Tag: Kollam

Total 53 Posts

നെല്ല്യാടി നാഗകാളി ക്ഷേത്രത്തിലെ സമൂഹ സര്‍പ്പബലി ഏപ്രില്‍ എട്ടിന്

കൊല്ലം: വടക്കെ മലബാറിലെ നിത്യപൂജ നടക്കുന്ന പ്രധാന നാഗക്ഷേത്രമായ നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്രത്തിലെ സമൂഹ സര്‍പ്പബലി ഏപ്രില്‍ എട്ടിന്. മീനമാസത്തിലെ ആയില്യം നാളായ ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലത്ത് ബ്രഹ്‌മശ്രീ ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങ് നടക്കുക. ഭക്തജനങ്ങള്‍ വഴിപാട് കഴിക്കുവാന്‍ 9447321014 ,76257833 03 എന്നീ നമ്പറില്‍ ബന്ധപ്പെടുക

കാളിയാട്ട ആഘോഷത്തിരക്കില്‍ കൊല്ലം പിഷാരികാവ്; സരസ്വതി മണ്ഡപത്തില്‍ സാംസ്‌കാരിക സദസ്സ്

കൊല്ലം: ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സരസ്വതി മണ്ഡപത്തില്‍ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് യു.കെ.കുമാരന്‍, കെ.പി.സുധീര മലബാര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറായ കെ.കെ.പ്രമോദ് കുമാര്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ സി.ഉണ്ണികൃഷ്ണന്‍, എരോത്ത് അപ്പുകുട്ടി നായര്‍,

കൊല്ലം കുന്ന്യോറമലയില്‍ ഒ.പി.നാണു അന്തരിച്ചു

കൊല്ലം: കുന്ന്യോറമലയില്‍ ഒ.പി. നാണു (മാഹി) അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. സിപിഐഎം മുൻ ലോക്കൽ കമ്മിറ്റി അംഗം ഭാര്യ: പരേതയായ മാധവി. മക്കള്‍: ഷൈജു, ഷനിത്ത് മാധവിക. മരുമക്കള്‍: ഷിനി, അശ്വതി. സഹോദരങ്ങള്‍: പവിത്രന്‍, രവി, ദേവകി, ജാനകി, മാധവി. സംസ്‌കാരം: നാളെ രാവിലെ പത്തുമണിക്ക്.  

കൊല്ലം റെയില്‍വേ ഗേറ്റ് അടച്ചിട്ട നിലയില്‍; കൊല്ലം-നെല്ല്യാടി റോഡ് വഴിയുള്ള യാത്ര തടസ്സപ്പെട്ടു

കൊല്ലം: കൊല്ലം റെയില്‍വേ ഗേറ്റ് ലോക്കായതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഇന്ന് 9.15ഓടെയാണ് ഗേറ്റ് ലോക്കായത്. ഗേറ്റിന്റെ റോപ്പ് പൊട്ടിയതാണ് ലോക്കാകാന്‍ കാരണമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. കൊല്ലം-നെല്ല്യാടി റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ട നിലയിലാണ്. മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ആനക്കുളം ഗേറ്റ് കടന്ന് പോകേണ്ട സ്ഥിതിയാണ്. തിരിച്ച് മേപ്പയ്യൂര്‍ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങളും

കൊല്ലം ശ്രീ അനന്തപുരം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ജനുവരി 22ന്

കൊല്ലം: ശ്രീ അനന്തപുരം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ജനുവരി 22 ന് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ മേപ്പളളി മന ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറി. 28, 29 തിയ്യതികളില്‍ പള്ളിവേട്ട, ആറാട്ട് എന്നിവയോടെ സമാപിക്കും. ക്ഷേത്രചടങ്ങുകള്‍ക്കു പുറമെ തിരുവാതിരക്കളി കൈകൊട്ടികളി, കളരിപ്പയറ്റ് നൃത്യ നൃത്തങ്ങള്‍ ഗാനമേള എന്നിവയും ഉണ്ടായിരിക്കും. ചടങ്ങില്‍ രക്ഷാധികാരി ഇളയടുത്ത് വേണുഗോപാല്‍, പ്രസിഡണ്ട്

കൊല്ലം പിഷാരികാവ് ദേവസ്വം കലണ്ടര്‍ പുറത്തിറങ്ങി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം തയ്യാറാക്കിയ 2025 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു. കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടര്‍ ആചാര്യ എം.ആര്‍.രാജേഷ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന പരിപാടിയില്‍ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോര്‍ഡംഗങ്ങളായ പുനത്തില്‍ നാരായണന്‍കുട്ടി നായര്‍, കെ.ബാലന്‍ നായര്‍, ഇ.അപ്പുക്കുട്ടി നായര്‍, എം.ബാലകൃഷ്ണന്‍

കൊല്ലം-നെല്ല്യാടി റോഡിലെ തലതിരിഞ്ഞ അടിപ്പാത തീരാതലവേദനയാകുന്നു; രണ്ടുദിവസം മഴ പെയ്തതിന്റെ വെളളക്കെട്ട് ഇപ്പോഴും തുടരുന്നു, താല്‍ക്കാലിക പരിഹാരമുണ്ടാക്കി തടിയൂരുകയല്ല വേണ്ടതെന്ന് യാത്രക്കാര്‍

കൊല്ലം: കൊല്ലം-നെല്ല്യാടി റോഡിലെ തലതിരിഞ്ഞ അടിപ്പാത യാത്രക്കാര്‍ക്ക് തീരാദുരിതമാകുന്നു. രണ്ടുദിവസം മുമ്പ് പെയ്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് ഇതുവരെ മാറിയിട്ടില്ല. അടിപ്പാതയുടെ അടിഭാഗത്ത് റോഡ് കാണാത്തവിധം വെള്ളം കെട്ടിക്കിടക്കുന്ന നിലയിലാണ് ഇപ്പോഴും. ഇരുഭാഗത്തും സര്‍വ്വീസ് റോഡ് തകര്‍ന്ന കുണ്ടും കുഴിയുമായി വെള്ളം നിറഞ്ഞുകിടക്കുകയാണ്. ഇരുചക്രവാഹന യാത്രക്കാരും ചെറുവാഹനങ്ങളിലുള്ളവരുമാണ് ഏറെ പ്രയാസപ്പെടുന്നത്. ചെറുവാഹന യാത്രികര്‍ വീണ് പരിക്കേല്‍ക്കുന്നത്

മാലിന്യം വേര്‍തിരിക്കുന്ന രീതിയെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കി; ശിശുദിനത്തില്‍ ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ച് കൊല്ലം യു.പി സ്‌കൂള്‍

കൊല്ലം: കൊല്ലം യു.പി സ്‌കൂളില്‍ ശിശുദിന ആഘോഷത്തിന്റെ ഭാഗമായി ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു. മാലിന്യ പ്രശ്‌നങ്ങളെയും മാലിന്യം വേര്‍തിരിക്കുന്ന രീതിയെ കുറിച്ചും കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തി. സ്‌കൂള്‍ ലീഡര്‍ യാദവ് നാഥ്.ടി.കെ , സ്‌കൂള്‍ ഹരിത വിദ്യാലയം സ്റ്റുഡന്റ് കോഡിനേറ്റര്‍ ദേവ തീര്‍ത്ഥ എന്നിവര്‍ ഹരിത കര്‍മ്മ സേനാംഗങ്ങളായ തങ്ക.കെ.വി, ശ്രീജ.എ.കെ എന്നിവരെ പൊന്നാട

ലഹരി ക്വട്ടേഷന്‍ മാഫിയയ്‌ക്കെതിരെ പ്രതിഷേധം; കൊല്ലം നെല്ല്യാടിയില്‍ ഡി.വൈ.എഫ്.ഐയുടെ ജനകീയ പ്രതിരോധ സദസ്സ്

കൊയിലാണ്ടി: കൊല്ലം നെല്ല്യാടി ഡി.വൈ.എഫ്.ഐ കൊല്ലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി ക്വട്ടേഷന്‍ മാഫിയക്കെതിരെ ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. ശനിയാഴ്ച നെല്ല്യാടിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ കഞ്ചാവ് സംഘഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചത്. പരിപാടി ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എന്‍.ബിജീഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സി.പി.എം കൊല്ലം ലോക്കല്‍ സെക്രട്ടറി

നെല്ല്യാടിയില്‍ മദ്യപിച്ചെത്തിയ സംഘം പലചരക്ക് കട തകര്‍ത്തു, ഉടമയെ ആക്രമിച്ചു; പ്രദേശവാസിയ്ക്കും കൂട്ടാളിയ്ക്കുമെതിരെ കടയുടമയുടെ പരാതി

കൊയിലാണ്ടി: നെല്ല്യാടി ഒരു സംഘം പലചരക്ക് കടയിലെത്തി കടയുടമയെ ആക്രമിക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തതായി പരാതി. നെല്ല്യാടി കെ.പി.കെ മുക്കിലുള്ള കെ.പി.സി സ്റ്റോര്‍ ഉടമയായ ബാബുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. നെല്ല്യാടി സ്വദേശിയായ കോയിത്തുമ്മല്‍ രമ്യേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് ബാബു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ മകനെ