Tag: koyilandy rotary

Total 3 Posts

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന് കോച്ച് പൊസിഷന്‍ ബോര്‍ഡ് നല്‍കി റോട്ടറി ക്ലബ്

കൊയിലാണ്ടി: റോട്ടറി ക്ലബ് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനുവേണ്ടി നല്‍കിയ കോച് പോസ്സിഷന്‍ ബോര്‍ഡ് സ്റ്റേഷന്‍ മാസ്റ്ററും സ്റ്റാഫും ചേര്‍ന്ന് ഏറ്റുവാങ്ങി. ചടങ്ങില്‍ റോട്ടറി പ്രസിഡന്റ് സുഗതന്‍, സെക്രട്ടറി ചന്ദ്രശേഖരന്‍ നന്ദനം, കേണല്‍ അരവിന്താക്ഷന്‍, ജൈജു ആര്‍ ബാബു, പ്രഭിഷ്, ഡോ ഭാസ്‌കരന്‍, വിനയന്‍. സി, ഗോപാലകൃഷ്ണന്‍, കെ.എസ്, ശശി.കെ.കെ, മേജര്‍ ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.  

കൊയിലാണ്ടിയിലെ റോട്ടറി ക്ലബ്ബിനെ ഇനി ഇവര്‍ നയിക്കും; പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

കൊയിലാണ്ടി: റോട്ടറി ക്ലബ്ബ് കൊയിലാണ്ടിയുടെ ഇരുപത്തിയേഴാമത് ഇന്‍സ്റ്റലേഷന്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ നോമിനി എം.ഡി.ബിജോഷ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് കൊയിലാണ്ടിയുടെ പ്രസിഡന്റായി ടി.സുഗതന്‍, സെക്രട്ടറിയായി ചന്ദ്രശേഖരന്‍ നന്ദനം എന്നിവരെ തെരഞ്ഞടുത്തു. ചടങ്ങില്‍ വിജോഷ് ജോസ്, കേണല്‍ അരവിന്ദക്ഷന്‍, അനില്‍ കെ.പി എന്നിവര്‍ സംസാരിച്ചു.

കൈത്താങ്ങായി കൊയിലാണ്ടി റോട്ടറി; അമ്മക്കും മകനും ഉപജീവനത്തിന് പെട്ടിക്കട ഒരുക്കി നല്‍കി

കൊയിലാണ്ടി: നിരാലംബയായ അമ്മയ്ക്കും അംഗ പരിമിതിയുള്ള മകനും സഹായവുമായി കൊയിലാണ്ടി റോട്ടറി. അമ്മക്കും മകനും ജീവിത നിവൃത്തിക്കായി കൊയിലാണ്ടി സിവില്‍ സ്റ്റേഷനു മുന്നില്‍ പെട്ടിക്കട തുറന്നു നല്‍കിയാണ് കുടുംബത്തിന്റെ പ്രതീക്ഷക്ക് തിരിതെളിച്ചത്. കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി.മണിയുടെ സാന്നിധ്യത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി കൊയിലാണ്ടി പ്രസിഡന്റ് സി.സി ജിജോയ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍