Tag: Keezhariyur

Total 92 Posts

പോഷകസമൃദ്ധമാകാന്‍ കീഴരിയൂരും; സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കും കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാഴക്കന്നുകളും വിത്തുകളും വിതരണം ചെയ്തു

കൊയിലാണ്ടി: പോഷകസമൃദ്ധി പദ്ധതിയുടെ ഭാഗമായി കീഴരിയൂര്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ടിഷ്യു കള്‍ച്ചര്‍ വാഴക്കന്നുകളും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും അംഗനവാടികളിലും തിരഞ്ഞെടുത്ത കോളനികളിലുമാണ് ഇവ വിതരണം ചെയ്തത്. കേരള ജനതയുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പോഷക സമൃദ്ധി മിഷന്‍ രൂപീകരിച്ചിരിക്കുന്നത്. പോഷക മൂല്യമുള്ള വിളകളുടെ

ആറുവര്‍ഷം നീണ്ട കാത്തിരിപ്പിന് അവസാനം; കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരം സെപ്റ്റംബര്‍ ഏഴിന് നാടിന് സമര്‍പ്പിക്കും

കീഴരിയൂര്‍: കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരം സെപ്റ്റംബര്‍ ഏഴിന് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും. രാവിലെ പത്തുമണിക്ക് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. 2014 ല്‍ വടകര എം.പിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാളിന് മുകളിലാണ് വിശാലമായ മ്യൂസിയം. കമ്മ്യൂണിറ്റി ഹാളിന് മുകളില്‍ വിശാലമായ ഹാള്‍ നിര്‍മ്മിച്ച് നേരത്തെ ഉണ്ടായിരുന്ന

ഉറങ്ങുന്ന സര്‍ക്കാറിനെതിരെ സ്ത്രീപക്ഷ മുന്നേറ്റം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തണമെന്നതടക്കമുള്ള ആവശ്യങ്ങളുയര്‍ത്തി കീഴരിയൂരില്‍ മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധ സംഗമം

കീഴരിയൂര്‍: ഉറങ്ങുന്ന സര്‍ക്കാറിനെതിരെ സ്ത്രീപക്ഷ മുന്നേറ്റം എന്ന മുദ്രാവാക്യമുയര്‍ത്തി കീഴരിയൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തുക, മന്ത്രി സജി ചെറിയാനും എം.മുകേഷ് എംഎല്‍എയും രാജിവയ്ക്കുക, മന്ത്രി ഗണേഷ്‌കുമാറിന്റെ പങ്ക് അന്വേഷി ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ സംഗമം. പരിപാടി മഹിളാ കോണ്‍ഗ്രസ് ജില്ലാ

വ്യവസ്ഥകള്‍ പാലിച്ചേ തങ്കമല ക്വാറിയില്‍ ഖനനം നടത്താവൂവെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്; സി.പി.എം നടത്തിവന്ന അനശ്ചിതകാല റിലേ നിരാഹാര സമരം അവസാനിപ്പിച്ചു

കൊയിലാണ്ടി: വ്യവസ്ഥകള്‍ പാലിച്ചേ തങ്കമല ക്വാറിയില്‍ ഖനനം നടത്താവൂ എന്ന ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സി.പി.എം നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചതായി സമരസമിതി അറിയിച്ചു. ജില്ലാ കലക്ട്രേറ്റില്‍ വെച്ച് നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. തങ്കമല കരിങ്കല്‍ ക്വാറി വിഷയത്തില്‍ എണ്‍വയോണ്‍മെന്റ് ക്ലിയറന്‍സ് വ്യവസ്ഥ ചെയ്യുന്ന മുഴുവന്‍ നിബന്ധനകളും പാലിക്കാന്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍

തങ്കമല ക്വാറിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ കീഴരിയൂര്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനം; പാരിസ്ഥിതിക അനുമതി റദ്ദുചെയ്യിക്കാനുള്ള നിയമനടപടി സ്വീകരിക്കും

കീഴരിയൂര്‍: കീഴരിയൂര്‍ തങ്കമല ക്വാറിയുടെ പ്രവര്‍ത്തന ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനം. പാരിസ്ഥിതിക അനുമതി റദ്ദ് ചെയ്യിക്കുന്നതിന് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനും ഇന്ന് ചേര്‍ന്ന ഭരണ സമിതി യോഗം തീരുമാനിച്ചു. തങ്കമല ക്വാറിയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനാണ് പഞ്ചായത്ത് പ്രസിഡന്റ് ഇന്ന് രാവിലെ പതിനൊന്നുമണിക്ക് അടിയന്തരമായി ഭരണസമിതി യോഗം വിളിച്ചുചേര്‍ത്തത്. നേരത്തെ

തങ്കമല ക്വാറിയിലെ അശാസ്ത്രീയ ഖനനം നിര്‍ത്തിവെക്കുക; അനിശ്ചിതകാല നിരാഹാര സമരവേദിയിലെത്തി ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ

കീഴരിയൂര്‍: തങ്കമല ക്വാറിയിലെ അശാസ്ത്രീയ ഖനനം നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് തങ്കമലയില്‍ നടക്കുന്ന അനിശ്ചിതകാല റിലേ നിരാഹാരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. ജനജീവിത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള അശാസ്ത്രീയ ഖനനം തങ്കമലയില്‍ അനുവദിക്കില്ലെന്ന് എം.എല്‍.എ പറഞ്ഞു.  സി.പി.എം കീഴരിയൂര്‍, തുറയൂര്‍, ഇരിങ്ങത്ത് ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തിലാണ് തങ്കമലയില്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം നടക്കുന്നത്. ഇന്നലെ

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ തങ്കമല ക്വാറിയിലെ അശാസ്ത്രീയ ഖനനം നിര്‍ത്തി വെക്കുക; വില്ലേജ് ഓഫീസിലേക്ക് ബഹുജന മാര്‍ച്ചുമായി സി.പി.എം

കീഴരിയൂര്‍: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ തങ്കമല ക്വാറിയിലെ അശാസ്ത്രീയ ഖനനം നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വില്ലേജ് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്. സി.പി.എം കീഴരിയൂര്‍, തുറയൂര്‍ ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തിലാണ് ബഹുജനമാര്‍ച്ച് നടത്തിയത്. സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രന്‍ മാസ്റ്റര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. തുറയൂര്‍ ലോക്കല്‍ സെക്രട്ടറി ടി.കെ. സുനില്‍ അധ്യക്ഷം വഹിച്ചു.

കീഴരിയൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തേമ്പൊയില്‍ മീത്തല്‍ ഗോപാലന്‍ അന്തരിച്ചു

കീഴരിയൂര്‍: കീഴരിയൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തേമ്പൊയില്‍ മീത്തല്‍ ഗോപാലന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: പരേതയായ ജാനു. മക്കള്‍: പ്രജേഷ് മനു (കീഴരിയൂര്‍ സെന്റര്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍), ഷര്‍മിള (വി.വി.യു.പി സ്‌കൂള്‍ ചേനര, തിരൂര്‍). മരുമക്കള്‍: ഷൈജ കൊല്ലം, രാജീവന്‍ സരോവരം (ഉള്ള്യേരി). സംസ്കാരം ഇന്ന്

വിത്ത് വിതരണം തുടങ്ങി, നാട്ടിലെമ്പാടും ഇനി മഞ്ഞള്‍ വിളയും; മഞ്ഞള്‍ ഗ്രാമം പദ്ധതിക്ക് തുടക്കമിട്ട് കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്

കീഴരിയൂര്‍: ഗ്രാമ പഞ്ചായത്തില്‍ മഞ്ഞള്‍ കൃഷി വ്യാപിപ്പിക്കുന്നതിനായി സമഗ്ര കാര്‍ഷിക വികസന പദ്ധതിയിലുള്‍പ്പെടുത്തി മഞ്ഞള്‍ ഗ്രാമം പദ്ധതി ആരംഭിച്ചു. പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും മഞ്ഞള്‍ വിത്ത് വിതരണം നടത്തുകയും അത് കൃഷി ചെയ്ത് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിന്നും വേണ്ടിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിത്ത് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നിര്‍മ്മല ടീച്ചര്‍ ഉല്‍ഘാടനം

കനത്ത മഴയില്‍ കീഴരിയൂരില്‍ വീടിന്റെ ചുമരിലേക്ക് അയല്‍വാസിയുടെ മതില്‍ ഇടിഞ്ഞുവീണു; ഗൃഹനാഥയ്ക്ക് പരിക്ക്

കീഴരിയൂര്‍: കനത്ത മഴയില്‍ കീഴരിയൂരില്‍ മതില്‍ ഇടിഞ്ഞുവീണു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ കീഴരിയൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലാണ് സംഭവം. പുത്തന്‍പുരയില്‍ ജാനകിയുടെ വീടിന്റെ ചുമരിലേക്ക് അയല്‍ക്കാരിയായ ശാന്തയുടെയും ഗീതയുടെയും മതില്‍ തകര്‍ന്ന് വീഴുകയായിരുന്നു. ജനലിന്റെ ഗ്ലാസ് തകര്‍ന്ന് ജാനകിയുടെ കൈക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഭിത്തി പൊട്ടി നില്‍ക്കുന്ന മതിലിന്റെ ഒരു ഭാഗം കൂടി അപകട