കുറയും; ഉള്ളിയ്ക്ക് പൊള്ളും വില

കൊയിലാണ്ടി: ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഉള്ളി വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ 90 രൂപവരെയാണ് ഉള്ളിവില. കൊയിലാണ്ടിയിലും 80നും 85നും ഇടയിലാണ് പല കടകളിലും ഉള്ളി വില്‍ക്കുന്നത്. കല്ല്യാണ സീസണായതിനാല്‍ ബിരിയാണിയ്ക്കും സാമ്പാറിനുമെല്ലാം സവാള ഒഴിച്ചുകൂടാനാവാത്ത ചേരുവയായതിനാല്‍ വില വര്‍ധനവ് ഇത്തരക്കാരെ നന്നായി ബാധിച്ചിട്ടുണ്ട്. നേരത്തെ ഒന്നും രണ്ടും കിലോ ഉള്ളി നിത്യച്ചെലവിനായി ഒരുമിച്ച്

നാല് നാള്‍നീണ്ട കലാമമാങ്കത്തിന് ഇന്ന് സമാപനം; കൊയിലാണ്ടി ഉപജില്ലാ കലാമേള ആവേശകരമായ അവസാനത്തിലേക്ക്

തിരുവങ്ങൂര്‍: നാല് നാള്‍ കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ അരങ്ങുണര്‍ത്തിയ കലയുടെ മാമാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങും. ഇന്ന് വൈകുന്നേരം ആറുമണിക്കാണ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം. നാല് നീണ്ട മത്സരപരിപാടികള്‍ കാണാന്‍ കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് കലാസ്‌നേഹികളാണ് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കെത്തിയത്. ആദിവാസി കലാരൂപങ്ങളാണ് ഇന്നത്തെ പ്രധാന മത്സരയിനങ്ങള്‍.

അഞ്ച് സെന്റ് സ്ഥലത്ത് പോഷകത്തോട്ടം നിര്‍മ്മിക്കാന്‍ താല്‍പര്യമുണ്ടോ? കൊയിലാണ്ടി കൃഷി ഭവന്‍ സഹായിക്കും- വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: നഗരസഭ കൃഷിഭവന്‍ പരിധിയില്‍ അഞ്ച് സെന്റ് സ്ഥലത്ത് പോഷക തോട്ടം നിര്‍മ്മിക്കാന്‍ താല്‍പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. ഇതിലേക്കായി 800/ രൂപ വിലവരുന്ന അത്യുല്‍പാദന ശേഷിയുള്ള പച്ചക്കറി തൈകളും, പരമ്പരാഗത തൈകളും സംരക്ഷണോപാധികളായ കുമ്മായം ജീവാണു വളങ്ങള്‍, ജൈവകീടനാശിനികള്‍, ട്രൈക്കോഡര്‍മ, സ്യൂഡോമോണസ് തുടങ്ങിയവയും ഉള്‍പ്പെടെയുള്ള ഒരു കിറ്റിന് 300/ രൂപ കര്‍ഷകര്‍ നല്‍കേണ്ടതാണ്.

”അപൂര്‍വ്വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള വിലയേറിയ മരുന്നുകള്‍ നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥയിലൂടെ തദ്ദേശീയമായി ഉത്പാദിപ്പിക്കണം”; കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ കൊയിലാണ്ടി ഏരിയ സമ്മേളനം

കൊയിലാണ്ടി: അപൂര്‍വ്വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ദശലക്ഷങ്ങള്‍ വിലയുള്ള മരുന്നുകള്‍ നിര്‍ബന്ധിത ലൈസന്‍സിങ്ങ് വ്യവസ്ഥയിലൂടെ തദ്ദേശീയമായി ഉത്പാദിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെ.പി.പി.എ ) കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) പോലുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ദശലക്ഷക്കണക്കിന്ന് രൂപ ചിലവാക്കിയാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്. ഈ മരുന്നിന്ന്

” സരളം മലയാളം” മലയാള ഭാഷാ വാരാചരണ പരിപാടിയുമായി കൊയിലാണ്ടിയിലെ രജിസ്‌ട്രേഷന്‍ വകുപ്പ്; ഭാഷയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍ക്ക് സന്തോഷം തരുന്ന പരിപാടിയെന്ന് സത്യചന്ദ്രന്‍ പൊയില്‍ക്കാവ്

കൊയിലാണ്ടി: മലയാള ഭാഷയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍ക്ക് ഏറെ സന്തോഷം തരുന്ന പരിപാടിയാണ് മലയാള ഭാഷാ വാരാചരണമെന്ന് കവിയും സാഹിത്യകാരനുമായ സത്യചന്ദ്രന്‍ പൊയില്‍ക്കാവ്. എന്നും ഇത്തരം പരിപാടികള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രജിസ്‌ട്രേഷന്‍ വകുപ്പിന് കീഴില്‍ കൊയിലാണ്ടി രജിസ്റ്റര്‍ ഓഫീസില്‍ നടന്ന മലയാള ഭാഷ വാരാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക്

ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങായി കൊയിലാണ്ടി നഗരസഭ; ചലന ശ്രവണ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയുടെ തനത് വാര്‍ഷിക പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങായി ചലന ശ്രവണ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ രോഗ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. നൂറോളം ഭിന്നശേഷിക്കാര്‍ ക്യാമ്പില്‍ പങ്കെടുത്തു. രണ്ടര ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി നഗരസഭ വകയിരുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 200 ഓളം ഭിന്നശേഷിക്കാര്‍ക്ക് ചലന ശ്രവണ

പന്തലായനിയില്‍ വീട്ടില്‍ക്കയറി ഗൃഹനാഥനെ ആക്രമിച്ച സംഭവം; ഒരാള്‍ പിടിയില്‍

കൊയിലാണ്ടി: പന്തലായനില്‍ വീട്ടില്‍ക്കയറി ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അമര്‍നാഥ് (20) ആണ് അറസ്റ്റിലായത്. കൊയിലാണ്ടി എസ്.ഐ.ജിതേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദിലീപ്, വിജു, വിവേക്, ഷംസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലാവാനുണ്ട്. ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. കേസിലെ മൂന്നാം പ്രതിയാണ്

12000ത്തിലധികം കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലാമാമാങ്കം; കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് ഔപചാരികമായ തുടക്കം

കാപ്പാട് : നവംബര്‍ 4,5,6,7 തീയതികളിലായി ഇലാഹിയ എച്ച്.എസ്.എസില്‍ വെച്ച് നടക്കുന്ന കൊയിലാണ്ടി ഉപജില്ല സ്‌കൂള്‍ കലോത്സവം 2024 ന്റെ ഔപചാരികമായ ഉദ്ഘാടനം കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു. കൊയിലാണ്ടി നഗരസഭയില്‍ നിന്നും അരിക്കുളം, ചെങ്ങോട്ട് കാവ്, ചേമഞ്ചേരി, ഉള്ള്യേരി, അത്തോളി പഞ്ചായത്തുകളില്‍ നിന്നുമായി 12000 ലധികം കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലാമത്സരങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കമായി.

വാഹനങ്ങള്‍ ഏതുവഴി കലോത്സവ നഗറിലെത്തണം, പാര്‍ക്കിങ് എവിടെ? കൊയിലാണ്ടി സബ് ജില്ല സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങള്‍ അറിയാം

കൊയിലാണ്ടി: ഗതാഗത കുരുക്കിനുളള സാധ്യത കണക്കിലെടുത്ത് സബ് ജില്ലാ കലോത്സവ നഗറിലേക്കെത്തുന്ന വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സബ് ജില്ലാ കലോത്സവം നടക്കുന്ന കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കുളള റോഡ് വളരെ ഇടുക്കിയതാണ്. അതിനാല്‍ ഈ ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. കൊയിലാണ്ടി, അത്തോളി ഭാഗത്തു നിന്ന് വരുന്ന വണ്ടി തിരുവങ്ങൂര്‍