Tag: Chengottukavu

Total 41 Posts

ചെങ്ങോട്ടുകാവ് കായലംകണ്ടി താജുദ്ദീന്‍ അബുദാബിയില്‍ അന്തരിച്ചു

ചെങ്ങോട്ടുകാവ്: കായലംകണ്ടി താജുദ്ദീന്‍ അബുദാബിയില്‍ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. ന്യൂമോണിയയെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി വെന്റിലേറ്ററിലായിരുന്നു. ഇന്നലെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് രാത്രിയോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തും. നാളെ രാവിലെ 8.30ന് ചെങ്ങോട്ടുകാവ് മുഹ് യുദ്ധീന്‍ ജുമാ മസ്ജിദില്‍ നടക്കും. ഭാര്യ: സുല്‍ഫത്ത്.  

”അന്ധകാരത്തിന്റെ ആഴിയില്‍ പെട്ടുഴലുന്ന മനുഷ്യന് അറിവിന്റെ വെളിച്ചം നല്‍കി സാംസ്‌കാരിക ഭൂമിക സമ്പന്നമാക്കേണ്ടത് വായനശാലകള്‍”; എളാട്ടേരി അരുണ്‍ ലൈബ്രറി വാര്‍ഷികാഘോഷത്തില്‍ ഷീബ മലയില്‍

ചെങ്ങോട്ടുകാവ്: ദേവലോകത്ത് നിന്ന് കവര്‍ന്നെടുത്ത അഗ്‌നി മനുഷ്യകുലത്തിന് പകര്‍ന്നേകിയ പ്രൊമിത്യൂസ് നല്‍കിയ അക്ഷര സന്ദേശം വര്‍ത്തമാന സാഹചര്യത്തില്‍ ഏറ്റെടുക്കേണ്ടത് ഗ്രന്ഥശാലകള്‍ തന്നെയാണെന്ന് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ അഭിപ്രായപ്പെട്ടു. കൊയിലാണ്ടി എളാട്ടേരി അരുണ്‍ ലൈബ്രറിയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. അന്ധകാരത്തിന്റെ ആഴിയില്‍ പെട്ടുഴലുന്ന മനുഷ്യന് അറിവിന്റെ വെളിച്ചം നല്‍കി സാംസ്‌കാരിക

”ഭിന്നശേഷിക്കാരിയായ മകളെ ഈ കുണ്ടുംകുഴിയും നിറഞ്ഞ വഴിയിലൂടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ പ്രയാസം ഞങ്ങള്‍ക്കറിയാം” ചെങ്ങോട്ടുകാവിലെ കൊളക്കണ്ടി- പാറക്കണ്ടി റോഡ് നേരിടുന്ന അവഗണനയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു, പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ്

ചെങ്ങോട്ടുകാവ്: പഞ്ചായത്തിലെ എട്ടാം വാര്‍ഡിലുള്‍പ്പെട്ട കൊളക്കണ്ടി – പാറക്കണ്ടി റോഡ് നന്നാക്കാന്‍ നടപടിയെടുക്കാത്തതില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. കമ്മീഷന് മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ചെങ്ങോട്ടുകാവ് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് നോട്ടീസ് അയച്ചു. ജനുവരി 30ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പതിനഞ്ച്

സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പതാക ഉയര്‍ത്തലും; ധീരജവാന്‍ സുബിനേഷിന്റെ ഒന്‍പതാം രക്തസാക്ഷിത്വ വാര്‍ഷിക ദിനം ആചരിച്ച് യുവധാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്

ചെങ്ങോട്ടുകാവ്: ധീരജവാന്‍ സുബിനേഷിന്റെ ഒന്‍പതാം രക്തസാക്ഷിത്വ വാര്‍ഷിക ദിനം ചേലിയ മുത്തു ബസാറില്‍ യുവധാര ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയിലും പതാക ഉയര്‍ത്തല്‍ ചടങ്ങിലും നൂറുകണക്കിന് നാട്ടുകാരും വിദ്യാര്‍ത്ഥികളും പട്ടാളക്കാരും പങ്കെടുത്തു. കൊയിലാണ്ടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍ചന്ദ്രശേഖരന്‍ പതാക ഉയര്‍ത്തി.

കുഞ്ഞുകലാകാരന്മാര്‍ ഒരുക്കിയ കലാവിരുന്ന് ചിലമ്പൊലി 2024-25; ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌കൂള്‍ കലാമേള ശ്രദ്ധേയമായി

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്‌കൂള്‍ കലാമേള ചിലമ്പൊലി 2024-25 ഒക്ടോബര്‍-14 , 15 തിയ്യതികളില്‍ സ്‌കൂളില്‍ വെച്ച് നടന്നു. കലാമേള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലെ മികച്ച നടി ദല ആര്‍.എസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം. നിഷിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ രമേശന്‍ കിഴക്കയില്‍, ബിജു ടി.പി, സ്വപ്ന, സരളടീച്ചര്‍, സീനിയര്‍

നവരാത്രി ആഘോഷവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ഒക്ടോബര്‍ മൂന്ന് മുതല്‍; ചെങ്ങോട്ടുകാവ് ശ്രീരാമനന്ദാശ്രമത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചെങ്ങോട്ടുകാവ്: ശ്രീരാമാനന്ദാശ്രമത്തില്‍ നവരാത്രി ആഘോഷവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ഒക്ടോബര്‍ 3 മുതല്‍13 വരെ നടക്കും. പാലക്കാട് ദയാനന്ദാശ്രമത്തിലെ കൃഷ്ണാത്മാനന്ദ സരസ്വതി സ്വാമികളാണ് യജ്ഞാചാര്യന്‍. ഒക്ള്‍ടോബര്‍ 3 വ്യാഴം രാവിലെ അഞ്ച് മണിക്ക് കലവറ നിറക്കല്‍, ആറ് മണിക്ക് ആചാര്യ വരണം, ദീപപ്രോജ്വലനം എന്നിവ നടക്കും. ഒക്ടോബര്‍ നാലു മുതല്‍ പത്തുവരെ രാവിലെ 6.30

പാരീസ് ഒളിമ്പിക്‌സിനെ സ്വാഗതം ചെയ്ത് ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍; ടൗണിലെ വലംവെച്ച് ദീപശിഖാ പ്രയാണം

ചെങ്ങോട്ടുകാവ്: 2024 ജൂലൈ 26ന് തുടങ്ങുന്ന പാരീസ് ഒളിമ്പിക്‌സിനെ സ്വാഗതം ചെയ്തുകൊണ്ട് ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആവേശനിര്‍ഭരമായ ദീപശിഖാ പ്രയാണം നടത്തി. ചെങ്ങോട്ടുകാവ് ഈസ്റ്റ് യുപി സ്‌കൂളില്‍ നിന്ന് ആരംഭിച്ച പ്രയാണം ചെങ്ങോട്ടുകാവ് ടൗണിനെ വലം വച്ചുകൊണ്ട് കാഴ്ചക്കാര്‍ക്ക് ഒളിമ്പിക്‌സിന്റെ വരവ് അറിയിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക തേജസി

ചെങ്ങോട്ടുകാവില്‍ വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവില്‍ വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. മേല്‍പ്പാലത്തിന് താഴെയായി റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പേരാമ്പ്ര സ്വദേശിയാണെന്ന് സംശയിക്കുന്നു.

മുത്താമ്പി റോഡിലെ അടിപ്പാതയിലെ വെള്ളക്കെട്ടിനും അപകടക്കുഴികള്‍ക്കും ഉടന്‍ പരിഹാരം കാണണം; ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ച് സി.പി.എം

ചെങ്ങോട്ടുകാവ്: മുത്താമ്പി റോഡിലെ അടിപാതയിലെ വെള്ളക്കെട്ടിനും അപകടക്കുഴികള്‍ക്കും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തില്‍ ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ചു. അണ്ടര്‍പ്പാസിലെ വെള്ളക്കെട്ടും കുഴികളും കാരണം ഇതുവഴി കടന്നുപോകുന്നവര്‍ ഏറെ പ്രയാസങ്ങളാണ് നേരിടുന്നത്. ഈ കാര്യത്തില്‍ ദേശീയപാത അധികൃതരും തികഞ്ഞ അലംഭാവമാണ് കാണിച്ചു വരുന്നതെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സി.പി.എം ഏരിയ സെക്രട്ടറി ടി.കെ.ചന്ദ്രന്‍മാസ്റ്റര്‍ പറഞ്ഞു. നമ്മുടെ

ദേശീയപാതയിലെ കുഴികള്‍ ഗതാഗതത്തിന് തടസമാകുന്നു; ചെങ്ങോട്ടുകാവില്‍ വലിയ ഗതാഗതക്കുരുക്ക്

ചെങ്ങോട്ടുകാവ്: ദേശീയപാത നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന മേഖലയില്‍ റോഡില്‍ രൂപപ്പെട്ട കുഴികള്‍ കാരണം ചെങ്ങോട്ടുകാവില്‍ വന്‍ഗതാഗതക്കുരുക്ക്. ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തില്‍ ഉള്‍പ്പെടെ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്. വെള്ളക്കെട്ടും വലിയ കുഴിയും കാരണം ബൈപ്പാസ് റോഡ് അവസാനിക്കുന്ന ഭാഗത്ത് വാഹനങ്ങള്‍ നിരങ്ങിപ്പോകേണ്ട സ്ഥിതിയാണ്. ഇതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്.