Tag: Kizhur

Total 1 Posts

പയ്യോളിയില്‍ നഗരസഭാംഗത്തിന്റെ വീട്ടില്‍ കവര്‍ച്ച; ദിര്‍ഹവും 42,000രൂപയും നഷ്ടമായി

പയ്യോളി: കീഴൂര്‍ തുറശ്ശേരിക്കടവിന് സമീപം നഗരസഭാംഗത്തിന്റെ വീട്ടില്‍ക്കയറി പണം കവര്‍ന്നു. കോവുപ്പുറത്തുനിന്നുള്ള നഗരസഭാംഗമായ സി.കെ.ഷഹനാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. 1200 യു.എ.ഇ ദിര്‍ഹവും 42,000 രൂപയുമാണ് നഷ്ടപ്പെട്ടത്. സഹോദരി ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി പോയതായിരുന്നു ഷഹനാസും കുടുംബവും. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. മുകള്‍നിലയില്‍ ഓടിട്ടതായിരുന്നു. ഇത് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.