Tag: Honeytrap

Total 4 Posts

ചേവായൂര്‍ സ്വദേശിനിയായ യുവതിക്ക് അശ്ലീല ഫോട്ടോ അയച്ചെന്ന പരാതി; പൊലീസ് ഓഫീസര്‍ക്കെതിരെ അന്വേഷണം

കോഴിക്കോട്: ചേവായൂര്‍ സ്വദേശിനിയായ യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീലഫോട്ടോ അയച്ചെന്ന പരാതിയില്‍ പോലീസ് ഓഫീസര്‍ക്കെതിരേ സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. തിരുവനന്തപുരം പേരൂര്‍ക്കടയിലെ എസ്.എ.പി. ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് നിഷോര്‍ സുധീന്ദ്രനെതിരേയാണ് അന്വേഷണം. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. സമൂഹമാധ്യമം വഴിയാണ് ചേവായൂര്‍ സ്വദേശിനിയായ യുവതിയും പൊലീസുകാരനെ പരിചയപ്പെട്ടത്. അശ്ലീലഫോട്ടോ ലഭിച്ചതിനെത്തുടര്‍ന്ന് ചേവായൂര്‍ പോലീസില്‍ യുവതി

സഹപാഠികളുടെ വോയിസ് മെസേജും അശ്ലീലദൃശ്യങ്ങളും ഉപയോഗിച്ച് വലയിലാക്കി, കോഴിക്കോട് മധ്യവയസ്‌കനെ ഹണിട്രാപ്പിലാക്കി പതിനാറുകാരന്‍ തട്ടിയെടുത്തത് അരലക്ഷത്തോളം രൂപ

കോഴിക്കോട്: കോഴിക്കോട് ഹണിട്രാപ്പിലൂടെ മധ്യവയസ്‌കനില്‍ നിന്ന് പതിനാറുകാരന്‍ തട്ടിയെടുത്തത് അരലക്ഷത്തോളം രൂപ. സഹപാഠികളായ വിദ്യാര്‍ഥിനികളുടെ വോയിസ് മെസേജും അശ്ലീലദൃശ്യങ്ങളും ഉപയോഗിച്ചാണ് ഇയാള്‍ മധ്യവയസ്‌കനെ കെണിയില്‍പ്പെടുത്തിയത്. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ സാഹായിയായി പ്രവര്‍ത്തിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോങ്ങാട് സ്വദേശി പെരുങ്കര മുഹമ്മദ് ഹാരിഫി(19)നെയാണ് കോഴിക്കോട് റൂറല്‍ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്റെ മുഖ്യആസൂത്രകനായ

വയോധികനെ ഹോട്ടല്‍മുറിയില്‍ കൂട്ടിക്കൊണ്ടുപോയി നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി; കോഴിക്കോട് സ്വദേശികളായ ദമ്പതികളുള്‍പ്പെട്ട ഹണിട്രാപ് സംഘം പിടിയില്‍

കോഴിക്കോട്: വയോധികനെ ഹണിട്രാപ്പിന് ഇരയാക്കി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കോഴിക്കോട് സ്വദേശികളായ ദമ്പതികളുള്‍പ്പെട്ട സംഘം പിടിയില്‍. രണ്ട് യുവതികള്‍ ഉള്‍പ്പെടെ ഏഴംഗ സംഘം കാസര്‍ഗോഡുവെച്ചാണ് ഇവര്‍ പിടിയിലായത്. മാങ്ങാട് സ്വദേശിയും സന്നദ്ധ പ്രവര്‍ത്തകനുമായ അറുപതുകാരനാണ് ഹണിട്രാപ്പിന് ഇരയായത്. ഫോണ്‍ വഴി വയോധികനെ പരിചയപ്പെട്ട യുവതികളിലൊരാള്‍ താന്‍ വിദ്യാര്‍ത്ഥിയാണെന്നും ലാപ്ടോപ് വേണമെന്നും ആവശ്യപ്പെട്ട് വയോധികനെ സമീപിക്കുകയായിരുന്നു.

വ്യാപാരിയെ വിളിച്ചു വരുത്തി കൊള്ളയടിച്ചു ; തലശ്ശേരിയിൽ ഹണി ട്രാപ്പ് നടത്തിയ പത്തൊൻപതുകാരിയടക്കം നാലുപേർ അറസ്റ്റിൽ

തലശ്ശേരി; ഹണിട്രാപ്പില്‍ നാല് അംഗ സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്. തലശേരി നഗരത്തിലേക്ക് കണ്ണൂര്‍ പുതിയതെരു ചിറക്കലിലെ വ്യാപാരിയെ സ്ത്രീകളുടെ ശബ്ദത്തില്‍ ഫോണ്‍ ചെയ്തുവിളിച്ചുവരുത്തി കൊളളയടിച്ച സംഘത്തെയാണ് പൊലിസ് പിടികൂടിയത്. ബുധനാഴ്ച വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം. സംഘത്തിലെ യുവതി 56-കാരനായ വ്യാപാരിയോട് കാറുമായി വരാന്‍ ആവശ്യപ്പെടുകയായിരുന്നു. കാറില്‍ സഞ്ചരിക്കുന്നതിനിടെ മൂന്നംഗ സംഘവും കയറുകയുമായിരുന്നു. ഇതിനിടെ