Tag: Koyilandy

Total 1156 Posts

കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ എന്‍ട്രന്‍സ് വിജയശതമാനം; ഡോ. ജെപീസ് ക്ലാസ്സസിലെ വിദ്യാര്‍ഥികള്‍ക്ക് ആദരവ് നല്‍കുന്നു

കൊയിലാണ്ടി: കേരളത്തിലെ മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിംഗില്‍ ഏറ്റവും മികച്ച വിജയ ശരാശരി കരസ്ഥമാക്കി മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ഡോ. ജെപീസ് ക്ലാസ്സസ്. നീറ്റ് പരീക്ഷയെഴുതിയ 235 വിദ്യാര്‍ഥികളില്‍ 140 പേരാണ് വിവിധ സ്ട്രീമുകളിലായി രാജ്യത്തെ പ്രമുഖ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം കരസ്ഥമാക്കിയത്. തുടര്‍ച്ചയായി നാലാം വര്‍ഷകമാണ് ഡോ. ജെപീസ് ക്ലാസ്സസ്

എട്ട് ടീമുകള്‍, തീപാറും പോരാട്ടം; ടീച്ചേഴ്‌സ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കൊയിലാണ്ടി സ്റ്റേഡിയത്തില്‍

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ അധ്യാപകരുടെ കൂട്ടായ്മയായ ടീച്ചേഴ്‌സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ടീച്ചേര്‍സ് ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ മത്സരങ്ങള്‍ ഡിസംബര്‍ 21, 22 തിയ്യതികള്‍ നടക്കും. കൊയിലാണ്ടിയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. എട്ട് ടീമുകളിലായി നൂറോളം അധ്യാപര്‍ അണിനിരക്കുന്ന പ്രീമിയര്‍ ലീഗിന്റെ ഓക്ഷന്‍ കഴിഞ്ഞ മാസം തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍

കൊയിലാണ്ടി തണല്‍ ധനസമാഹരണത്തിനായി പണംപയറ്റ് നടത്തുന്നു; ഡിസംബര്‍ 20ന് കൊയിലാണ്ടിയിലും ജനുവരി അഞ്ചിന് കൊല്ലത്തും പെരുവട്ടൂരും ജനകീയ പങ്കാളിത്തത്തോടെ ധനസമാഹരണം

കൊയിലാണ്ടി: പ്രയാസമനുഭവിക്കുന്ന വൃക്കരോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ് സൗകര്യമൊരുക്കുന്ന കൊയിലാണ്ടി തണല്‍ ധനസമാഹരണത്തിനായി പണംപയറ്റ് നടത്തുന്നു. ഡിസംബര്‍ 20ന് കൊയിലാണ്ടിയിലും ജനുവരി അഞ്ചിന് കൊല്ലത്തും പെരുവട്ടൂരിലും ജനകീയ പങ്കാളിത്തത്തോടെ പണംപയറ്റ് ചടങ്ങുകള്‍ നടത്തുന്നതിന് ഒരുക്കങ്ങള്‍ നടക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊയിലാണ്ടി ട്രാഫിക്ക് പൊലീസ് സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററില്‍ പ്രതിദിനം രണ്ട്

പന്തലായനി ബി.ആര്‍.സിയും ചെങ്ങോട്ടുകാവ് ആയുര്‍വേദ ഡിസ്‌പെന്‍സറിയും മുന്‍കൈയെടുത്തു; ചേലിയ യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി യോഗ പരിശീലനം

കൊയിലാണ്ടി: പന്തലായനി ബി.ആര്‍.സിയും ചെങ്ങോട്ടുകാവ് ആയുര്‍വേദ ഡിസ്പന്‍സറിയും സംയുക്തമായി കുട്ടികള്‍ക്കായി യോഗ പരിശീലനം ആരംഭിച്ചു. ചേലിയ യു.പി. സ്‌കൂളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ 40 കുട്ടികള്‍ക്കാണ് യോഗ പരിശീലനം നല്‍കിയത്. ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ ബിന്ദു മുതിരക്കണ്ടത്തില്‍ അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ ഷുക്കൂര്‍, ട്രെയിനര്‍ വികാസ്,

കൊയിലാണ്ടി നോര്‍ത്ത് , സൗത്ത് സെക്ഷന്‍ പരിധികളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സൗത്ത് സെക്ഷനുകളില്‍ വരുന്ന വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. നോര്‍ത്ത് സെക്ഷനില്‍ സ്പ്രസര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ പുളിയഞ്ചേരി ഹെല്‍ത്ത് സെന്റര്‍ ഭാഗങ്ങളില്‍ രാവിലെ ഏഴ് മുതല്‍ 11 മണിവരെയും അട്ടവയല്‍ ഭാഗങ്ങളില്‍ രാവിലെ 11 മണിമുതല്‍ മൂന്നുമണിവരെയും വൈദ്യുതി വിതരണം തടസപ്പെടും. പാച്ചിപ്പാലം, ചെറിയാല, അമ്പ്രമോളി ട്രാന്‍സ്‌ഫോമറുകളില്‍ ഉച്ചയ്ക്ക് ഒരു മണിമുതല്‍

ട്രെയിനില്‍ കയറിയതിന് പിന്നാലെ കുഴഞ്ഞുവീണു; തിക്കോടി സ്വദേശി മരിച്ചു

കൊയിലാണ്ടി: തിക്കോടി സ്വദേശി ട്രെയിനില്‍ കുഴഞ്ഞുവീണു മരിച്ചു. തിക്കോടി പഞ്ചായത്ത് ഹാജിയാരവിട റൗഫ് ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു. ഇന്ന് രാവിലെ 7.10ന് തിക്കോടിയില്‍ നിന്നും കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചറില്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. ട്രെയിനില്‍ നിന്നും അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ട്രെയിന്‍ കൊയിലാണ്ടി സ്റ്റേഷനിലെത്തിയതിന് പിന്നാലെ യാത്രക്കാര്‍ വിവരം നല്‍കിയതനുസരിച്ച് കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തി. റൗഫിനെ

നടക്കാനിരിക്കുന്നത് വാശിയേറിയ മത്സരം; കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നാളെ

കൊയിലാണ്ടി: കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നാളെ. രാവിലെ 10.30 മുതല്‍ 3.30വരെയാണ് വോട്ടിങ് സമയം. പതിവില്‍നിന്ന് വിപരീതമായി വാശിയേറിയ മത്സരമാണ് ഇത്തവണ നടക്കുന്നത്. പ്രസിഡന്റ്, എക്‌സിക്യുട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കാണ് മത്സരം. അഡ്വ.ലക്ഷ്മി ഭായ്, അഡ്വ. പ്രമോദ് കുമാര്‍ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ബാര്‍ അസോസിയേഷനില്‍ 150ലധികം മെമ്പര്‍മാരുണ്ടെങ്കിലും 131 അംഗങ്ങള്‍ക്കാണ് വോട്ടുള്ളത്.

പെരുങ്കുനിയിലെ തൊഴിലുറപ്പ് തൊഴിലാളികളും കൃഷിക്കൂട്ടങ്ങളും ഒത്തുകൂടി; കൃഷി ഓഫീസര്‍ക്ക് യാത്രയയപ്പും

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ നാലാം വാര്‍ഡിലെ കൃഷിക്കൂട്ടങ്ങളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സംഗമം സംഘടിപ്പിച്ചു. എ.ഡി.എ ആയി പ്രൊമോഷനായി പോകുന്ന കൊയിലാണ്ടി കൃഷി ഓഫിസര്‍ക്കുള്ള യാത്രയയപ്പും നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില.സി അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി, ബാവ കൊന്നേങ്കണ്ടി, പി.സിജീഷ്,

യു.ഡി.എഫ് സര്‍ക്കാറിന്റെ കരാര്‍ എല്‍.ഡി.എഫ് റദ്ദാക്കിയതാണ് കെ.എസ്.ഇ.ബിയുടെ പ്രതിസന്ധിക്ക് കാരണം; യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടിയില്‍ നടത്തിയ പ്രതിഷേധത്തില്‍ ആര്‍.ഷെഹിന്‍

കൊയിലാണ്ടി: കുറഞ്ഞ വിലക്ക് വൈദ്യുതി ലഭിക്കുന്നതിന് വേണ്ടി യു.ഡി.എഫ് സര്‍ക്കാര്‍ ഒപ്പ് വെച്ച കരാര്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കിയതാണ് കെ.എസ്.ഇ.ബിയുടെ നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആര്‍. ഷെഹിന്‍ പറഞ്ഞു. വൈദ്യുതി ചാര്‍ജ് വര്‍ദ്ധനക്കെതിരെ കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡണ്ട്

കിരീടം നേടി അരിക്കുളം, അത്‌ലറ്റിക്‌സില്‍ ചേമഞ്ചേരിയും; പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് സമാപനം

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഡിസംബര്‍ 5 മുതല്‍ 15 വരെ പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പഞ്ചായത്തുകളിലായി നടന്ന പരിപാടി കലാമത്സരത്തോടെ അരിക്കുളത്ത് സമാപിച്ചു. സമാപന സമ്മേളനം 2023ല്‍ ശിശുക്ഷേമ സമിതി (കോഴിക്കോട് ജില്ല) കുട്ടികളുടെ പ്രസിഡണ്ടായി തിരഞ്ഞെടുത്ത കുമാരി ജ്യോതിക ഉദ്ഘാടനം ചെയ്തു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടി അരിക്കുളം