Tag: Elathur police station

Total 2 Posts

എലത്തൂരില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്ത്രീയെ ഇടിച്ചിട്ട് കാറുമായി കടന്നു; ‘കുട്ടി ഡ്രൈവറെയും’ സംഘത്തെയും തടഞ്ഞിട്ട് ബൈക്ക് യാത്രികന്‍, പിടികൂടി പൊലീസ്

എലത്തൂര്‍: റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ ‘കുട്ടി ഡ്രൈവറെയും’ സംഘത്തെയും പൊലീസ് പിടികൂടി. സ്ത്രീയെ ഇടിച്ചിട്ട കാറില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് യാത്രക്കാരാണുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെ എലത്തൂര്‍ പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം നടന്നത്. സ്ത്രീയെ ഇടിച്ചിട്ട് തെറിപ്പിച്ചശേഷം ഇവര്‍ നിര്‍ത്താതെ പോവുകയായിരുന്നു. തെറിച്ചുവീണ സ്ത്രീയെ തിരിഞ്ഞുനോക്കാതെ ഇവര്‍ വണ്ടിയുമായി കടന്നുകളയുകയായിരുന്നു.

ആൾപ്പാർപ്പില്ലാത്ത വീടിന്റെ വാതിൽ പൂട്ട് പൊളിച്ച് വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും ഉരുളികളും വിളക്കുകളും കവർന്നു; എലത്തൂരിൽ അടച്ചിട്ട വീട്ടിൽ വൻകവർച്ച

എലത്തൂർ: എടക്കാട് ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കവർച്ച നടത്തി മോഷ്ടാക്കൾ. എടക്കാട് നെല്ലിക്കാപ്പുളി പാലത്തിനുസമീപത്തെ എടക്കമന മാവിളി തറവാട് വീട്ടിലാണ് കവർച്ച നടന്നത്. തറവാട് വീടിന്റെ വാതിൽ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും ഉരുളികളും വിളക്കുകളും മോഷ്ടാക്കൾ കവർന്നു. വീടിനു ചുറ്റുമുള്ള ചെറു ക്ഷേത്രങ്ങളിലെ ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന വിളക്കുകളും പാത്രങ്ങളുമാണ് നഷ്ടമായത്. വിളക്ക് തെളിയിക്കാനായി