Tag: kollam Nellyadi road
കൊല്ലം നെല്ല്യാടി മേപ്പയ്യൂര്‍ റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഡിസംബര്‍ 19മുതല്‍ പൂര്‍ണമായി ഗതാഗതം തടസപ്പെടും
മേപ്പയ്യൂര്‍: ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട കൊല്ലം നെല്യാടി മേപ്പയൂര്‍ റോഡില്‍ ഡിസംബര്‍ 19 മുതല്‍ പൂര്‍ണമായി ഗതാഗതം തടസപ്പെടും. റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ടാറിംഗ് പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂര്‍ണ്ണമായി തടസപ്പെടുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് – പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൊല്ലം ഭാഗത്തു
ബസ് നീങ്ങിയപ്പോള്‍ ഗേറ്റ് തകര്‍ന്നു; കൊല്ലം നെല്ല്യാടി റോഡുവഴിയുള്ള ഗതാഗതം വഴിമുട്ടി
കൊല്ലം: സ്വകാര്യ ബസ് കടന്നുപോകുന്നതിനിടെ ബസിന്റെ മുകള്‍ഭാഗത്ത് കുടുങ്ങി കൊല്ലം നെല്ല്യാടി റോഡിലെ റെയില്‍വേ ഗേറ്റ് തകര്‍ന്നു. ഇന്ന് രാവിലെ 10.15ഓടെയാണ് സംഭവം. മേപ്പയ്യൂര്‍ ഭാഗത്തുനിന്നും കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന ശ്രീറാം ബസ് കടന്നുപോകുന്നതിനിടെയായിരുന്നു സംഭവം. ഗേറ്റ് ക്ലോസ് ചെയ്യാനായി ഒരുങ്ങവെയായിരുന്നു ബസ് റെയില്‍വേ ഗേറ്റിന് സമീപത്തെത്തിയത്. തുടര്‍ന്ന് ബസ് കടന്നുപോകാനായി ഗേറ്റ് കീപ്പര്‍ സാവകാശം കൊടുത്തു.
റീടാറിങ് പുരോഗമിക്കുന്നു; കൊല്ലം നെല്ല്യാടി റോഡ് വഴിയുള്ള ഗതാഗതം തടസപ്പെടുമെന്ന് അറിയിപ്പ്
മേപ്പയ്യൂര്‍: ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട കൊല്ലം-നെല്ല്യാടി മേപ്പയൂര്‍ റോഡില്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതം തടസപ്പെടുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് കോഴിക്കോട് /വയനാട് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ടാറിംഗ് പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം ഭാഗികമായി തടസപ്പെടുമെന്നും എഞ്ചിനീയര്‍ അറിയിച്ചു. നെല്ല്യാടി പാലം മുതല്‍ മേപ്പയ്യൂര്‍ ടൗണ്‍
റോഡ് കുണ്ടും കുഴിയും ചെളിക്കുളവുമായി; മേപ്പയ്യൂര്‍- നെല്ല്യാടി റോഡിലൂടെ ഓഫ് റോഡ് യാത്ര നടത്തി യൂത്ത് ലീഗ്
മേപ്പയൂര്‍: മേപ്പയൂര്‍ നെല്ല്യാടി റോഡിന്റെശോചനീയവസ്ഥക്കെതിരെ നിയോജക മണ്ഡലം യൂത്ത് ലീഗ് ഓഫ് റോഡ് യാത്ര നടത്തി. മേപ്പയൂരില്‍ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. നെല്ല്യാടി പാലത്തിന് സമീപം അവസാനിച്ചു. പി.സി.സിറാജ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ.ലത്തീഫ്, ടി.യു.സൈനുദ്ദീന്‍, ഷിഹാബ് കന്നാട്ടി, കെ.അബ്ദുല്‍
കുടിവെള്ളത്തിനായി പെെപ്പിട്ടതിനെ തുടർന്ന് പൊട്ടിപ്പൊളിഞ്ഞ് റോഡ്; ഗതാഗത യോഗ്യമാക്കണമെന്ന് ഡിവെെഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി
കീഴരിയൂർ: ജൽ ജീവൻ മിഷന്റെ പെെപ്പിടൽ കാരണം പൊട്ടിപ്പൊളിഞ്ഞ കൊല്ലം-നെല്യാടി-മേപ്പയ്യൂർ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ഡിവെെഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി. അധികാരികൾ അടിയന്തിരമായി പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നും മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കൊല്ലം-നെല്യാടി-മേപ്പയ്യൂർ റോഡിലെ കീഴരിയൂർ സെന്ററിൽ നിലനിന്ന വെള്ളക്കെട്ട് ചാല് കീറി ഡിവെെഎഫ്ഐയുടെ നേതൃത്വത്തിൽ ഒഴിവാക്കി. തുടർന്ന് ക്വാറി വെയ്സ്റ്റടിച്ച് നികത്തി റോഡ്