Tag: Koorachund
അടിസ്ഥാന സൗകര്യങ്ങളില്ല, ടിക്കറ്റ് നിരക്ക് വര്‍ധന മുറപോലെ; കക്കയത്ത് ടൂറിസം സെന്ററില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധമുയരുന്നു
കൂരാച്ചുണ്ട്: അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ കക്കയം ടൂറിസം സെന്ററില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധമുയരുന്നു. ഇക്കോ ടൂറിസം സെന്ററില്‍ മുതിര്‍ന്നവരുടെ പ്രവേശന ഫീസ് 50 രൂപയില്‍ നിന്ന് 60 രൂപയും കുട്ടികളുടെ നിരക്ക് 30 രൂപയില്‍ നിന്ന് 40 രൂപയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ മെയ് മാസത്തില്‍ ടിക്കറ്റ് നിരക്ക് പത്തുവരൂപ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നിരക്ക്
ഉള്ള്യേരിയിലെത്തിയത് കല്ല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍, കൂരാച്ചുണ്ടിലെ സഹപാഠിയുടെ വീട്ടില്‍ നിന്നും കരിയാത്തുംപാറയിലേക്ക്; അപകടം പതിയിരിക്കുന്ന കരിയാത്തുംപാറയില്‍ അശ്രദ്ധയുടെ ഇരയായി കോട്ടയം സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ഥി
കൂരാച്ചുണ്ട്: പ്രകൃതിയൊരുക്കിയ മനോഹരമായ ഇടമാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഏറെ അപകട സാധ്യതയുള്ള മേഖലയാണ് കൂരാച്ചുണ്ടിലെ കരിയാത്തുംപാറ ടൂറിസം കേന്ദ്രവും പരിസരവും. വിനോദ സഞ്ചാരത്തിനായി കുടുംബവുമൊത്തും സുഹൃത്തുക്കളുമൊത്തുമൊക്കെ ഇവിടെയെത്തി അപകടത്തില്‍പ്പെട്ട് മരിച്ചവര്‍ ഏറെയാണ്. കഴിഞ്ഞദിവസം കോട്ടയം സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ഥി ജോര്‍ജ് ജേക്കബ് മുങ്ങിമരിച്ചത് ഇത്തരത്തിലുള്ള ഏറ്റവുമൊടുവിലത്തെ സംഭവമാണ്. ഉള്ള്യേരിയില്‍ കല്ല്യാണ ചടങ്ങില്‍ പങ്കെടുക്കാനായി ജോര്‍ജ് ജേക്കബും സുഹൃത്തുക്കളും
മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നടത്തിയ ജില്ലാ സര്‍ഗോത്സവ വിജയികള്‍ക്ക് കൂരാച്ചുണ്ടില്‍ ആദരം; സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു
കൂരാച്ചുണ്ട്: നന്മ മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നടത്തിയ ജില്ലാ സര്‍ഗ്ഗോത്സവ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ബഹുമുഖപ്രതിഭകളെ ആദരിക്കലും കൂരാച്ചുണ്ടില്‍ നടന്നു. മേഖല സെക്രട്ടറി സുരേഷ് കനവ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രവി കൊഴക്കോടന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. നന്മ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വിത്സന്‍