Tag: HEALTH TIP
യൂറിക് ആസിഡ് അത്ര നിസ്സാരക്കാരനല്ല, ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യസ്ഥിതി മോശമാകും; രോഗലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും എന്തെല്ലാമെന്ന് നോക്കാം
തിരക്കുപിടിച്ച ജീവിതത്തിലൂടെയാണ് നാം എല്ലാവരും കടന്നുപോകുന്നത്. അത് കൊണ്ട് തന്നെ പലതരത്തിലുള്ള ജീവിതശെെലി രോഗങ്ങൾ പലരേയും അലട്ടുന്നു. അതിലൊന്നാണ് ഹൈപ്പർയൂറിസെമിയ എന്ന രോഗാവസ്ഥ. ശരീരത്തിൽ ഉയർന്ന അളവിൽ യൂറിക് ആസിഡ് ഉണ്ടാകുന്നതിന് കാരണമാകുന്ന രോഗാവസ്ഥയാണ് ഹൈപ്പർയൂറിസെമിയ എന്നത്. മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉൽപന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയിൽ
ഫാറ്റി ലിവറിനെ നിസാരമായി കാണരുതേ; കരളിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ
വ്യായാമത്തിന്റെ കുറവും ഭക്ഷണരീതിയില്‍ വന്ന മാറ്റവും കാരണം ഇന്ന് പലരിലും കണ്ടു വരുന്ന അസുഖമാണ് ഫാറ്റി ലിവര്‍. കരളില്‍ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. പലപ്പോവും രോഗലക്ഷണങ്ങള്‍ കൂടുതലായി പുറത്തുകാണിക്കാറില്ല. ചെറിയ തോതില്‍ രോഗം ബാധിച്ചവര്‍ക്ക് വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും രോഗം മാറ്റിയെടുക്കാന്‍ സാധിക്കും. എന്നാല്‍ അമിതമായ രോഗം ബാധിച്ചവരില്‍ കരള്‍ മാറ്റി വയ്ക്കല്‍ ആണ്
ഫാറ്റിലിവറിനെ പേടിക്കാതെ ജീവിക്കാം; ആഹാരകാര്യത്തിലും ജീവിതശൈലിയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കരളിന്റെ ആരോഗ്യം നിലനിര്‍ത്തിക്കൊണ്ടുപോകേണ്ടത് ആരോഗ്യകരമായ ജീവിതത്തില്‍ അത്യാവശ്യമാണ്. ആരോഗ്യകരമായ ജീവിതശൈലി ഇതിന് അത്യാവശ്യമാണ്. അല്ലാത്തപക്ഷം കരളില്‍ കൊഴുപ്പ് അടഞ്ഞുകൂടുകയും ഫാറ്റി ലിവര്‍ അഥവാ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും. ഏറെ ശ്രദ്ധിക്കേണ്ട രോഗാവസ്ഥയാണ് ഫാറ്റിലിവര്‍. കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ കരള്‍വീക്കം പോലുള്ള പ്രശ്‌നങ്ങളിലേക്കും ചിലപ്പോള്‍ മരണത്തിലേക്ക് തന്നെയും എത്താം. ഫാറ്റിലിവര്‍ പിടികൂടാതിരിക്കാന്‍ ആഹാരകാര്യത്തിലും ജീവിതശൈലികളിലും
മെലിഞ്ഞ ശരീരമാണോ പ്രശ്‌നം? വണ്ണം കൂട്ടാം ആരോഗ്യകരമായി
തടി കൂടുന്നതാണ് ചിലരുടെ പ്രശ്‌നമെങ്കില്‍ മറ്റുചിലര്‍ക്ക് ഒട്ടും വണ്ണമില്ലാത്തതാണ് പ്രശ്‌നം. വണ്ണം കുറഞ്ഞതിന്റെ പേരില്‍ പരിഹാസങ്ങളും മറ്റും കേള്‍ക്കേണ്ടിവരുന്നവര്‍ പലപ്പോഴും വണ്ണം കൂട്ടാന്‍ സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങള്‍ക്ക് പിറകേ പോയി പണിവാങ്ങിക്കാറുണ്ട്. എളുപ്പപ്പണികള്‍ക്ക് പിന്നാലെ പോകാതെ ആരോഗ്യകരമായ വഴികളിലൂടെ തടികൂട്ടാവുന്നതാണ്. പ്രോട്ടീന്‍: വണ്ണം കൂട്ടാനുള്ള ആദ്യപടിയായി മെലിഞ്ഞിരിക്കുന്നവര്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. പ്രോട്ടീന്‍ ശരീരഭാരം
ഗര്‍ഭകാലത്ത് ഈ ആഹാരകാര്യങ്ങളില്‍ വേണം അതീവ ജാഗ്രത; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്
ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാന സമയമാണ് ഗര്‍ഭകാലം. ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധയും കരുതലും വേണ്ട സമയമാണിത്. ഭക്ഷണത്തിന്റെ കാര്യത്തിലുമുണ്ടാവണം അതീവ ശ്രദ്ധ. പോഷകാംശങ്ങളുള്ള ആഹാരങ്ങള്‍ ഗര്‍ഭകാലത്ത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. അതേസമയം, കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് അപകടകരമായ ചില ആഹാരസാധനങ്ങളുമുണ്ട്. അത്തരം ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. വേവിക്കാത്ത ഭക്ഷണങ്ങള്‍: വേവിക്കാത്ത ഭക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ ഒഴിവാക്കുന്നതാണ്
മഴയത്ത് നനഞ്ഞ മുടി കെട്ടിവക്കല്ലേ! മഴക്കാലത്തും സിംപിളായി മുടി സംരക്ഷിക്കാം, ഇതാ അഞ്ച് ടിപ്‌സുകള്‍
മഴക്കാലം തുടങ്ങിയതോടെ പലരും മുടി സംരക്ഷണം പാതി വഴിയില്‍ ഉപേക്ഷിച്ച മട്ടാണ്. മഴ ഒതുങ്ങിയിട്ട് മതി ഇനി മുടി സംരക്ഷണം എന്നാണോ തീരുമാനം. എങ്കില്‍ അത്തരം തീരുമാനങ്ങള്‍ മാറ്റിക്കോളൂ. എല്ലാ സീസണിലെയും പോലെ മഴക്കാലത്തും മുടി സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. മുടി കൊഴിച്ചിലുള്ളവരും ആരോഗ്യകരമായ മുടിയുള്ളവരും മണ്‍സൂണ്‍കാലത്ത് മുടിയില്‍ ശ്രദ്ധിക്കണം. ആരോഗ്യകരമായ ഇടതൂര്‍ന്ന മുടിക്ക് മഴക്കാലത്ത്
അരവണ്ണം കൂടുന്നുണ്ടോ? നിസാരമായി കാണല്ലേ… ഹൃദ്രോഗത്തിനും പ്രമേഹത്തിനും കാരണമായേക്കാം, വിശദാംശങ്ങൾ
ഇന്നത്തെക്കാലത്ത് അരവണ്ണം കൂടുന്നത് ഒരാളുടെ ശരീര സൗന്ദര്യത്തിന്റെ പ്രശ്നമായി മാത്രം കണക്കിൽ എടുക്കാവുന്ന ഒന്നല്ല. ആവശ്യമായ ശ്രദ്ധ കൊടുക്കേണ്ട ഒരു ആരോഗ്യപ്രശ്‌നം കൂടിയാണ്. നമ്മുടെ എല്ലാവരുടെയും ഇന്നത്തെ മാറിയ ജീവിതസാഹചര്യങ്ങളില്‍ വന്ന മാറ്റമായിരിക്കാം നമ്മുടെ ആരോഗ്യത്തേയും ശരീര വ്യവസ്ഥിതിയെയും ഒക്കെ സാരമായി ബാധിച്ചിട്ടുള്ളത്. അടിവയറ്റിൽ കൊഴുപ്പടിയുന്നത് അരവണ്ണം വല്ലാതെ കൂടുന്നതിന് കാരണമാകുന്നു. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ
നടുവേദനയും കഴുത്തുവേദനയും നിസാരമായി കാണരുതേ, ശരിയായ രോഗനിർണയവും പ്രതിരോധവും പ്രധാനം; നോക്കാം വിശദമായി
അസഹനീയമായ കഴുത്തുവേദന, പുറംവേദന അല്ലെങ്കിൽ നടുവ് നിവർത്താൻ സാധിക്കാത്ത തരത്തിലുള്ള വേദന ഇന്ന് ഒട്ടുമുക്കാൽ വ്യക്തികളും അനുഭവിച്ചു വരുന്ന ഒരു പ്രതിസന്ധിയാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഇതിനു കീഴ്പ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമായ ഒരു കാര്യം തന്നെയാണ്. ജോലി ചെയ്യുന്ന മുതിർന്നവരിൽ വൈകല്യത്തിനുള്ള ഏറ്റവും സാധാരണ കാരണം നടുവ് വേദന/കഴുത്തു വേദനയാണ്. എന്നാൽ എടുത്തു പറയേണ്ട