Tag: Kakkayam Dam
കക്കയം ഡാമും ഉരക്കുഴി വെള്ളച്ചാട്ടവും കൺകുളിർക്കെ കാണാം; മഴയെ തുടർന്ന് അടച്ചിരുന്ന കക്കയം ടൂറിസ്റ്റ് കേന്ദ്രം ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും
കൂരാച്ചുണ്ട്: കനത്ത മഴയെ തുടർന്ന് അടച്ചിട്ട കക്കയം ഡാം സൈറ്റില്‍ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബിയുടെ ഹൈഡല്‍ ടൂറിസം കേന്ദ്രവും വനം വകുപ്പിന്‍റെ ഉരക്കുഴി ഇക്കോ ടൂറിസം കേന്ദ്രവും കളക്ടറുടെ ഉത്തരവ് പ്രകാരം ഇന്നുമുതല്‍ തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് കക്കയം ഡാം സൈറ്റിലേക്കുള്ള റോഡിൽ കൂറ്റൻ പാറക്കല്ലുകൾ വീഴുകയും മണ്ണിടിച്ചിൽ ഭീഷണി ഉണ്ടാകുകയും
കക്കയത്തേക്ക് ഇന്നുമുതല്‍ പോകാം; ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു
കക്കയം: കനത്ത മഴയെത്തുടര്‍ന്ന് അടച്ചിട്ട കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും. കെ.എസ്.ഇ.ബിക്ക് കീഴിലുള്ള കക്കയം ഹൈഡല്‍ ടൂറിസം സെന്റര്‍, വനംവകുപ്പിന്റെ കക്കയം ഇക്കോ ടൂറിസം സെന്റര്‍ എന്നിവയാണ് ഇന്ന് തുറക്കുന്നത്. കനത്ത മഴയുമായി ബന്ധപ്പെട്ട അപകട സാധ്യത കണക്കിലെടുത്തായിരുന്നു ഇവ അടച്ചത്. ജൂണ്‍ 24നാണ് ഇവ അടച്ചത്. കഴിഞ്ഞ രണ്ടുദിവസമായി മഴയില്‍ കാര്യമായ കുറവുണ്ടായ
ഉരക്കുഴിയിലെ ഇരുമ്പ് തൂക്കുപാലം അവശിഷ്ടമായി, ഇരിക്കാനും സ്ഥലമില്ല, സഞ്ചാരികളോട് വാങ്ങുന്ന പൈസയുടെ കാര്യത്തിലേ ഉള്ളൂ കാലാനുസൃതമായ വികസനം’; കക്കയം കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടമായി മാറിയപ്പോള്‍ സഞ്ചാരികള്‍ക്ക് സൗകര്യമില്ലെന്ന് പരാതി
കക്കയം: കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട കക്കയം ഡാം തുറന്നുവെന്ന വാര്‍ത്ത കഴിഞ്ഞദിവസം കൊയിലാണ്ടി ന്യൂസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തകണ്ട് കക്കയത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പോയ യാത്രക്കാര്‍ക്ക് പറയാനുണ്ടായിരുന്നത് അവിടെ സഞ്ചാരികള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ്. കാഴ്ചകള്‍ ഏറെയുണ്ടെങ്കിലും അത് ആസ്വദിക്കാനുള്ള സൗകര്യമില്ലെന്നും മുമ്പുണ്ടായിരുന്ന സൗകര്യങ്ങള്‍ പോലും ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയാത്തവിധം നശിച്ചിരിക്കുകയാണെന്നുമാണ്
കക്കയത്ത് ഡാം സൈറ്റില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ കാട്ടുപോത്തിന്റെ ആക്രമണം; ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്ക്
കക്കയം: കക്കയം ഡാം പരിസരത്ത് കാട്ടുപോത്തിന്റെ ആക്രമണം. ഡാം സന്ദര്‍ശിക്കാനെത്തിയ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്കാണ് കാട്ടുപോത്തിന്റെ കുത്തേറ്റത്. ഇടപ്പള്ളി തോപ്പില്‍ വീട്ടില്‍ നീതു ഏലിയാസ് (32), മകള്‍ ആന്‍മരിയ (4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ നീതുവിന്റെ പരിക്ക് ഗുരുതരമാണ്. വാരിയെല്ലിന് പൊട്ടലുണ്ട്. തലയ്ക്കും പരിക്കുണ്ട്. പരുക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടരഞ്ഞിയിലെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു
കനത്ത മഴ: ജലനിരപ്പ് ഉയർന്നു; കക്കയം ഡാമിൽ ബ്ലൂ അലർട്ട്; പുഴയോരത്ത് ജാഗ്രത
കൂരാച്ചുണ്ട്: കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 755.50 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. ഡാമിൽ നിന്ന് അധിക ജലം ഒഴുക്കിവിടുന്നതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായാണിത്. കുറ്റ്യാടി പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ജില്ലയുടെ പല ഭാഗങ്ങളിലും ഇപ്പോഴും മഴ
കക്കയം അണക്കെട്ടില്‍ ജലനിരപ്പ് മുകളിലേക്ക് തന്നെ; ഒരു ഷട്ടര്‍ 10 സെന്റി മീറ്റര്‍ ഉയര്‍ത്തി, കുറ്റ്യാടിപ്പുഴയില്‍ വെള്ളം ഉയരും; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
കൂരാച്ചുണ്ട്: കക്കയം അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തിയതായി തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് 5.10നാണ് 10 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ എട്ട് ഘന മീറ്റര്‍ എന്ന നിലയിലാണ് അധിക ജലം ഒഴുക്കിവിടുന്നത്. ഇതുമൂലം കുറ്റ്യാടി പുഴയില്‍ അഞ്ച് സെന്റീമീറ്ററോളം വെള്ളം ഉയരും. ആവശ്യമെങ്കില്‍ ഘട്ടം
ജലനിരപ്പ് റെഡ് അലർട്ട് ലെവലിനും മുകളിൽ, കക്കയം അണക്കെട്ട് തുറന്നു; പുഴയോരത്തുള്ളവർക്ക് ജാഗ്രതാനിർദ്ദേശം
കൂരാച്ചുണ്ട്: കക്കയം ഡാം തുറന്നു. ഡാമിന്റെ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തിയത്. സെക്കൻഡിൽ എട്ട് ക്യൂബിക് മീറ്റർ എന്ന അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതെന്ന് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് ക്രമേണ വർദ്ധിച്ച് റെഡ് അലർട്ട് ലെവലിന് മുകളിൽ എത്തിയതിനാലാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. കുറ്റ്യാടി പുഴയിൽ അഞ്ച്
കക്കയം യാത്ര ഇനി മഴ കുറഞ്ഞതിനു ശേഷം; വിനോദ സഞ്ചാരികള്‍ക്ക് വിലക്ക്
പേരാമ്പ്ര: തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ സാധ്യത നിലനല്‍ക്കുന്നതിനാല്‍ കക്കയം ഡാം ഭാഗത്തേക്ക് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചു. താഹസില്‍ദാറുടെ നിര്‍ദ്ദേശ പ്രകാരം വെള്ളിയാഴ്ച്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരികളെ കടത്തിവിടില്ലെന്ന് കക്കയം ഹൈഡല്‍ ടൂറിസം സെന്റര്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി കക്കയം പ്രദേശത്ത് റെഡ് അലേര്‍ട്ട്