Tag: Custodial Death

Total 2 Posts

ഇടിഞ്ഞു പൊളിയാറായ കൂരയിൽ തനിച്ചായി രണ്ട് അമ്മമാർ; അനാഥമായി വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മരിച്ച സജീവന്റെ കുടുംബം

കല്ലേരി: വടകര പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മരണപ്പെട്ട കല്ലേരി താഴെ കൊലോത്ത് സജീവന്റെ മരണത്തോടെ ഇല്ലാതായത് രണ്ട് അമ്മമാരുടെ ആശ്രയം. അമ്മ ജാനുവിനും അവരുടെ മൂത്ത സഹോദരി നാരായണിക്കും ഏകാശ്രയമായിരുന്നു സജീവന്‍. അമ്മയുടെ ജേഷ്ഠത്തിയുടെ മകന്‍ മരിച്ചതിനെത്തുടര്‍ന്നാണ് അവരും സജീവന്റെ സംരക്ഷണയിലായത്. നിത്യരോഗികളായ രണ്ടുപേര്‍ക്കും ഭക്ഷണമുള്‍പ്പെടെ ഒരുക്കിയാണ് സജീവന്‍ ജോലിക്ക് പോയിരുന്നത്. സജീവന്‍ രാത്രി വീട്ടിലെത്താതായതോടെ

വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം: അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ.ഹരിദാസിന്

വടകര: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന്. വാഹനാപകട കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് എത്തിച്ച വടകര കല്ലേരി സ്വദേശി സജീവന്റെ (42) മരണമാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ.ഹരിദാസ് അന്വേഷിക്കുക. വ്യാഴാഴ്ച രാത്രി 11:30 ഓടെയാണ് സജീവന്‍ മരിച്ചത്. സജീവനെ വടകര എസ്.ഐ മര്‍ദ്ദിച്ചതായി സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചിരുന്നു. കുഴഞ്ഞുവീണ സജീവനെ ആശുപത്രിയിലെത്തിക്കാന്‍