Tag: contaminated water
മുചുകുന്ന് പാച്ചാക്കല്‍ മേഖലയിലെ രണ്ടുകിണറുകളിലെ വെള്ളം ചെളിനിറഞ്ഞ് ഉപയോഗശൂന്യമായി; പ്രദേശത്തെ ടൈല്‍ നിര്‍മ്മാണ യൂണിറ്റിലെ അശാസ്ത്രീയ മാലിന്യനിര്‍മ്മാര്‍ജ്ജനം കാരണമെന്ന് നാട്ടുകാര്‍
മുചുകുന്ന്: പാച്ചാക്കല്‍ പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ടൈല്‍ നിര്‍മ്മാണ യൂനിറ്റില്‍ നിന്നും പുറംതള്ളുന്ന മലിന ജലം കാരണം സമീപപ്രദേശത്തെ കിണറുകള്‍ ഉപയോഗശൂന്യമാകുന്നതായി പരാതി. അടുത്തിടെയായി സമീപത്തെ രണ്ടു വീടുകളിലെ കിണറിലെ വെള്ളം ചെളികലങ്ങിയതുപോലെയാണ്. സമീപത്തെ കനാല്‍ തുറന്നാലും മഴക്കാലമായാലും പ്രദേശത്തെ കൂടുതല്‍ കിണറുകളെ ഇത് ബാധിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പാച്ചാക്കലിലെ ചെങ്കല്‍ ടൈല്‍ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചിട്ട്
‘കിണറ്റിലെ വെള്ളം എല്ലാം മലിനമായി, കുടിക്കണോ കുളിക്കാനോ ഒന്നിനും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ’; ചെങ്ങോട്ടുക്കാവ് ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടി
കൊയിലാണ്ടി: ‘എൺപതോളം വീടുകളിലെ കുടിവെള്ളമാണ് മുട്ടിയത്, കുടിക്കാനോ, കുളിക്കാനോ, പാചകം ചെയ്യാനോ ഒന്നിനും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിൽ മലിനം, ഇതിനൊരു പരിഹാരം കണ്ടെത്താതെ നീണ്ടുപോയാൽ ഞങ്ങൾ എന്താണ് ചെയ്യുക’, വായനാരിത്തോടിന് സമീപം ജനങ്ങൾ ചോദിക്കുകയാണ്. കൊയിലാണ്ടി നഗരസഭയ്ക്കു സമീപമുള്ള വായനാരിത്തോട്ടിലെ ഒഴുക്ക് നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണത്തോടെ നിലച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതോടെ വായനാരിത്തോടിന് സമീപത്തെ