Tag: Koyilandy
നൂറുകണക്കിന് ഭക്തജനങ്ങള്‍ സാക്ഷിയായി; ഭക്തിസാന്ദ്ര അന്തരീക്ഷത്തില്‍ പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്രത്തിലെ പന്തീരായിരത്തിയെട്ട് തേങ്ങയേറും പാട്ടും
കൊയിലാണ്ടി: പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്രത്തില്‍ നടന്ന പന്തീരായിരത്തി എട്ട് തേങ്ങയേറും പാട്ടും ഭക്തിസാന്ദ്രമായി. കാരു കുറമഠം രാമചന്ദ്രന്‍ നായരുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. ഭദ്രകാളി അമ്മയ്ക്ക് കളമെഴുത്തുംപാട്ടിന് ബാലുശ്ശേരി സുരേഷ് കുറുപ്പും സംഘവും, വാദ്യമേ മേളത്തിന് കലാമണ്ഡലം അരുണ്‍ കൃഷ്ണന്‍ മാരാരും നേതൃത്വം നല്‍കി. ക്ഷേത്രാചാര്യന്‍ പറവൂര്‍ രാഗേഷ് തന്ത്രിയും, ക്ഷേത്ര മേല്‍ശാന്തി സി.പി. സുഖലാലന്‍
വ്യാപാരികള്‍ക്ക് ലേബര്‍ രജിസ്‌ട്രേഷന് എളുപ്പമായി; രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ച് കൊയിലാണ്ടിയിലെ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
കൊയിലാണ്ടി: വ്യാപാരികള്‍ക്കായി ലേബര്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ കൊയിലാണ്ടിയില്‍ ക്യാമ്പ് സംഘടിപ്പിച്ചു. കേരള ഗവണ്‍മെന്റ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൊയിലാണ്ടി സര്‍ക്കിളും കൊയിലാണ്ടി മര്‍ചന്റ്‌സ് അസോസിയേഷനും സംയുക്ത ആഭിമുഖ്യത്തിലാണ് ലേബര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ലേബര്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ നിരവധി വ്യാപാരികള്‍ ക്യാമ്പ് സൗകര്യം ഉപയോഗപ്പെടുത്തി. ലേബര്‍ ഓഫീസ് സ്റ്റാഫ് ദൃശ്യ ക്യാമ്പ് നിയന്ത്രിച്ചു. കെ.എം.എ പ്രസിഡണ്ട് കെ.കെ.നിയാസ്,
കോഴിക്കോട് നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസുകാര്‍ക്കുനേരെ ആക്രമണം; എലത്തൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍
കൊയിലാണ്ടി: കോഴിക്കോട് നൈറ്റ് പട്രോളിങ്ങിനിടെ പൊലീസിനെ അക്രമിച്ച കേസില്‍ എലത്തൂര്‍ സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. അബ്ദുള്‍ മുനീര്‍, അന്‍സാര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് നടക്കാവ് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ അരയിടത്ത് പാലത്തിനും എരഞ്ഞിപ്പാലത്തിനും ഇടയില്‍ വെച്ചാണ് പൊലീസുകാര്‍ക്കുനേരെ ആക്രമണമുണ്ടായത്. നൈറ്റ് പട്രോളിങ്
സംരംഭകത്വം, തൊഴില്‍ നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ സഹകരണ മേഖലയുടെ പങ്ക്; സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സെമിനാറുമായി ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക്
കൊയിലാണ്ടി: 71 മത് സഹകരണ വാരാഘോഷവുമായി ബന്ധപ്പെട്ട് സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സഹകരണ അസിസ്റ്റന്റ് രജിസ്റ്റര്‍ ജനറല്‍ കൊയിലാണ്ടി ടി.സുധീഷ് മുഖ്യാതിഥിയായി. ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. സെമിനാറുമായി ബന്ധപ്പെട്ട സംരംഭകത്വം തൊഴില്‍ നൈപുണ്യ വികസനം എന്നിവ
തീരദേശ ഹൈവേ രൂപരേഖ പുനപരിശോധിക്കണം, വീടും സ്ഥലവും നഷ്ടപ്പെടുന്നവരോട് കൂടിയാലോചന നടത്തണം; ഇല്ലെങ്കില്‍ പ്രക്ഷോഭമെന്ന് കൊല്ലത്തെ ജനകീയ സമിതിയുടെ മുന്നറിയിപ്പ്
കൊയിലാണ്ടി: തീരദേശ ഹൈവേ നിര്‍മ്മാണ വിഷയത്തില്‍ അധികൃതര്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് കൊല്ലം പ്രദേശവാസികള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ജനവാസ കേന്ദ്രത്തില്‍ കൂടി വരുന്ന തീരദേശ ഹൈവേയുടെ രൂപരേഖ പുന: പരിശോധിക്കണമെന്നും വീടും സ്ഥലവും നഷ്ടപ്പെടുന്നവരോട് കൂടിയാലോചന നടത്തണമെന്നുമുള്ള പ്രാഥമിക ആവശ്യം പോലും അധികൃതര്‍ മുഖവിലക്കെടുത്തിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ഇതില്‍ പ്രതിഷേധിച്ചാണ് ജനകീയ സമിതി നേതൃത്വത്തില്‍ പ്രക്ഷോഭം
കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ ഏറെ നേരം നിന്ന വിദ്യാര്‍ഥികളെ ചോദ്യം ചെയ്തു; വനിതാ എ.എസ്.ഐ പൊതുമധ്യത്തില്‍ മാപ്പു പറഞ്ഞ സംഭവം വിവാദത്തില്‍
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിഞ്ഞത് ചോദ്യം ചെയ്ത എ.എസ്.ഐ ജമീല പൊതുമധ്യത്തില്‍ മാപ്പ് പറഞ്ഞ സംഭവം വിവാദത്തില്‍. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ലഹരിമാഫിയുടെ അഴിഞ്ഞാട്ടം വ്യാപകമായതിനാല്‍ പോലീസ് സാന്നിധ്യം കര്‍ശനമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പിങ്ക് പോലീസും ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് സ്റ്റാന്‍ഡിന്റെ ഒന്നാം നിലയില്‍
എം.ടി.പത്മ, തീരദേശമേഖലയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കുംവേണ്ടി നിരവധി പദ്ധതികള്‍ നടപ്പാക്കിയ നേതാവ്; ഓര്‍മ്മയായത് കൊയിലാണ്ടിക്കാര്‍ക്ക് ഏറെ വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച എം.എല്‍.എ
കൊയിലാണ്ടി: അന്തരിച്ച മുന്‍ മന്ത്രി എം.ടി പത്മ കൊയിലാണ്ടിക്കാര്‍ക്ക് സ്വന്തം നേതാവാണ്. കൊയിലാണ്ടി മണ്ഡലത്തില്‍ ഒട്ടുമിക്കയിടത്തെയും വികസന പ്രവര്‍ത്തനങ്ങളില്‍ എം.ടി.പത്മയുടെ കയ്യൊപ്പ് കാണാം. മണ്ഡലത്തിന്റെ വലിയൊരു ഭാഗം വരുന്ന തീരദേശ മേഖലയ്ക്ക് മന്ത്രിയെന്ന നിലയില്‍ പ്രത്യേക ശ്രദ്ധ നല്‍കിയ ആളായിരുന്നു അവര്‍. തീരദേശ നിവാസികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായിരുന്നു അവര്‍ ഊന്നല്‍ നല്‍കിയത്. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്
തമിഴ് ചിത്രം അമരനൊപ്പം ഹിറ്റായി കൊയിലാണ്ടിക്കാരന്‍ ഷിജു രാഘവന്‍
കൊയിലാണ്ടി: ശിവകാര്‍ത്തികയും സായി പല്ലവിയും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം ‘അമരന്‍’ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന് വിജയഗാഥ തുടരുമ്പോള്‍ അതില്‍ കൊയിലാണ്ടിയ്ക്കും അഭിമാനിക്കാന്‍ വകയുണ്ട്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഒരു കൊയിലാണ്ടിക്കാരനുണ്ട്, പന്തലായനി സ്വദേശി ഷിജു രാഘവന്‍. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവചരിത്ര കഥ പറയുന്ന സിനിമയില്‍ ആര്‍മി ട്രെയിനറായ റോജി മാത്യു വര്‍ഗീസ് എന്ന
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി വായനാമത്സരവുമായി ജില്ലാ ലൈബ്രറി കൗണ്‍സില്‍ കൊയിലാണ്ടി നോര്‍ത്ത് മേഖല; താലൂക്ക് തല മത്സരം ഡിസംബറില്‍
കൊയിലാണ്ടി: ജില്ലാ ലൈബ്രറി കൗണ്‍സില്‍ കൊയിലാണ്ടി നോര്‍ത്ത് മേഖല യു.പി, വനിത ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി വായന മത്സരം സംഘടിപ്പിച്ചു. വായനയെ അടിസ്ഥാനമാക്കി നടത്തിയ ക്വിസ് മത്സരത്തില്‍ രാഗേഷ് കുമാര്‍, ടി.എം.സുധാകരന്‍, വിജിത്ത് കുമാര്‍, രാഗേഷ് കുമാര്‍ എന്നിവരായിരുന്നു ചോദ്യങ്ങള്‍ ചോദിച്ചത്. യു.പി വിഭാഗത്തില്‍ ശ്രേയ ശശിത്ത്, ശ്രേയ കെ.പി., ആത്മിക എന്നിവരും വനിതാ ജൂനിയര്‍
റെഡ് വളണ്ടിയര്‍മാര്‍ച്ചും ബാന്‍ഡ് വാദ്യങ്ങളും അകമ്പടിയായി; സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സമ്മേളനത്തിന് സമാപനം
കൊയിലാണ്ടി: സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സമ്മേളനത്തിന് പ്രൗഢ ഗംഭീരമായ സമാപനം. പൂക്കാട് നിന്ന് കാഞ്ഞിലശ്ശേരി വരെ നീണ്ട റെഡ് വളണ്ടിയര്‍മാര്‍ച്ചും വന്‍ജനപങ്കാളിത്തത്തോടെയുള്ള ബഹുജന റാലിയുമാണ് സമാപന സമ്മേളന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയോടെയുള്ള റാലിയ്ക്ക് റെഡ് വളണ്ടിയര്‍മാരും സമ്മേളന പ്രതിനിധികളും നേതൃത്വം നല്‍കി. പ്രകടനം കാഞ്ഞിലശ്ശേരി നായനാര്‍ സ്റ്റേഡിയത്തിലെ പൊതുസമ്മേളന വേദയില്‍ അവസാനിച്ചു.