Tag: Date palm
‘വീട് പണിത് മൂന്നാം മാസം എത്തിയതാണ് ഈ പനയും, രാജസ്ഥാനിൽ നിന്നാണെത്തിയത്, കഴിക്കാൻ പാകമാകാൻ കാത്തിരിക്കുകയാണ്’; നടുവണ്ണൂർകാർക്ക് കൗതുകമായി മാറിയ സ്വർണ്ണ നിറമുള്ള ഈന്തപ്പനയുടെ കഥയറിയാം; സഹൽ സംസാരിക്കുന്നു(വീഡിയോ കാണാം)
നടുവണ്ണൂർ: അറബി നാട്ടിൽ മാത്രം ധാരാളമായി കണ്ടു വരുന്ന സ്വർണ്ണ നിറമുള്ള കായ്കൾ നടുവണ്ണൂരിലും കായ്ച്ചു തുടങ്ങിയതോടെ അത്ഭുതമായിരുന്നു ആളുകൾക്ക്. ആ കൗതുക കാഴ്ച കാണാൻ പലരും ആ വീട്ടിൽ സന്ദർശകരായി, ഇപ്പോൾ അതിന്റെ രുചിയറിയാനായി കാത്തിരിക്കുകയാണ് വീട്ടുകാരും. ഒതയോത്ത് അല്‍ദാനയില്‍ അബ്ദുള്‍ അസീസിന്റെ വീട്ടുമുറ്റത്താണ് ഈന്തപ്പന കായ്ച്ചത്. മൂന്നു വർഷങ്ങൾക്ക് മുൻപാണ് സംസ്ഥാനാതിർത്തി കടന്ന്
മണലാരണ്യത്തില്‍ മാത്രമല്ല, ഇങ്ങിവിടെ നടുവണ്ണൂരിലും ഈന്തപ്പഴം കായ്ക്കും; കൗതുകമായി വീട്ടുമുറ്റത്തെ ഈന്തപ്പനയില്‍ കുലകുലയായി കായ്ച്ച ഈന്തപ്പഴങ്ങള്‍
സ്വന്തം ലേഖകൻ നടുവണ്ണൂര്‍: ഈന്തപ്പഴം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിന്റെ മധുരത്തിനൊപ്പം നമ്മുടെ മനസിലെത്തുന്നത് അറേബ്യന്‍ നാടുകളിലെ മണലാരണ്യങ്ങളാകും. ഈന്തപ്പഴത്തിന്റെ തറവാട് എന്ന് കരുതാവുന്ന ഗള്‍ഫ് അറേബ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഈന്തപ്പഴം കൃഷി ചെയ്യുന്നത്. ഇന്റര്‍നെറ്റിലും മറ്റും ഈന്തപ്പനയുടെയും അതില്‍ കായ്ച്ച് നില്‍ക്കുന്ന ഈന്തപ്പഴങ്ങളുടെയും ദൃശ്യങ്ങള്‍ നമ്മള്‍ നിരവധി കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം നമ്മളില്‍ ചിലരെങ്കിലും