Tag: independence
പലകകൾ നശിപ്പിച്ചു, പലകകൾ ഉറപ്പിച്ച ഇരുമ്പു ബീമുകളെടുത്ത് ദൂരെക്കളഞ്ഞു, മരപ്പാലം തകർത്തു; സ്വാതന്ത്ര്യ സ്മരണകളിൽ ജ്വലിച്ചു നിൽക്കുന്നു ക്വിറ്റ് ഇന്ത്യ സമര കാലത്ത് കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ കേസായ ഉള്ള്യേരിപ്പാലം ആക്രമണം
സ്വാതന്ത്ര്യ സ്മരണകളിൽ ചരിത്രത്തില്‍ രേഖപ്പെടുത്തിയ കഥയാണ് ഉള്ള്യേരിയുടേതും. ക്വിറ്റ് ഇന്ത്യ സമരകാലത്ത് കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്ന് ഉള്ള്യേരി അങ്ങാടിയിലാണ് നടന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ആവേശോജ്വലമായ ഓര്‍മയായ ഉള്ള്യേരി പാലം ആക്രമണം. ഉള്ള്യേരി അങ്ങാടിയിലുടെ ഒഴുകുന്ന തോടിനു കുറുകെ അക്കാലത്ത് മരപ്പാലമാണ് ഉണ്ടായിരുന്നത്. കോഴിക്കോട്ടു നിന്ന് അകലാപ്പുഴ വഴി കൊണ്ടു വരുന്ന ചരക്കുകള്‍ കണയങ്കോട്
ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയാണ് കീഴരിയൂര്‍ ബോംബ് കേസ്; ബ്രിട്ടീഷുകാരെ ഞെട്ടിച്ച് ക്വിറ്റിന്ത്യാ സമരത്തില്‍ ഒരു നാട് ഒന്നടങ്കം ചേര്‍ന്ന ആ പോരാട്ടകാലത്തെ അറിയാം
സുഹാനി എസ്. കുമാർ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കോഴിക്കോട്ടുകാരുടെ മായാത്ത കയ്യൊപ്പ്. ഇന്നും വിപ്ലവ ആവേശത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന മണ്ണ്, ക്വിറ്റിന്ത്യാ സമരചരിത്രത്തിന്റെ ഭാഗമായ വീരേതിഹാസമാണ് കീഴരിയൂര്‍. ബോംബ് സ്ഫോടനം നടത്തി ബ്രിട്ടീഷുകാരെ ഞെട്ടിക്കുക എന്നതായിരുന്നു പ്രത്യക്ഷലക്ഷ്യം. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് തുരത്താന്‍ അതിശക്തമായ പോരാട്ംട വേണമെന്ന നിലപാടുമായി ഇറങ്ങിത്തിരിച്ച ഒരുകൂട്ടം രാജ്യസ്നേഹികളായിരുന്നു ഇതിനു പിന്നില്‍.
കുട്ടി ഗാന്ധിയും സംഘങ്ങളുമൊത്തു ചേർന്നു; കാപ്പാട് തീരത്ത് ഉപ്പു കുറുക്കലും ദണ്ഡിയാത്രയും നടത്തി പൂക്കാട് കലാലയം
കൊയിലാണ്ടി: വ്യത്യസ്തമായ കാഴ്ചകളായിരുന്നു കഴിഞ്ഞ ആഴ്ച കാപ്പാട് തീരം സാക്ഷ്യം വഹിച്ചത്. കുട്ടി ഗാന്ധിയും സംഘങ്ങളുമൊത്തു ചേർന്നു, കാപ്പാട് തീരത്ത് ഉപ്പു കുറുക്കലും ദണ്ഡിയാത്രയും നടത്തി. പൂക്കാട് കലാലയത്തിൽ കളി ആട്ടത്തിൻ്റെ ഭാഗമായി ചിൽഡ്രൻസ് തീയേറ്റർ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര സ്മൃതി യാത്ര ഭാഗമായാണ് സ്വാതന്ത്ര്യ സമരത്തിലെ പ്രധാനപ്പെട്ട രംഗങ്ങൾ പുനരാവിഷ്കരിച്ചത്. ആറു ദിവസങ്ങളിലായി നാനൂറോളം