Tag: Koyilandy

Total 1156 Posts

മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട പള്ളിപ്പറമ്പ് തോടിന് പുതുജീവന്‍; നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി

കൊയിലാണ്ടി: മാലിന്യങ്ങള്‍ നിറഞ്ഞ് ഒഴുക്ക് നഷ്ടപ്പെട്ട പള്ളിപ്പറമ്പ് തോടിന് പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്. നവീകരിച്ച പള്ളിപറമ്പ് തോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗര സഞ്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2591618 രൂപ ചിലവഴിച്ചാണ് തോടിന്റെ പണി പൂര്‍ത്തീകരിച്ചത്. 70 മീറ്റര്‍ നീളത്തിലാണ് പൂര്‍ണ്ണമായും കോണ്‍ക്രീറ്റ് നിര്‍മ്മിതമായ തോട് പൂര്‍ത്തീകരിച്ചത്. മാലിന്യം തള്ളാതിരിക്കാന്‍ മുകള്‍ വശത്ത്

ക്ലിന്റ് സ്മാരക ബാല ചിത്രരചന ജില്ലാതല മത്സരം ഡിസംബര്‍ 7ന് കൊയിലാണ്ടിയില്‍- വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: സംസ്ഥാന ശിശുക്ഷേമ സമിതി ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചന മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരം കോഴിക്കോട് ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഏഴിന് രാവിലെ 10 മുതല്‍ 12 വരെ കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍. രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ജനറല്‍ ഗ്രൂപ്പില്‍ പച്ച (പ്രായം 5-8), വെള്ള (പ്രായം 9-12), നീല

ജെ.സി.ഐ കൊയിലാണ്ടിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു; 43മത് പ്രസിഡണ്ടായി ഡോ അഖില്‍ എസ് കുമാര്‍

കൊയിലാണ്ടി: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ചാപ്റ്ററിന്റെ 2024-25 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. നവംബര്‍ 28ന് ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലാണ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റത്. ഡോ അഖില്‍.എസ്. കുമാര്‍ (പ്രസിഡന്റ്), ഡോ. സൂരജ് എസ്.എസ് (സെക്രട്ടറി), ഡോ. നിവേദ്. അമ്പാടി (ട്രഷറര്‍) എന്നിവര്‍ പുതിയ ഭാരവാഹികളായി ചുമതലയേറ്റു. ജെ.സി.ഐ

കൊയിലാണ്ടിയുടെ ചരിത്രം പറയുന്ന ശില്‍പ ചാരുത, കൊയിലാണ്ടിയ്ക്ക് ഒഴിവുസമയങ്ങള്‍ ചിലവഴിക്കാന്‍ ഒരിടംകൂടി; സിവില്‍ സ്റ്റേഷന് സമീപം ഉദ്ഘാടനത്തിനൊരുങ്ങി സ്‌നേഹാരാമം

കൊയിലാണ്ടി: പ്രിയപ്പെട്ടവരുമൊത്ത്, അല്ലെങ്കില്‍ ഒറ്റയ്ക്ക് വര്‍ത്തമാനം പറഞ്ഞും ചിന്തിച്ചുമൊക്കെ ഇരിക്കാന്‍ കൊയിലാണ്ടിയില്‍ അധികം ഇടങ്ങളില്ല. എന്നാല്‍ ഇത്തരം സ്ഥലം അന്വേഷിക്കുന്നവര്‍ക്ക് മുമ്പില്‍ ഒരിടംകൂടി വരികയാണ്. കൊയിലാണ്ടി നഗരസഭയിലെ സ്‌നേഹാരാമം. കൊയിലാണ്ടി സിവില്‍ സ്‌റ്റേഷന് സമീപമാണ് സ്‌നേഹാരാമം ഒരുക്കിയിരിക്കുന്നത്. മാലിന്യമുക്ത നവകേരളം കാമ്പയിനിന്റെ ഭാഗമായാണ് എന്‍.എസ്.എസ് യൂണിറ്റുകളും ശുചിത്വമിഷനും സ്‌നേഹാരാമം പദ്ധതിക്ക് തുടക്കമിട്ടത്. മാലിന്യമുക്തമാക്കപ്പെടുന്ന പ്രദേശം പൂന്തോട്ടമാക്കിമാറ്റുന്നതാണ്

കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വടകര ഡിവിഷന്‍ സമ്മേളനം കൊയിലാണ്ടിയില്‍

കൊയിലാണ്ടി: കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) വടകര ഡിവിഷന്‍ സമ്മേളനം 2024 നവംബര്‍ 28 ന് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. സമ്മേളനം സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ സെക്രട്ടറി അശ്വിനി ദേവ് ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് പ്രദീപന്‍ പി.ടി പതാക ഉയര്‍ത്തുകയും അധ്യക്ഷത വഹിക്കുകയും ചെയ്തു. ഡിവിഷന്‍ സിക്രട്ടറി എം.ഷാജി സ്വാഗതവും പറഞ്ഞു.

ജെ.സി.ഐ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ചാപ്റ്ററിന്റെ യുവ സംരംഭകര്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു

കൊയിലാണ്ടി: ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ചാപ്റ്ററിന്റെ ഈ വര്‍ഷത്തെ യുവ സംരംഭകര്‍ക്കുള്ള ടോബിപ്പ് അവാര്‍ഡ് സമദ് മൂടാടിക്കും കമല്‍ പത്ര അവാര്‍ഡ് ഫൈസല്‍ മുല്ലായത്തിനും നല്‍കുമെന്ന് ജെ.സി.ഐ ഭാരവാഹികള്‍ അറിയിച്ചു. 2024-25 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹരണം 28ന് ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും. ഡോ അഖില്‍ എസ് കുമാര്‍ പ്രസിഡന്റ്,

കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ മോഷണം; റോഡരികില്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് ഓട്ടോയുടെ ബാറ്ററിയുമായി കടന്നുകളഞ്ഞ് യുവാവ്- വീഡിയോ

കൊയിലാണ്ടി: ദേശീയപാതയില്‍ മീത്തലെക്കണ്ടി പള്ളിയ്ക്ക് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ നിന്നും ബാറ്ററി മോഷണം പോയി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയ്ക്കാണ് സംഭവം. നിര്‍ത്തിയിട്ട ഓട്ടോയുടെ അടുത്തായി സ്‌കൂട്ടര്‍ നിര്‍ത്തിയശേഷം പുറത്തിറങ്ങിയ യുവാവ് പരിസരം നിരീക്ഷിച്ചശേഷം ഓട്ടോയുടെ അടുത്ത് പോയി ബാറ്ററിയുമായി കടന്നുകളയുകയായിരുന്നു. വീഡിയോ: ഇതിനടുത്തുള്ള സ്ഥാപനത്തിലെ ചരക്കുകള്‍ എത്തിക്കുന്ന ഓട്ടോയുടെ ബാറ്ററിയാണ് നഷ്ടപ്പെട്ടത്.

ഡല്‍ഹിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച പുളിയഞ്ചേരി സ്വദേശിയായ സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും; സംസ്‌കാരം നാളെ നന്മണ്ടയില്‍

കൊയിലാണ്ടി: ഡല്‍ഹിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട പുളിയഞ്ചേരി സ്വദേശിയായ സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. പുലിയഞ്ചേരി ഹെല്‍ത്ത് സെന്ററിന് സമീപം തവളകുളംകുനി ഹരിചന്ദനം വീട്ടില്‍ പി.സജിത്താണ് മരണപ്പെട്ടത്. രാത്രി പത്തുമണിയോടെ മൃതദേഹം കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തും. തുടര്‍ന്ന് കരിപ്പൂരില്‍ നിന്നും അര്‍ധരാത്രിയോടെ മൃതദേഹം പുളിയഞ്ചേരിയിലെ വീട്ടിലെത്തിക്കും. രാവിലെ എട്ടുമണിവരെ പുളിയഞ്ചേരിയിലെ വീട്ടില്‍

ചൂരല്‍ക്കാവ് ക്ഷേത്രത്തില്‍ ശ്രീകോവിലിന്റെ കട്ടിലവെക്കല്‍ കര്‍മ്മം നിര്‍വഹിച്ചു

കൊയിലാണ്ടി: ചൂരല്‍ക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കട്ടില വെക്കല്‍ കര്‍മ്മം നിര്‍വഹിച്ചു. ക്ഷേത്ര ശില്പി കേശവന്‍ ആചാരിയുടെ മുഖ്യ കാര്‍മികത്വത്തിലും ക്ഷേത്രമേല്‍ശാന്തി മനേഷ് ശാന്തിയുടെ നേതൃത്വത്തിലും ബാലന്‍ അമ്പാടി ചടങ്ങ് നിര്‍വഹിച്ചു. പ്രമുഖ വ്യക്തികളായ കൊയിലാണ്ടി നഗരസഭ കൗണ്‍സിലറായ അസീസ് മാസ്റ്റര്‍, മുന്‍സിപ്പല്‍ കോണ്‍ട്രാക്ടര്‍ സെല്‍വരാജ്, പിഷാരികാവ് ക്ഷേത്രം മുന്‍ മേല്‍ശാന്തി നാരായണന്‍ മൂസത്,

കോംപ്‌കോസ് കൊയിലാണ്ടി ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി; ലോഗൊ പ്രകാശനം ചെയ്തു

കൊയിലാണ്ടി: കോംപ് കോസ് കൊയിലാണ്ടി ഫെസ്റ്റിന്റെ ലോഗോ കാനത്തില്‍ ജമീല എം.എല്‍.എ പ്രകാശനം ചെയ്തു. ചടങ്ങില്‍ നഗരസഭ വൈസ് പ്രസിഡന്റ് അഡ്വ കെ.സത്യന്‍ അധ്യക്ഷ്യനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, ഡയറക്ടര്‍മാരായ ബിന്ദു സോമന്‍. അനില്‍ പറമ്പത്ത് അഡ്വ പി. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. എം.ബാലകൃഷ്ണന്‍ സ്വാഗതവും, മനോജ് ചേരിക്കുന്നുമ്മല്‍ നന്ദിയും പറഞ്ഞു. 2024 ഡിസംബര്‍