Tag: Koyiandy

Total 5 Posts

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും അരിക്കുളം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ചു, എലത്തൂരെത്തിയപ്പോള്‍ പെട്രോള്‍ തീര്‍ന്നു; മോഷ്ടാവിനെ പിടികൂടി പൊലീസിലേല്‍പ്പിച്ച് നാട്ടുകാര്‍

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട അരിക്കുളം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി മുഹമ്മദ് ഹക്കീംബ് (24) ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അരിക്കുളം സ്വദേശി റെയില്‍വേ സ്‌റ്റേഷനില്‍ ബൈക്ക് നിര്‍ത്തിയിട്ടത്. രാത്രിയോടെ ഇതുമായി ഹക്കീംബ് കടന്നുകളയുകയായിരുന്നു. എലത്തൂരെത്തിയപ്പോള്‍ വണ്ടിയിലെ പെട്രോള്‍ തീര്‍ന്നതിനാല്‍

യുവാക്കള്‍ തമ്മിലുള്ള തര്‍ക്കം; നന്തിയില്‍ ഒരാള്‍ക്ക് വെട്ടേറ്റു

കൊയിലാണ്ടി: യുവാക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നന്തിയില്‍ ഇരുപത്തിയാറുകാരന് വെട്ടേറ്റു. ഒറ്റക്കണ്ടത്തില്‍ രോഹിത്തിനാണ് വെട്ടേറ്റത്. പയ്യോളി സ്വദേശിയായ ബിനു ആണ് വെട്ടിയതെന്നാണ് രോഹിത് പറയുന്നത്. ദേശീയപാത  ഭാഗമായുള്ള അടിപ്പാതയുടെ നിർമ്മാണം നടക്കുന്നതിന് അടിഭാഗത്തുവെച്ച് ഇന്ന് ഏഴുമണിയോടെയായിരുന്നു സംഭവം. ഈ പ്രദേശം രാത്രിസമയങ്ങളില്‍ ലഹരി സംഘങ്ങളുടെ കേന്ദ്രമാണെന്നാണ് നാട്ടുകാർ പറയുന്നത്. രോഹിത്തിന്റെ കാലിനാണ് വെട്ടേറ്റത്. കൊയിലാണ്ടി താലൂക്ക്

ദീര്‍ഘകാലം ഇംഗ്ലീഷ് പത്രങ്ങളുടെ ഡല്‍ഹി ലേഖകനായി പ്രവര്‍ത്തിച്ച ശ്രീകണ്ഠന്‍ നായര്‍ കൊയിലാണ്ടിയില്‍ അന്തരിച്ചു

കൊയിലാണ്ടി: ദീര്‍ഘകാലം ഇംഗ്ലീഷ് പത്രങ്ങളുടെ ഡല്‍ഹി ലേഖകനായി പ്രവര്‍ത്തിച്ച ശ്രീകണ്ഠന്‍ നായര്‍ അന്തരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. അറുപത്തിയൊന്‍പത് വയസായിരുന്നു. അടുത്ത കാലം വരെ കൊയിലാണ്ടിയില്‍ പബ്ലിക് ലൈബ്രറിയില്‍ പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ഇംഗ്ലീഷ് വിഷയത്തില്‍ ക്ലാസുകളെടുത്തിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊയിലാണ്ടി നഗരസഭാ സാംസ്‌കാരിക നിലയത്തില്‍ കഴിയുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയടക്കമുള്ള പ്രമുഖ

കൊയിലാണ്ടി സബ് ജില്ല ശാസ്‌ത്രോത്സവത്തിന് കൊടിയിറങ്ങി; ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി തിരുവങ്ങൂര്‍ എച്ച്.എസ്.എസ്

കൊയിലാണ്ടി: കൊയിലാണ്ടി സബ് ജില്ലാ ശാസ്‌ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി തിരുവങ്ങൂര്‍ എച്ച്.എസ്.സ്. 736 പോയിന്റുകളാണ് തിരുവങ്ങൂര്‍ എച്ച്.എസ്.എസ് നേടിയത്. ജി.എച്ച്.എസ്.എസ് പന്തലായനി കൊയിലാണ്ടിയാണ് രണ്ടാം സ്ഥാനത്ത്. 536 പോയിന്റുകളാണ് നേടിയത്. ജി.വി.എച്ച്.എസ്.എസ് അത്തോളി മൂന്നാം സ്ഥാനവും ജി.വി.എച്ച്.എസ്.എസ് ബോയ്‌സ് കൊയിലാണ്ടി നാലാം സ്ഥാനവും കരസ്ഥമാക്കി. മത്സരഫലങ്ങള്‍: എല്‍.പി.വിഭാഗം ഓവറോള്‍ . സയന്‍സ്: എ.എല്‍.പി.എസ്. പെരുവട്ടൂര്‍ സോഷ്യല്‍

വിവിധ മേഖലയില്‍പ്പെടുന്ന 12 കൊയിലാണ്ടിക്കാര്‍ക്ക് ബ്രാന്റ് അംബാസിഡര്‍മാര്‍; കൊയിലാണ്ടിയില്‍ എട്ടാം വാര്‍ഷികം ആഘോഷിച്ച് ശോഭിക വെഡ്ഡിങ്

കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രമുഖ വസ്ത്രാലയമായ ശോഭികാ വെഡ്ഡിങ്ങിന്റെ എട്ടാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശോഭികയില്‍ വെച്ചു നടന്ന ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.സത്യന്‍ വാര്‍ഷികാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അധ്യാപകന്‍ ശിവദാസ് പൊയില്‍ക്കാവ് മുഖ്യാതിഥിയായി. സമൂഹത്തിന്റെ വിവിധ മേഖലയില്‍പ്പെടുന്ന 12 കൊയിലാണ്ടി സ്വദേശികളെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബ്രാന്റ് അംബാസിഡര്‍മാരാക്കിയത് പൊതുജനങ്ങളുടെ ശ്രദ്ധയും പ്രശംസയും