Tag: Koyilandy

Total 1237 Posts

കൊയിലാണ്ടി നഗരസഭ ഷോപ്പിങ് കോംപ്ലെക്‌സില്‍ മുറികള്‍ നോക്കുന്നുണ്ടോ? രണ്ട്, മൂന്ന്, നാല് നിലകളുടെ ലേലം ഏപ്രില്‍ 22 മുതല്‍

കൊയിലാണ്ടി: പണി പുരോഗമിക്കുന്ന കൊയിലാണ്ടി നഗരസഭ ഷോപ്പിങ് കോംപ്ലെക്‌സില്‍ രണ്ട്, മൂന്ന്, നാല് നിലകളുടെ ലേലം നാളെ മുതല്‍. ഏപ്രില്‍ 22, 23, 24 തിയ്യതികളിലാണ് ലേലം. 21 കോടി രൂപ ചെലവില്‍ ആധുനിക സജീകരണങ്ങളോട് കൂടിയ കെട്ടിടസമുച്ചയം 63,000 സ്വയര്‍ ഫീറ്റില്‍ ആറ് നിലകളായാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. കോഴിക്കോട് എന്‍.ഐ.ടി യാണ് കെട്ടിടത്തിന്റെ ആര്‍ക്കിടെക്ച്ചര്‍

വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധം; മനുഷ്യച്ചങ്ങല തീര്‍ത്ത് എളാട്ടേരി അരുണ്‍ ലൈബ്രറി

ചേമഞ്ചേരി: വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ എളാട്ടേരി അരുണ്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ലൈബ്രറി പ്രസിഡന്റ് എന്‍. എം . നാരായണന്‍ അധ്യക്ഷത വഹിച്ച പരിപാടി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു

പുളിയഞ്ചേരിയില്‍ വാഹനമിടിച്ച് പോസ്റ്റ് തകര്‍ന്നു; നാല് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി വിതരണം തടസത്തില്‍

കൊയിലാണ്ടി: പുളിയഞ്ചേരി ഇല്ലത്ത് താഴെ വാഹനമിടിച്ച് പോസ്റ്റ് തകര്‍ന്നു. ഇതേത്തുടര്‍ന്ന് ഈ ഭാഗത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഇടിച്ചത് ഏത് വാഹനമാണെന്നത് വ്യക്തമായിട്ടില്ല. തെങ്ങില്‍ത്താഴെ, അട്ടവയല്‍, ഇല്ലത്ത് താഴെ, പുളിയഞ്ചേരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലെ വൈദ്യുതി വിതരണമാണ് തടസപ്പെട്ടത്. പോസ്റ്റ് മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ വൈകുന്നേരം അഞ്ച് മണിവരെ ഈ

ഉത്തര മേഖല സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റ ലോക പൈതൃക ദിനാചരണം പൊയില്‍ക്കാവ് എ.യു.പി സ്‌കൂളില്‍

കൊയിലാണ്ടി: ഉത്തര മേഖല സാമൂഹിക വനവല്‍ക്കരണ വിഭാഗം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, കൊയിലാണ്ടി സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് – WWW പൊയില്‍കാവും സംയുക്തമായി സംഘടിപ്പിച്ച ലോക പൈതൃക ദിനാചരണം പോയില്‍കാവ് എ.യു.പി സ്‌കൂളില്‍ നടന്നു. ചെങ്ങോട്ട് കാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍

‘ബൈപ്പാസ് പന്തലായനിക്കാരുടെ യാത്രയ്ക്ക് തടസമാവില്ല; ഗതഗാത സംരക്ഷണ കര്‍മ്മസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു, ദേശീയപാതയില്‍ ബോക്‌സ് കല്‍വര്‍ട്ട് നിര്‍മ്മാണം തുടങ്ങി

കൊയിലാണ്ടി: നന്തി- ചെങ്ങോട്ടുകാവ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ പന്തലായനി ഭാഗത്തുണ്ടാകുന്ന യാത്രാപ്രതിസന്ധിയ്ക്ക് പരിഹാരമാകുന്നു. പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് ഇവിടെ അടിപ്പാത സ്ഥാപിക്കുകയാണ്. ഇതിന്റെ പ്രാരംഭ പ്രവൃത്തികള്‍ തുടങ്ങി. ബൈപ്പാസ് വരുന്നതോടെ പന്തലായനി നിവാസികള്‍കളായ വിദ്യാര്‍ത്ഥികള്‍ക്ക് തൊട്ടടുത്തെ ഹയര്‍ സെക്കണ്ടറി വിദ്യാലയത്തിലേക്കും, ബഹുജനങ്ങള്‍ക്കു ആശുപത്രി, റെയില്‍വേ സ്റ്റേഷന്‍, അഘോരശിവക്ഷേത്രം എന്നിവടങ്ങളിലേക്കുമെല്ലാം പോകാനുള്ള വഴി അടയുന്ന സാഹചര്യമായിരുന്നു. ഇതിനെതിരെ പ്രദേശവാസികള്‍

ഊരള്ളൂര്‍ സ്വദേശി മണിരാജന്‍ ചാലയിലിന്റെ സംഗീത ആല്‍ബം സാന്ധ്യരാഗം പ്രകാശനം ചെയ്തു

കൊയിലാണ്ടി: ഊരളളൂര്‍ സ്വദേശി മണി രാജന്‍ ചാലയില്‍ രചിച്ച സാന്ധ്യരാഗം – സംഗീത വീഡിയോ ആല്‍ബം പുറത്തിറക്കി. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംഗീതജ്ഞന്‍ പാലക്കാട് പ്രേംരാജ് ആല്‍ബം പ്രകാശനം ചെയ്തു. എന്‍.കെ.ഉണ്ണികൃഷ്ണന്‍ ഏറ്റുവാങ്ങി. രാമചന്ദ്രന്‍ നീലാംബരി ആധ്യക്ഷ്യം വഹിച്ചു. ഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍, ചന്ദ്രന്‍ കാര്‍ത്തിക, സി. സുകുമാരന്‍, എടവന രാധാകൃഷ്ണന്‍, ഇ.വിശ്വനാഥന്‍,

എഞ്ചിന്‍ തകരാറുമൂലം ഉള്‍ക്കടലില്‍പ്പെട്ട് കൊയിലാണ്ടിയില്‍ നിന്നുളള മത്സ്യബന്ധന ബോട്ടും ആറ് മത്സ്യത്തൊഴിലാളികളും; സുരക്ഷിതമായി കരയ്‌ക്കെത്തിച്ച് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്

കൊയിലാണ്ടി: എഞ്ചിന്‍ തകരാറുമൂലം കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരമായെത്തി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്. ഉള്‍ക്കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെയും ബോട്ടും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. ബുധനാഴ്ച അര്‍ദ്ധരാത്രി കൊയിലാണ്ടിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ IND KL 07 MM 6085 വിനായക എന്ന ബോട്ടും അതിലെ ആറ് മത്സ്യത്തൊഴിലാളികളുമാണ് കടലില്‍ അകപ്പെട്ടത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി.സുനീറിന് കിട്ടിയെ

‘കൊയിലാണ്ടി താലൂക്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണമായ പങ്കുവഹിച്ച വ്യക്തിത്വം’; കെ.പി.കുഞ്ഞിരാമനെ അനുസ്മരിച്ച് സി.പി.എം

കൊയിലാണ്ടി: താലൂക്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണ്ണമായ നേതൃത്വം വഹിച്ച കെ.പി.കുഞ്ഞിരാമന്റെ 37-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. കെ.പി.കുഞ്ഞിരാമന്റെ വസതിയില്‍ നടന്ന പരിപാടി സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം എല്‍.ജി.ലിജീഷ് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.ചന്ദ്രശേഖരന്‍ അധ്യക്ഷനായി. കെ.ദാസന്‍ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ എ.ലളിത, യു.കെ.ചന്ദ്രന്‍, സി.കെ.സജീവന്‍

ഭീമമായ കോര്‍ട്ട് ഫീസ് വര്‍ധനവിനെതിരെ പ്രതിഷേധം; കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ ധര്‍ണ്ണയുമായി കേരള അഡ്വക്കറ്റ് ക്ലര്‍ക്‌സ് അസോസിയേഷന്‍

കൊയിലാണ്ടി: ഭീമമായ കോര്‍ട്ട് ഫീസ് വര്‍ദ്ധനവിനെതിരെ കേരള അഡ്വക്കറ്റ് ക്ലര്‍ക്‌സ് അസോസിയേഷന്റെ കൊയിലാണ്ടി പയ്യോളി പേരാമ്പ്ര യൂണിറ്റുകള്‍ സംയുക്തമായി കൊയിലാണ്ടി മിനിസിവില്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ കെ.എ.സി.എ സംസ്ഥാന പ്രസിഡണ്ട് വി.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് എന്‍.അമൃത സ്വാഗതം പറഞ്ഞ യോഗത്തില്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗം ഒ.ടി.മുരളീദാസ് അധ്യക്ഷം

കേരള സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ്; കൊയിലാണ്ടിയിലെ ഉള്‍പ്പെടെ മേഖലാതലധര്‍മ്മസമര സംഗമങ്ങള്‍ നാളെ

കൊയിലാണ്ടി: വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ മെയ് 11ന് പെരിന്തല്‍മണ്ണയില്‍ വെച്ച് നടക്കുന്ന കേരള സ്റ്റുഡന്‍സ് കോണ്‍ഫറന്‍സിന്റെ ഭാഗമായി കോഴിക്കോട് നോര്‍ത്ത് ജില്ലയിലെ വിവിധ മണ്ഡലം കേന്ദ്രങ്ങളില്‍ നാളെ ധര്‍മ്മസമര സംഗമങ്ങള്‍ നടക്കും. ജില്ലാതല ഉദ്ഘാടനം ബാലുശ്ശേരിയില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി നിര്‍വഹിക്കും.