Tag: Keezhariyur
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വീരമൃത്യുവരിച്ച സേനാംഗങ്ങളുടെ സ്മരണ പുതുക്കി പൊലീസ്; കീഴരിയൂരിലെ പൊലീസ് ആസ്ഥാനത്ത് സ്മൃതിദിന പരേഡ്
കീഴരിയൂര്‍: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ സ്മരണ പുതുക്കി പോലീസ്. സ്മൃതി ദിനത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ സ്മൃതിദിന പരേഡും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കീഴരിയൂര്‍ പോലീസ് ആസ്ഥാനത്ത് പരേഡ് ഗ്രൗണ്ടില്‍ നടന്ന സ്മൃതിദിന പരേഡില്‍ ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പ് സാമി ഐ.പി.എസ് സ്മൃതി മണ്ഡപത്തില്‍ പുഷപ്പചക്രം സമര്‍പ്പിച്ചു. ശേഷം
‘നാടക്’ കീഴരിയൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടുവത്തൂരില്‍ നാടകസംഗമം
കീഴരിയൂര്‍: നടുവത്തൂരില്‍ നാടകസംഗമം നടത്തി. നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘നാടക്’ കീഴരിയൂര്‍ മേഖലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മല ഉദ്ഘാടനം ചെയ്തു. രാജന്‍ നടുവത്തൂര്‍ അധ്യക്ഷനായി. അമല്‍സരാഗ, എന്‍.വി.ബിജു, രവി മുചുകുന്ന്, നന്തി പ്രകാശ്, എടത്തില്‍ രവി, കെ.ടി.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് തെരുവുനാടരം ‘ലഹരിത്തറ’ അരങ്ങേറി.
ഓണം ‘വെള്ളത്തിലാ’വാതിരിക്കാൻ കർശന പരിശോധനയുമായി കൊയിലാണ്ടി എക്സൈസ്; ചാരായം വാറ്റാനായി കീഴരിയൂർ മീറോട് മലയിൽ സൂക്ഷിച്ച 685 ലിറ്റർ വാഷ് പിടികൂടി (വീഡിയോ കാണാം)
കൊയിലാണ്ടി: ഓണമെത്തുന്നതിന് മുന്നോടിയായി പരിശോധനകൾ കർശനമാക്കി കൊയിലാണ്ടി എക്സൈസ്. ഓണാഘോഷത്തോടനുബന്ധിച്ച് മദ്യ-മയക്കു മരുന്ന് മേഖലകളിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനായാണ് കർശനമായ പരിശോധനകൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് നടന്ന പരിശോധനയിൽ കീഴരിയൂർ മീറോട് മലയിൽ നിന്ന് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 685 ലിറ്റർ വാഷ് എക്സൈസ് പിടികൂടി. കേസ് രജിസ്റ്റർ ചെയ്ത എക്സൈസ് പ്രതിയെക്കുറിച്ച് അന്വേഷണം നടത്തുകയാണ്. കഴിഞ്ഞ
പൂട്ട് തകര്‍ത്ത് അകത്ത് കടന്നെങ്കിലും ഒന്നുമെടുക്കാന്‍ കഴിഞ്ഞില്ല; കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയില്‍ മോഷണ ശ്രമം
കൊയിലാണ്ടി: കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയില്‍ മോഷണത്തിന് ശ്രമം. ഇന്നലെ രാത്രിയില്‍ മോഷ്ടാക്കള്‍ ബാങ്കിന്റെ ഷട്ടര്‍ പൂട്ട് തകര്‍ത്ത് അകത്ത് കയറിയെങ്കിലും ഒന്നുമെടുക്കാന്‍ കഴിഞ്ഞില്ല. പിന്നിലെ ജനലിന്റെ ചില്ല് തകര്‍ത്തിട്ടുണ്ട്. രണ്ട് പേരുടെ ദൃശ്യം ബാങ്കിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇരുവരും കയ്യുറകളും മുഖാവരണവും ധരിച്ചിട്ടുണ്ട്. അകത്ത് കടന്ന മോഷ്ടാക്കള്‍ മേശവലിപ്പ് തുറന്നുവെങ്കിലും
ഡി.സി.സി അധ്യക്ഷന് നേരെ പൊലീസ് അതിക്രമം; കീഴരിയൂരില്‍ പ്രതിഷേധ പ്രകടനവുമായി കോണ്‍ഗ്രസ്
കീഴരിയൂര്‍: കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍കുമാറിന് നേരെ പൊലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് കീഴരിയൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഫറൂക്കില്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെയാണ് സംഭവം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, ചുക്കോത്ത് ബാലന്‍ നായര്‍, എം.എം.രമേശന്‍, ഇ.എം.മനോജ്, സവിത നിരത്തിന്റെ മീത്തല്‍, ശശി കല്ലട,