Tag: Handwritten Magazine

Total 1 Posts

കുരുന്നുകളുടെ സർഗാത്മകത വിരിയിച്ച് പെരുവട്ടൂർ എൽ.പി സ്കൂൾ; വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസികകൾ പ്രകാശനം ചെയ്തു

കൊയിലാണ്ടി: പെരുവട്ടൂർ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസികകൾ പ്രകാശനം ചെയ്തു. നാലാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളുമാണ് സ്വയം തയ്യാറാക്കിയ കഥകൾ, കവിതകൾ, ചിത്രങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ഓരോ കയ്യെഴുത്ത് മാസിക വീതം തയ്യാറാക്കിയത്. അധ്യാപക അവാർഡ് ജേതാവും ഗായകനുമായ സുനിൽ തിരുവങ്ങൂരാണ് മാഗസിനുകൾ പ്രകാശനം ചെയ്തത്. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ടി.പി.ഷിജു അധ്യക്ഷനായി.