Tag: Kollam Pisharikav
അനുഗ്രഹം ചൊരിഞ്ഞ് കാവിലമ്മ; ഭക്തിയില്‍ അലിഞ്ഞ് കൊല്ലം പിഷാരികാവ്, ഉത്സവത്തിന് ആയിരങ്ങൾ സാക്ഷി
കൊയിലാണ്ടി: ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് പിഷാരികാവിലമ്മ. കാളിയാട്ടത്തിന്റെ പ്രധാന ദിനമായ ഇന്ന് വൈകീട്ട് മൂന്നുമണിയോടെ കൊല്ലത്ത് അരയന്റെയും, വേട്ടുവരുടെയും തണ്ടാന്റെ വരവ്, മറ്റ് അവകാശവരവുകളും ഭക്തിസാന്ദ്രമായി ക്ഷേത്രസന്നിധിയിൽ ക്ഷേത്രത്തിലെത്തിച്ചേർന്നു. തുടർന്ന് പൂജകൾക്ക് ശേഷം സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് പ്രധാന നാന്ദകം പുറത്തെഴുന്നള്ളി പാല ചുവട്ടിലെക്ക് നീങ്ങി. ചടങ്ങുകൾക്ക് ശേഷം മട്ടന്നൂർ ശ്രീരാജ് മാരാരുടെ നേതൃത്വത്തില്‍
‘നാന്ദകമെടുത്ത് നിനക്ക് സ്വദേശത്തേക്ക് പോകാം, ഈ ആയുധം വെച്ച് എന്നെ പൂജിച്ചാല്‍ നീ വിചാരിക്കുന്നതെല്ലാം ഞാന്‍ സാധിച്ചു തരാം’; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ ചരിത്രവും ഐതീഹ്യവും
സ്വന്തം ലേഖകൻ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രമാണ് കൊല്ലം പിഷാരികാവ്. ക്ഷേത്രനിര്‍മ്മാണ വര്‍ഷത്തെ സൂചിപ്പിക്കുന്ന ആധികാരിക ചരിത്രരേഖകള്‍ ലഭ്യമല്ലെങ്കിലും വളരെ പ്രസിദ്ധമായ ഒരൈതിഹ്യം ഈ ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയിലേക്ക് വെളിച്ചം വീശുന്നു. ഒരു ജനസമൂഹത്തിന്റെ പലായനത്തിന്റെ കഥ ഇതില്‍ അടങ്ങിയിരിക്കുന്നു. പണ്ട് വൈശ്യജാതിക്കാരായ ഏതാനും കുടുംബക്കാര്‍ അന്യദേശത്തു നിന്ന് തെക്കന്‍കൊല്ലത്തു വന്ന് താമസിച്ചു. സമ്പന്നരായ രത്‌നവ്യാപാരികളായിരുന്നു ഇവര്‍.
തലയെടുപ്പോടെ ഗജവീരന്മാര്‍, മേളത്തില്‍ ലയിച്ച് ഭക്തര്‍; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാഴ്ചശീവേലി ഭക്തിസാന്ദ്രം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് വന്‍ ഭക്തജന തിരക്ക്. വലിയ വിളക്ക് ദിവസമായതിനാല്‍ നൂറ് കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. രാവിലെ നടന്ന കാഴ്ചശീവേലിക്ക് ഇരിങ്ങാപ്പുറം ബാബു മേളപ്രമാണിയായി. ഉത്സവത്തിന്റെ പ്രധാന വരവുകളിലൊന്നായ വസൂരിമാല വരവ് സാമിയാർക്കാവിൽ നിന്നും ആരംഭിച്ചു. മന്ദമംഗലത്തു നിന്നുള്ള ഇളനീർക്കുല വരവും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആരംഭിച്ചു. വലിയ വിളക്ക്
ആന എഴുന്നള്ളിപ്പിനും വെടിക്കെട്ടിനും കനത്ത ജാഗ്രതയും നിയന്ത്രണവും വേണം; കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഒരുക്കങ്ങള്‍ തുടങ്ങി
കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് പിഷാരികാവ് ദേവസ്വം ഒരുക്കങ്ങളാരംഭിച്ചു. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം മാര്‍ച്ച് 30 ന് കൊടിയേറ്റത്തോടെ ആരംഭിക്കും. ഏപ്രില്‍ 4 ന് ചെറിയവിളക്കും, 5 ന് വലിയവിളക്കും, 6 ന് കാളിയാട്ടവുമാണ്. ഉത്സവത്തിന്റെ ഭംഗിയായ നടത്തിപ്പിനുള്ള ക്രമീകരണങ്ങളെ കുറിച്ച് ആലോചിക്കുന്നതിന് ദേവസ്വം ഗസ്റ്റ് ഹൗസ് ഹാളില്‍ വിളിച്ചു
കുട്ടികള്‍ക്ക് ശുദ്ധജലം ഉറപ്പാക്കാന്‍ കൊല്ലം സ്വദേശിനിയുടെ സഹായം; പിഷാരികാവ് ദേവസ്വത്തിന് കീഴിലെ കൊല്ലം എല്‍.പി സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയര്‍ സംഭാവന നല്‍കി
കൊയിലാണ്ടി: പിഷാരികാവ് ദേവസ്വത്തിനു കീഴിലെ കൊല്ലം എല്‍.പി. സ്‌കൂളിന്റെ 150ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയര്‍ സംഭാവന നല്‍കി. കൊല്ലം കോറുവീട്ടില്‍ സന്ധ്യാകിഷോര്‍ ആണ് സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങി നല്കിയത്. കുട്ടികള്‍ക്ക് ശുദ്ധജലം കുടിക്കാന്‍ ലഭ്യമാക്കുക എന്നത് ഒരു നല്ല കാര്യമായി കാണുന്നു എന്ന് സന്ധ്യ കിഷോര്‍ പറഞ്ഞു. പിഷാരികാവ് ദേവസ്വം ട്രസ്റ്റി