Tag: Chitarikadavu

Total 1 Posts

ചിറ്റാരിക്കടവില്‍ പുഴയില്‍ വീണ് മരിച്ചത് ആനവാതില്‍ സ്വദേശി

കൊയിലാണ്ടി: ചിറ്റാരിക്കടവില്‍ പുഴയില്‍ വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. ആനവാതില്‍ സ്വദേശി ചെത്തില്‍ നൗഫല്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. രാവിലെ പതിനൊന്നുണിയോടെ നൗഫല്‍ ചിറ്റാരിക്കടവ് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ തിരച്ചില്‍ നടത്തി. കുറച്ചുസമയത്തിനുള്ളില്‍ ആളെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.