Tag: child marriage

Total 2 Posts

കോഴിക്കോട് പതിനേഴുകാരിയുടെ വിവാഹം നടത്തി; മാതാപിതാക്കള്‍ക്കും വരനുമെതിരെ കേസ്

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ പതിനേഴുകാരിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും വരനുമെതിരെ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് ലഭിച്ച വിവരം പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. മെഡിക്കല്‍ കോളജ് പൊലീസാണ് കേസെടുത്തത്. ഈ മാസം 18ന് വിവാഹം നടന്നത്. കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശിയായിരുന്നു വരന്‍. പെണ്‍കുട്ടിയുടെ വീട്ടിലെത്തി

ചാലിയത്ത് ശൈശവ വിവാഹം അധികൃതര്‍ വിവാഹപ്പന്തലിലെത്തി തടഞ്ഞു; വിവാഹവിവരം അധികൃതരെ അറിയിച്ചത് പെണ്‍കുട്ടി

കോഴിക്കോട്: കടലുണ്ടി ചാലിയം ജംഗ്ഷന്‍ ഫാറൂഖ് പള്ളി പ്രദേശത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പതിനാറുകാരിയാണ് വിവാഹത്തെ സംബന്ധിച്ച വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്. കോടതി മുഖേന വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേടുകയും അധികൃതര്‍ വിവാഹപ്പന്തലിലെത്തി ചടങ്ങ് തടയുകയുമായിരുന്നു. കൗണ്‍സിലിംഗിനായി കുട്ടിയെ ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്ക്