Tag: Honey Bee
കാട്ടുതേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന നാദാപുരം സ്വദേശിയായ വയോധികൻ മരിച്ചു
നാദാപുരം: കാട്ടുതേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. നാദാപുരം ആവോലം സ്വദേശി പാലയനാണ്ടി ഗോപാലൻ (82) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10 മണിയോടെയാണ് മരണം സംഭവിച്ചത്. മുറ്റത്തു നിൽക്കുകയായിരുന്ന ഗോപാലനെ കാട്ടുതേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഗോപാലനെ രക്ഷിക്കാനെത്തിയ അഞ്ച് പേർക്കും കുത്തേറ്റു. ഇവരുടെ പരുക്ക്
കോഴിക്കോട് ജോലിക്കിടെ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു
കോഴിക്കോട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ഒളവണ്ണ സ്വദേശി പ്രകാശനാണ് മരിച്ചത്. അറുപത്തിയൊന്ന് വയസായിരുന്നു. കോഴിക്കോട് ബൈപ്പാസ് റോഡിലെ സൈബര്‍ പാര്‍ക്കിന് സമീപമുള്ള തൃക്കൈപ്പറ്റ ക്ഷേത്രത്തിലെ ആശാരിപ്പണിക്കിടെയാണ പ്രകാശന് തേനീച്ചയുടെ കുത്തേറ്റത്. കഴിഞ്ഞ മാസം പതിനെട്ടാം തിയ്യതിയായിരുന്നു സംഭവം. തേനീച്ചയുടെ കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പ്രകാശനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.