Tag: CPM

Total 103 Posts

‘കേരളത്തിലെ മത ധ്രുവീകരണ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് കൂടി തയ്യാറാവണം’; മേപ്പയ്യൂരിലെ എടത്തില്‍ ഇബ്രാഹിം അനുസ്മരണ സമ്മേളന വേദിയില്‍ എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണന്‍

മേപ്പയ്യൂര്‍: കേരളത്തില്‍ മതധ്രുവീകരണം ഉണ്ടാകുന്നതിന്‌ വേണ്ടിയുള്ള ശ്രമത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് കൂടി തയ്യാറാവണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണന്‍. എടത്തില്‍ ഇബ്രാഹിമിന്റെ മുപ്പത്തിയേഴാം രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് സി.പി.എം മേപ്പയൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്റെ ഭാഗമായി ജമാത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ എല്ലാ സംഘടനകളെയും യോജിപ്പിക്കുന്നതിനുള്ള ശ്രമമാണ് കോണ്‍ഗ്രസ്

മണപ്പാട്ടില്‍ കുഞ്ഞിരാമന്റെ ഓര്‍മകളില്‍ വിയ്യൂര്‍

വിയ്യൂര്‍: മണപ്പാട്ടില്‍ കുഞ്ഞിരാമന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സി.പി.ഐ.എം കുടുംബസംഗമം സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം 4.30ന് കുഞ്ഞിരാമന്റെ വീട്ടില്‍ സംഘടിപ്പിച്ച പരിപാടി സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം കെ.ദാസൻ ഉത്ഘാടനം ചെയ്തു. കൊല്ലം ലോക്കൽ സെക്രടറി എൻ.കെ ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: എൽ.ജി ലീജീഷ് അഭിവാദ്യം ചെയ്തു. വി.പി മുരളി സ്വാഗതം പറഞ്ഞു. പി.പി ഗണേശൻ

സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനം: ആവേശമായി തുറയൂരിലെ യുവജന വിദ്യാര്‍ഥി സംഗമം

തുറയൂര്‍: പയ്യോളി സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് തുറയൂര്‍ ലോക്കല്‍ കമ്മിറ്റി യുവജന-വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. അട്ടക്കുണ്ട് നിന്നാരംഭിച്ച റാലി പയ്യോളി അങ്ങാടിയില്‍ സംഗമിച്ചു. സംഗമം ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. പയ്യോളി ബ്ലോക്ക് പ്രസിഡണ്ട് സി.ടി അജയ്‌ഘോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.സി ഷൈജു, സി.പി.ഐ.എം ഏരിയ

‘കേരളത്തിൽ യു.ഡി.എഫ് വർഗീയ കൂടാരമായി അധ:പതിച്ചു, കേരളത്തോടുള്ള കേന്ദ്രത്തിന്റെ ശത്രുതാ നിലപാട് അപലപനീയം’; മേപ്പയൂരിൽ കെ.കെ രാഘവൻ അനുസ്മരണ സമ്മേളളനത്തില്‍ എം.വി ജയരാജൻ

മേപ്പയൂർ: കേരളത്തോട് കേന്ദ്രം കാണിക്കുന്ന ശത്രുതാപരമായ നിലപാട് കേരളത്തിലെ സർക്കാരിനോട് അല്ല, മറിച്ച് കേരള ജനതയോട് ആണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. മേപ്പയൂരിൽ സി.പി.എം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കെ.കെ രാഘവൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാ ദുരന്തം നടന്ന വയനാടിന് സഹായമില്ല. നമുക്ക് അർഹിക്കുന്നത് പോലും

സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനം ഡിസംബർ 7,8 തീയതികളില്‍ നന്തിയില്‍; 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു

വീരവഞ്ചേരി: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായുള്ള ബഹുജന സദസ്സും സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗവും സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം കെ.ദാസൻ ഉദ്ഘാടനം ചെയ്തു. വീരവഞ്ചേരി എൽ.പി സ്‌ക്കൂളില്‍ ഒക്ടോബര്‍ 18ന് വൈകുന്നേരം 5മണിയോടെ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കാളികളായി. ഡിസംബര്‍ 7,8

കൊല്ലം നെല്യാടിയില്‍ കഞ്ചാവ് സംഘത്തിന്റെ അക്രമണം; നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്, രണ്ട് പേര്‍ കസ്റ്റഡിയില്‍

കൊയിലാണ്ടി: കഞ്ചാവ് സംഘത്തിന്റെ അക്രമണത്തില്‍ കൊല്ലം നെല്യാടിയില്‍ നാല് ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് പരിക്ക്. ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ അംഗവും, കൊടക്കാട്ടുമുറി ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും, സി.പി.എം കൊടക്കാട്ടുമുറി നോര്‍ത്ത് ബ്രാഞ്ച് മെമ്പറുമായ അഭിലാഷ്, സി.ഐ.ടി.യു കള്ള് ചെത്ത് വ്യവസായി തൊഴിലാളി സഹകരണ സംഘം ലോക്കല്‍ കമ്മിറ്റി മെമ്പര്‍ പ്രഭീഷ്, കൊടക്കാട്ടുമുറി ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റി മെമ്പര്‍

സി.പി.ഐ.എം കൊല്ലം ലോക്കൽ സമ്മേളനം; സംഘാടക സമിതി ഓഫീസ് തുറന്നു

വിയ്യൂർ: ഒക്ടോബർ 14, 15 തിയ്യതികളിലായി വിയ്യൂരിൽ വെച്ച് നടക്കുന്ന സി.പി.ഐ.എം 24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായുള്ള കൊല്ലം ലോക്കൽ സമ്മേളനം വിജയിപ്പിക്കുന്നതിനായി രൂപീകരിച്ച സംഘാടക സമിതിയുടെ വിയ്യൂര്‍ ഇല്ലത്ത് താഴെയുള്ള ഓഫീസ് തുറന്നു. ഇന്നലെ വൈകുന്നേരം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് അഡ്വ: എൽ.ജി.ലിജീഷ് ഓഫീസ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി.കെ ഷൈജു അധ്യക്ഷത

”43പേരെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു, കേരളത്തില്‍ ഏറ്റവും വലിയ പ്രതിഷേധം നടന്നത് കൊയിലാണ്ടിയില്‍’; കൂത്തുപറമ്പ് വെടിവെപ്പിന് ശേഷം കൊയിലാണ്ടിയിലുണ്ടായ പ്രതിഷേധസമരത്തെക്കുറിച്ച് സി.പി.എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രന്‍മാഷ്

കേരളത്തിലെ യുവജന സമരചരിത്രത്തിലെ ഐതിഹാസികമായ ഒരു ഏടായിരുന്നു കൂത്തുപറമ്പ് വെടിവെയ്പ്പും തുടര്‍ന്ന് കേരളത്തില്‍ നടന്ന സംഭവവികാസങ്ങളും. യു.ഡി.എഫ് സര്‍ക്കാരിന്റെ വിദ്യഭ്യാസ നയത്തിനെതിരെ യുവജനങ്ങള്‍ നടത്തിയ സമരത്തിന് നേരെ കൂത്തുപറമ്പില്‍ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ അഞ്ച് ചെറുപ്പക്കാര്‍ കൊല്ലപ്പെടുകയും വെടിവെയ്പ്പില്‍ സുഷുമ്‌ന നാഡിയ്ക്ക് പരിക്കേറ്റ്  പുഷ്പന്‍ ജീവിക്കുന്ന രക്തസാഹക്ഷിയായി  മാറുകയും ചെയ്തിരുന്ന സംഭവവും വലിയ സംഘര്‍ഷത്തിലേയ്ക്ക് നയിച്ചു.

വഴിനീളെ തിങ്ങിനിറഞ്ഞ് ആയിരക്കണക്കിന്‌ ആളുകള്‍, മുദ്രാവാക്യം വിളികള്‍; കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന് വിട നല്‍കി കൊയിലാണ്ടി

കൊയിലാണ്ടി: ആയിരക്കണക്കിന്‌ പ്രവര്‍ത്തകര്‍…..ഉച്ചത്തില്‍ മുദ്രാവാക്യം വിളികള്‍……വഴിനീളെ തിങ്ങിനിറഞ്ഞ്‌ ആളുകള്‍….കൂത്തുപ്പറമ്പ് സമരനായകന്‍ സഖാവ് പുഷ്പന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കൊയിലാണ്ടി. യൂത്ത് സെന്ററില്‍ ഇന്നലെയും ഇന്നുമായി ആയിരക്കണക്കിനുപേര്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ച ശേഷമാണ് കോഴിക്കോട് നിന്നും വിലാപയാത്ര ആരംഭിച്ചത്. യാത്രയ്ക്കിടെ നിരവധി സ്ഥലങ്ങളില്‍ ആംബലുന്‍സ് നിര്‍ത്തിയിരുന്നു. ഇവിടങ്ങളിലൊക്കെ നൂറ് കണക്കിന് പേരാണ് പുഷ്പനെ അവസാനമായി കാണാന്‍ എത്തിയത്. രാവിലെ 8മണിയോടെ കോഴിക്കോട്

”കൂത്തുപറമ്പില്‍ നിന്നും ആംബുലന്‍സുകള്‍ തുടരെ തുടരെ കോഴിക്കോട്ടേക്ക് കുതിക്കുകയാണ്, പ്രതിഷേധിക്കാന്‍ പാര്‍ട്ടി ഓഫീസിലെത്തിയപ്പോള്‍ പാര്‍ട്ടി ഓഫീസ് വളഞ്ഞ് പൊലീസ് സംഘം” കൂത്തുപറമ്പ് വെടിവെപ്പ് കൊയിലാണ്ടിയിലുണ്ടാക്കിയ സംഭവങ്ങള്‍ ഓര്‍ത്ത് വലിയാട്ടില്‍ രമേശന്‍

1995 നവംബര്‍ 25 കൂത്തുപറമ്പ് വെടിവെപ്പ് കഴിഞ്ഞ്‌ കുറച്ചു സമയത്തിനകം ആ വാര്‍ത്ത കൊയിലാണ്ടിയിലുമെത്തി. സ്വാശ്രയ കോളേജ് വിരുദ്ധ സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ വെടിവെപ്പ് നടന്നെന്നും അഞ്ച് സഖാക്കള്‍ കൊല്ലപ്പെട്ടുവെന്നും വിവരം വന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് വീട്ടിലിരിക്കുമ്പോഴാണ് എല്ലാ സഖാക്കളും കൊയിലാണ്ടിയിലെത്തണമെന്ന സന്ദേശം ലഭിക്കുന്നത്. ഞാന്‍ അന്ന് ഡി.വൈ.എഫ്.ഐയുടെ വിയ്യൂര്‍ വില്ലേജ് സെക്രട്ടറിയായിരുന്നു.