Tag: health tips
പനങ്കുല പോലെ മുടിവേണോ? എങ്കില്‍ തേങ്ങാവെള്ളം ഇനി കളയേണ്ട
തേങ്ങാവെള്ളം ഇനി കളയണ്ട. തേങ്ങാവെള്ളം കൊണ്ട് മുടി കഴുകിയാൽ മുടി പനങ്കുലപോലെ വളരും. ന്നെ മുടിയെ മികച്ചതാക്കാൻ തേങ്ങാവെള്ളം ഉപയോഗിക്കാവുന്നതാണ്. തേങ്ങാവെള്ളം കൊണ്ട് മുടി കഴുകുന്നത് തലയോട്ടിയിലും മുടിയിലും ജലാംശം നിർത്തുകയും വരൾച്ച തടയുകയും ചെയ്യുന്നു. തേങ്ങാ വെള്ളത്തിൽ വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ മുടി
ഇനി തണുത്ത വെള്ളം വേണ്ട, വേനല്‍ച്ചൂടില്‍ നിന്ന് രക്ഷ നേടാന്‍ കുടിക്കാം ചില ഔഷധ വെള്ളം
വേനല്‍ച്ചൂടിന്റെ കാഠിന്യം ദിവസം തോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥയില്‍ വരുന്ന മാറ്റം മനുഷ്യ ശരീരത്തെയും സാരമായി ബാധിക്കും. കൊടും ചൂടില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ ആവശ്യമായ പ്രധാന ഘടകമാണ് വെള്ളം. സാധാരണ രീതിയില്‍ എല്ലാവരും ചൂടിന്റെ അസ്വസ്ഥതയില്‍ നിന്ന് രക്ഷ നേടാന്‍ തണുത്ത വെള്ളത്തെയാണ് ആശ്രയിക്കുക. എന്നാല്‍ അതികഠിനമായ ചൂടില്‍ തണുത്ത വെള്ളം കുടിക്കുമ്പോള്‍ നാം ഉദ്ദേശിക്കുന്ന
രാവിലത്തെ പണിയും എളുപ്പമാക്കാം, കൊളസ്‌ട്രോളും കുറയ്ക്കാം- ഈ ഭക്ഷണം പരീക്ഷിച്ചു നോക്കൂ
രാവിലെ എഴുന്നേല്‍ക്കാന്‍ മടിയുള്ളവരാണ് ഏറെയും. എന്നാലും ഭക്ഷണമൊക്കെ തയ്യാറാക്കി ജോലിക്ക് പോകേണ്ടത് ഓര്‍ക്കുമ്പോള്‍ എഴുന്നേറ്റ് പോകും. രാവിലത്തെ തിരക്കില്‍ പ്രഭാതഭക്ഷണം അധികസമയം പാഴാക്കാതെ എങ്ങനെയുണ്ടാക്കാമെന്ന് അന്വേഷിക്കുന്നവരായിരിക്കും ഏറെ. എങ്കില്‍ പറ്റിയൊരു ഓപ്ഷനുണ്ട്. ഓട്‌സ്. കൊളസ്ട്രോള്‍ ഉള്ളവരാണെങ്കില്‍ അവരെ സംബന്ധിച്ച് ബെസ്റ്റ് ഓപ്ഷന്‍ കൂടിയാണിത്. ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണമായാണ് ഓട്‌സിനെ പലരും കാണുന്നത്. അമിതവണ്ണമുള്ളവര്‍ കഴിക്കുന്നതാണ് ഇത്
കണ്ണുകൾക്കും നഖത്തിനും മഞ്ഞനിറമുണ്ടോ ? എങ്കില്‍ സൂക്ഷിക്കണം! മഞ്ഞപിത്തത്തെ അറിയാം, പ്രതിരോധിക്കാം
കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകർച്ചവ്യാധിയാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ്. ഗുരുതരമായാൽ ഇത് മരണത്തിന് വരെ കാരണമാകാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് A, B, C, D, E എന്നിങ്ങനെയുള്ള വ്യത്യസ്ത വൈറസ് അണുബാധയാണ്. രോഗ ഹേതുവെങ്കിലും വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന (fecal-oral transmission, ഹെപ്പറ്റൈറ്റിസ് A വിഭാഗത്തിൽപെട്ട) വൈറസ് അണുബാധയാണ് മുഖ്യമായും നമ്മുടെ നാട്ടിൽ
ചുവന്ന ചീര പ്രമേഹരോഗികള്‍ക്ക് നല്ലതോ? വിശദാംശങ്ങള്‍ അറിയാം
ഭക്ഷണ കാര്യത്തില്‍ പ്രമേഹ രോഗികള്‍ എറെ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന് . ഗ്ലൈസെമിക് ഇന്‍ഡക്‌സ് (glycemic index) കൂടിയ ഭക്ഷണങ്ങള്‍ പഞ്ചസാരയുടെ അളവിന പെട്ടെന്ന് ബാധിക്കുന്നു. പഞ്ചസാര,ഫ്രഞ്ച് ഫ്രൈസ്, ബിയര്‍, വൈറ്റ് റൈസ്,വൈറ്റ് ബ്രഡ് എന്നിവ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. ചുവന്ന ചീര ഭക്ഷണത്തില്‍
ഏത് പ്രായത്തിലും നട്ടെല്ല് ആരോഗ്യത്തോടെയിരിക്കാം; ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ
ഇന്ന് പ്രായമായവര്‍ക്കും ചെറുപ്പക്കാരിലും ഒരേ പോലെ നടുവേദന കാണപ്പെടുന്നു. ശരീരം ആരോഗ്യത്തോടെ കാണപ്പെടുന്നതില്‍ നട്ടെല്ലിന്റെ പ്രാധാന്യം വളരെ വലുതാണ്. കഠിനമായ നടുവേദന കാരണം കുനിയാനും ഇരിക്കാനും നരെ കഴിയാത്ത അവസ്ഥയാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. നട്ടെല്ലിന്റെ ആരോഗ്യത്തിന് ക്ഷതം സംഭവിച്ചാല്‍ ശരീരത്തിന്റെ പകുതി ആരോഗ്യം നഷ്ടപ്പെട്ടു എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ശരീരഘടന മൊത്തമായി നിലനിര്‍ത്താനും ഓരോ
ഗ്യാസ് ട്രബിളിനെ നിസാരമായി കാണരുതേ, ഈ അവയവത്തെ ബാധിച്ചാല്‍ സ്ഥിതി സങ്കീര്‍ണമാകും
ഏറിയും കുറഞ്ഞും എല്ലാവര്‍ക്കുമുള്ള പ്രശ്‌നമാണ് ഗ്യാസ് ട്രബിള്‍. ദഹനക്കുറവും ആഹാരം കൃത്യസമയത്ത് കഴികാത്തതുമെല്ലാം ഇതിന് കാരണമാകാം. ഗ്യാസ് ട്രബിള്‍, അസിഡിറ്റി, മലബന്ധം എന്നിങ്ങനെ ഒരുപിടി പ്രയാസങ്ങള്‍ ദഹനക്കുറവിന്റെ ഭാഗമായി ഉണ്ടാകാം. എന്നാല്‍ ആളുകള്‍ പൊതുവെ ഇത് അവഗണിക്കുകയാണ് പതിവ്. കലശലായ വേദന വരുമ്പോഴോ മറ്റോ എന്തെങ്കിലും മരുന്ന് കഴിക്കുന്നതല്ലാതെ പൊതുവെ കൃത്യമായി ചികിത്സിക്കാറില്ല. എന്നാല്‍ ഏറെക്കാലം
മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? മുഖക്കുരു അകറ്റാനും ചര്‍മ്മം തിളങ്ങാനും വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…
മുഖക്കുരു വന്നാൽ പലർക്കും ടെൻഷനാണ്. ചിലപ്പോൾ മുഖത്ത് പാടുകള്‍ അവശേഷിപ്പിച്ചായിരിക്കും മുഖക്കുരു മടങ്ങുന്നത്. എത്ര ശ്രദ്ധിച്ചാലും ഇടക്കിടെ വരുന്ന മുഖക്കുരു വലിയൊരു സൗന്ദര്യപ്രശ്‌നമാണ്. ഏതു കാലാവസ്ഥയിലും ആരോഗ്യവും ചർമ്മവും നന്നായി കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ തടയാനും ചര്‍മ്മം തിളങ്ങാനും വീട്ടില്‍ തന്നെ പരീക്ഷിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം… ഒന്ന്…
പ്രമേഹം മധുരം കഴിക്കുന്നത്‌കൊണ്ട് മാത്രമാണോ ഉണ്ടാവുന്നത് നിയന്ത്രിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കാം… കൂടുതലറിയാം
പ്രമേഹം ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ്. ഇഷ്ടപ്പെട്ട ആഹാരം മതിയാവോളം കഴിക്കാന്‍ ഇന്ന് എല്ലാവര്‍ക്കും പേടിയാണ്. അതിന് പ്രമേഹം ഉള്ളവരോ ഇല്ലാത്തവരോ എന്ന് വ്യത്യാസമില്ല. പ്രമേഹം ഉള്ളവര്‍ക്ക് അതേക്കുറിച്ചോര്‍ത്തും ഇല്ലാത്തവര്‍ക്ക് നാളെകളില്‍ ഉണ്ടായാലോ എന്നോര്‍ത്തും ഭയമാണ്. എന്നാല്‍ പ്രമേഹം വെറും മധുരം കഴിക്കുന്നത് കൊണ്ട് മാത്രം വരുന്നതാണോ? പ്രമേഹത്തെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന മിഥ്യകളും സത്യങ്ങളും