Tag: Korapuzha

Total 1 Posts

കോരപ്പുഴ പാലത്തില്‍ നിന്നും ചാടിയ ആളുടേതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെത്തി; പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുന്നു

എലത്തൂര്‍: കോരപ്പുഴ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയത് വടകര സ്വദേശിയെന്ന് സംശയം. പാലത്തില്‍ നിന്നും ഇയാളുടേതെന്ന് സംശയിക്കുന്ന ബാഗ് ലഭിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് കോരപ്പുഴ പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയത്. ഇതുവഴി കടന്നുപോയ ഡലിവറി ബോയ് ആണ് പാലത്തിലേക്ക് ഒരാള്‍ ചാടുന്നത് കണ്ടതായി വിവരം നല്‍കിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.