Tag: Koyilandi Police station

Total 3 Posts

കൊയിലാണ്ടിയിലെ ഗണേശചതുര്‍ത്ഥി ഘോഷയാത്ര: പൊലീസ് നിര്‍ദേശം ചെവിക്കൊള്ളാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചവര്‍ക്കെതിരെ നടപടി തുടരുന്നു; ആറ് വാഹനങ്ങള്‍ പിടിച്ചെടുത്തു, പത്ത് വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയെന്നും പൊലീസ്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്നലെ നടന്ന ഗണേശചതുര്‍ത്ഥി ആഘോഷം നടത്തിയവര്‍ക്കെതിരായ പൊലീസ് നടപടി തുടരുന്നു. ഇതുവരെ ആറ് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും വാഹന ഉടമകളായ പത്തുപേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളില്‍ മറ്റുള്ളവര്‍ക്കും നോട്ടീസ് നല്‍കും. കണ്ടാലറിയാവുന്ന 200പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ ഉപയോഗിച്ച പതിനാറ് വാഹനങ്ങളും നാസിക് ധോള്‍ അടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്. ഇത് കോടതിയില്‍

കൊയിലാണ്ടി നഗരത്തെ മണിക്കൂറുകളോളം ബന്ദിയാക്കി ബജ്രംഗ് ദളിന്റെ ഗണേശോത്സവ ഘോഷയാത്ര, അനുമതിയില്ലാതെ നടത്തിയ പരിപാടിയില്‍ വലഞ്ഞത് ആയിരങ്ങള്‍; സ്വമേധയാ കേസെടുത്ത പോലീസ് ശക്തമായ നടപടിയ്ക്ക്, വാഹനങ്ങള്‍ പിടിച്ചെടുത്ത് തുടങ്ങി

കൊയിലാണ്ടി: ഇന്നലെ വൈകുന്നേരം മുതല്‍ കൊയിലാണ്ടി നഗരത്തില്‍ ആയിരക്കണക്കിന് ജനങ്ങളെ ബുദ്ധിമുട്ടിച്ച വന്‍ഗതാഗതക്കുരുക്കിന് വഴിവെച്ച ഗണേശചതുര്‍ത്ഥി ആഘോഷം നടത്തിയവര്‍ക്കെതിരെ പൊലീസ് നടപടി തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഇതിനകം രണ്ട് വാഹനങ്ങളും സൗണ്ട് സിസ്റ്റവും പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതല്‍ ഒമ്പതുമണിവരെയാണ് ഗണേശചതുര്‍ത്ഥി ആഘോഷമെന്ന പേരില്‍ ഒരുകൂട്ടം ബജ്രംഗദള്‍

ആറ് മാസത്തിനിടെ 31 കേസുകൾ; പിടിയിലാകുന്നത് 20 നും 30 നും ഇടയിൽ പ്രായമുള്ള യുവാക്കൾ; പരിശോധന ശക്തമായപ്പോൾ വിൽപ്പന ഓൺലെെനിൽ; കൊയിലാണ്ടിയിലെ ലഹരി മാഫിയക്കെതിരെ ജനകീയ പ്രതിരോധം

സൂര്യ കാർത്തിക  കൊയിലാണ്ടി: നിരോധനവും ബോധവത്കരണവും ഒരു വശത്ത് നടക്കുമ്പോഴും കൊയിലാണ്ടി ഉൾപ്പെടെ സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും അതു സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളും ഗുരുതരമായ നിലയില്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ മാരകമയക്കുമരുന്നുകൾക്കാണ് വിദ്യാർത്ഥികളും യുവാക്കളും അടിമകളാകുന്നത്. വിൽപ്പനക്കാരായി വിദ്യാർത്ഥികളുൾപ്പെടെയുള്ളവരെ ലഭിക്കുന്നതിനാൽ മയക്കുമരുന്നു സംഘങ്ങളുടെ പ്രവർത്തനവും തകൃതിയാണ്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ 31 കേസുകളാണ്