Tag: Koyilandy Municipality

Total 65 Posts

‘കെട്ടിക്കിടക്കുന്ന മലിനജലത്തിന്റെ രൂക്ഷമായ ദുർഗന്ധം കാരണം ഒരു വർഷത്തോളമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ രോഗികൾ വലയുന്നു’; ഉടൻ പരിഹാരം കാണണമെന്ന് യു.ഡി.എഫ്

കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്ക് സമീപം മലിനജലം കെട്ടിക്കിടക്കുന്നതിനാൽ രോഗികൾ വലയുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ്. ആശുപത്രിയിലെത്തുന്ന ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ഈ ദുർഗന്ധം സഹിക്കേണ്ട അവസ്ഥയാണെന്നും ഇതിന് ഉടൻ പരിഹാരം വേണമെന്നും സ്ഥലം സന്ദർശിച്ച യു.ഡി.എഫ് സംഘം ആവശ്യപ്പെട്ടു. ഒരു വർഷത്തോളമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം കക്കൂസ് മാലിന്യം കെട്ടിക്കിടക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഈ പ്രശ്നം

സ്ത്രീകൾക്ക് വഴികാട്ടിയാവാൻ കൊയിലാണ്ടിയിൽ ഒരിടം; നഗരസഭയിൽ ‘പെണ്ണിടം’ വുമൺ ഫെസിലിറ്റേറ്റർ കേന്ദ്രം ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭയിൽ ‘പെണ്ണിടം’ വുമൺ ഫെസിലേറ്റർ കേന്ദ്രം ആരംഭിച്ചു. പുതിയ ബസ് സ്റ്റാന്റ് കെട്ടിടത്തിൽ നഗരസഭാ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ കെ.ഷിജു അധ്യക്ഷനായി. മാറുന്ന ലോകത്ത് ഉണ്ടാവുന്ന വിവിധ അനുഭവങ്ങളെ അടിസ്ഥാനമാക്കി നഗരസഭയിലെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള സ്ഥാപനമാണ് വുമൺ ഫെസിലേറ്റർ കേന്ദ്രം. സ്ത്രീകൾക്കായി മാനസികവും നിയമപരവും മറ്റു

‘കൊയിലാണ്ടിയിലെ കുടിവെള്ള വിതരണ പദ്ധതിയിൽ വൻ ക്രമക്കേട്’; നഗരസഭാ കൗൺസിൽ യോഗത്തിൽ ആരോപണം, പ്രതിപക്ഷം ഇറങ്ങിപ്പോയി 

കൊയിലാണ്ടി: നഗരസഭയിലെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് വൻ ക്രമക്കേട് നടന്നതായി പ്രതിപക്ഷം. നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ ഇക്കാര്യം ചൂണ്ടിക്കാട്ടി. ജനുവരി 13 ന് ഇതേ വിഷയത്തിൽ വന്ന അജണ്ട ക്രമക്കേട് ആരോപണത്തെ തുടർന്ന് പുനഃപരിശോധനയ്ക്കായി മാറ്റിവയ്ക്കുകയായിരുന്നു. 2021-2022 സാമ്പത്തിക വർഷത്തിൽ കുടിവെള്ള വിതരണത്തിന് ലിറ്ററിന് 22 പൈസ നിരക്കിൽ അഭിലാഷ് പി.പി എന്ന

രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ലഭിക്കും ആനുകൂല്യം; വാര്‍ഡ് തലത്തില്‍ ഇടവിള കിറ്റ്, ഫലവൃക്ഷതൈ വിതരണത്തിന് തുടക്കമിട്ട് കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ 2022-23 ജനകീയാസൂത്രണപദ്ധതിയില്‍ ഇടവിള കിറ്റുകളും ഫലവൃക്ഷ തൈകളും വിതരണം ചെയ്തു. പുളിയഞ്ചേരി നെല്ലൂളി താഴെ നടന്ന വിതരണ പരിപാടി നഗരസഭാ അധ്യക്ഷ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. റജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കണം എന്ന ഉദ്ദേശത്തോടെ ഓരോ വാര്‍ഡുകളിലായിട്ടായിരുന്നു വിതരണം സംഘടിപ്പിക്കുന്നത്. ഉദ്ഘാടന പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷ

കൊയിലാണ്ടിയിലെ വ്യാപാരികളുടെ വ്യവസായികളുടെ ശ്രദ്ധയ്ക്ക്; ലൈസന്‍സുകള്‍ ഇനി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്, 2023-24ത്തേക്കുള്ള ലൈസന്‍സ് പുതുക്കാന്‍ ഈ രേഖകള്‍ ഹാജരാക്കണമെന്ന് നിര്‍ദേശം

കൊയിലാണ്ടി: വ്യാപാര വ്യവസായ ലൈസന്‍സുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കൊയിലാണ്ടി നഗരസഭ. ഇതിന്റെ ഭാഗമായി 2023-24 വര്‍ഷത്തെ ലൈസന്‍സ് പുതുക്കാന്‍ നഗരസഭ സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്. ലൈസന്‍സ് പുതുക്കാന്‍ ആവശ്യമായ രേഖകള്‍: 1. അപേക്ഷാ ഫോറം, സത്യവാങ്മൂലം. 2. അപേക്ഷയില്‍ മൊബൈല്‍ നമ്പറും പിതാവിന്റെ പേരും സഹിതം കൃത്യമായ മേല്‍വിലാസം. 3. ലൈസന്‍സിയുടെ പാസ്‌പോര്‍ട്ട്

കൊയിലാണ്ടിയെ വലിച്ചെറിയല്‍ മുക്ത നഗരസഭയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; ആദ്യഘട്ടമായി വൃത്തിയാക്കിയത് മുത്താമ്പി ടൗണ്‍

നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില സി അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ റിഷാദ് സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍മാരായ വിഷ്ണു.എന്‍.എസ്, ജിഷ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.ബാബു എന്നിവര്‍ സംസാരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷീബ.ടി.കെ, ലിജോയ്.എല്‍, ജമീഷ് മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. വരും

‘ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയില്ല, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു’; കൊയിലാണ്ടി സിദ്ദിഖ് പള്ളിയുടെ കെട്ടിടത്തിലെ ഹോട്ടലിന് ന​ഗരസഭ ലെെസൻസ് നൽകിയതിൽ ക്രമക്കേടെന്ന് ആരോപണം

കൊയിലാണ്ടി: സിദ്ദിഖ് പള്ളിയുടെ ഖബര്‍സ്ഥാന് സമീപത്തെ കെട്ടിടത്തിൽ സ്വകാര്യ വ്യക്തിക്ക് ഹോട്ടല്‍ തുടങ്ങുന്നതിന് കൊയിലാണ്ടി ന​ഗരസഭ ലെെസൻസ് അനുവദിച്ചതിൽ ക്രമക്കേടെന്ന് ആരോപണം. നിർമ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന് എങ്ങനെ ലെെസൻസ് നൽകിയെന്ന് അധികാരികൾ വ്യക്തമാക്കണമെന്ന് ഖബര്‍സ്ഥാന്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കീഴൂർ സ്വദേശിയായ അബ്ദുള്ള ആദിലാണ് ലെെസൻസി. ആദം ആന്റ് ഹെെദർ എന്നാണ് ലെെസൻസിലുള്ള

കൊയിലാണ്ടി നഗരസഭയില്‍ ഓവര്‍സിയര്‍ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം; വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: നഗരസഭയുടെ എഞ്ചിനീയറിങ് വിഭാഗത്തില്‍ നിലവില്‍ ഒഴിവുള്ള ഓവര്‍സിയര്‍മാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നു. ഐ.ടി.ഐ/ഡിപ്ലോമ/ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുടെ പകര്‍പ്പ് സഹിതം കൊയിലാണ്ടി നഗരസഭാ ഓഫീസില്‍ ഡിസംബര്‍ 31 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് കൊയിലാണ്ടി നഗരസഭാ സെക്രട്ടറി അറിയിച്ചു.

ആരോഗ്യകരമായ ജീവിതരീതി പിന്തുടരാം, രോഗങ്ങളെ പ്രതിരോധിക്കാം; കൊയിലാണ്ടിയിൽ ജീവതാളം-സുകൃതം ജീവിതം റിസോഴ്സ് പേഴ്സൺ ട്രെയിനിങ്

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ജീവതാളം-സുകൃതം ജീവിതം റിസോഴ്സ് പേഴ്സൺ ട്രെയിനിങ് നടത്തി. രാവിലെ പത്ത് മണിക്ക് നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. കെ.സത്യൻ അധ്യക്ഷനായി. നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രജില സി സ്വാഗതവും കൊയിലാണ്ടി സെക്ഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ ബിന്ദുകല നന്ദിയും രേഖപ്പെടുത്തി. സ്റ്റാന്റിങ്

നഗരസഭ ഭരിക്കുന്നത് കോടികളുടെ അഴിമതി നടത്തുന്നതിൽ ഒരു ഉളുപ്പും ഇല്ലാത്തവരെന്ന് ഡി.സി.സി പ്രസിഡന്റ്; കൊയിലാണ്ടി നഗരസഭയിലെ അഴിമതിക്കെതിരെ യു.ഡി.എഫ് കൗൺസിലർമാരുടെ ഉപവാസം

കൊയിലാണ്ടി: നഗരസഭയിലെ അഴിമതിക്കെതിരെ യു.ഡി.എഫ് അംഗങ്ങൾ കൊയിലാണ്ടി നഗരസഭാ ഓഫീസിന് മുന്നിൽ ഉപവാസ സമരം നടത്തി. 2018-19, 2019-20, 2020-21 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്ന കോടികളുടെ ക്രമക്കേട് നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കൗൺസിലർമാർ ഉപവാസം നടത്തിയത്. അഴിമതിയുടെ കാര്യത്തിൽ കൊയിലാണ്ടി നഗരസഭ അറിയപ്പെട്ടെന്നും കോടികൾ അഴിമതി നടത്തുന്നതിൽ ഒരു ഉളുപ്പുമില്ലാത്തവരാണ് നഗരസഭയുടെ ഭരണം നടത്തുന്നതെന്നും ഡി.സി.സി