Tag: Kollam Up School

Total 3 Posts

വിവിധ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്; അനുമോദനവും കലാപരിപാടികളുമായി കൊല്ലം യു.പി വാട്‌സ്ആപ്പ് കൂട്ടായ്മ വാര്‍ഷികാഘോഷ പരിപാടി

കൊല്ലം: കൊല്ലം യു.പി വാട്‌സ്ആപ്പ് കൂട്ടായ്മയുടെ വാര്‍ഷികാഘോഷ പരിപാടികള്‍ കൊല്ലം യു.പി സ്‌കൂളില്‍ വെച്ച് നടന്നു. എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ്, എസ്.എസ്.എല്‍.സി പ്ലസ് ടു, ബിരുദം തുടങ്ങി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുകയും ക്യാഷ് അവാര്‍ഡും മൊമെന്റോയും ചെയ്യുകയും ചെയ്തു. കൂട്ടായ്മയുടെ ഭാഗമായവരുടെ മക്കളെയാണ് അനുമോദിച്ചത്. 27 വിദ്യാര്‍ഥികളെയാണ് അനുമോദിച്ചത്. 73 പേരാണ്

കൊല്ലം യു.പി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകനും എല്‍.ജെ.ഡി നേതാവുമായ ചോയ്യാട്ടില്‍ ഗോപാലന്‍ മാസ്റ്റര്‍ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം ചോയ്യാട്ടില്‍ ഗോപാലന്‍ മാസ്റ്റര്‍ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. കൊല്ലം യു.പി സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകനാണ്. കൊയിലാണ്ടി മേഖലയില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു ഗോപാലന്‍ മാസ്റ്റര്‍. കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെതായി രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സ്‌നേഹജ്യോതിസ്സുകള്‍, ആത്മരോദനം എന്നീ നാടകങ്ങളാണ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്.

വിദ്യാർത്ഥികളിൽ സേവനമനോഭാവം ഉയർത്താനായി ജെ.ആർ.സി; കൊല്ലം യു.പി സ്കൂളിൽ ജെ.ആർ.സി പ്രവർത്തനങ്ങൾക്ക് തുടക്കമായി

കൊയിലാണ്ടി: കൊല്ലം യു.പി സ്കൂളിൽ ഈ വർഷത്തെ ജെ.ആർ.സി. യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രവർത്തനോദ്ഘാടനം കൊയിലാണ്ടി സബ് ഇൻസ്പെക്ടർ അരവിന്ദ് സ്കൂൾ ലീഡർ ആലിയ ശ്രീജിത്തിന് സ്കാർഫ് -ബാഡ്ജ് നൽകി കൊണ്ട് നിർവഹിച്ചു. വിദ്യാർത്ഥികളിൽ സേവനമനോഭാവവും, ആതുര ശുശ്രൂഷ താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ ജെ.ആർ.സി പ്രവർത്തിക്കുന്നത്. ഉണ്ണികൃഷ്ണൻ.സി അധ്യക്ഷത വഹിച്ചു. ഡ്രിൽ ഇൻസ്ട്രക്ടർ