Tag: Changaroth

Total 4 Posts

ഇതിനകം റിപ്പോര്‍ട്ട് ചെയ്തത് നൂറോളം കേസുകള്‍, ഈ മാസം മാത്രം 23 ഡെങ്കിപ്പനി ബാധിതര്‍; ചങ്ങരോത്ത് പഞ്ചായത്തില്‍ ഡെങ്കിപ്പനി വ്യാപകം

ചങ്ങരോത്ത്: ചങ്ങരോത്ത് പഞ്ചായത്തില്‍ ഡെങ്കിപ്പനി വ്യാപകം. ഇതിനകം തന്നെ പഞ്ചായത്തില്‍ നൂറോളം കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. 1, 2, 7, 8, 15, 18 വാര്‍ഡുകളിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം 23 ഡെങ്കിപ്പനി കേസുകളാണ് പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കുറ്റ്യാടിക്കു അടുത്ത ചെറിയകുമ്പളം, പാറക്കടവ് ഭാഗങ്ങളിലാണ് കൂടുതലായും കേസുകള്‍. ചങ്ങരോത്ത് പ്രാഥമികാരോഗ്യ

തീയെ നേരിടാന്‍ ഇവര്‍ പ്രാപ്തര്‍; ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കും അഗ്നി പ്രതിരോധ മാര്‍ഗങ്ങളില്‍ പരിശീലനം നല്‍കി പേരാമ്പ്ര അഗ്നിരക്ഷാ സേന

ചങ്ങരോത്ത്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേനാ പ്രവര്‍ത്തകര്‍ക്ക് അഗ്‌നി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പേരാമ്പ്ര അഗ്‌നിരക്ഷാസേന പ്രായോഗികപരിശീലനം നല്‍കി. കടിയങ്ങാടുള്ള പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തിലെ മുഴുവന്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കും അഗ്‌നിപ്രതിരോധ മാര്‍ഗ്ഗങ്ങളെകുറിച്ച് പ്രായോഗിക പരിശീലനം നല്‍കി. പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി.പ്രേമന്‍ ക്ലാസ്സുകള്‍ എടുത്തു. പഞ്ചായത്ത് സിക്രട്ടറി ഷാജി സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ അസി.സെക്രട്ടറി

പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയത് കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന; പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്

ചങ്ങരോത്ത്: പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ യുവാവിനെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് എവിടെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റെ ബന്ധുക്കളുടെ ഫോണിലേക്കെത്തിയ വാട്‌സ് ആപ് സന്ദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്.

‘നാശം വിതയ്ക്കും യുദ്ധം വേണ്ട’; യുദ്ധ വിരുദ്ധ വലയം തീര്‍ത്ത് ചങ്ങരോത്ത് എം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

പേരാമ്പ്ര: നാശം വിതയ്ക്കുന്ന യുദ്ധത്തിനെതിരെ ഒന്നായി പോരാടുവാന്‍ ചങ്ങരോത്ത് എം.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ വലയം തീര്‍ത്തു. സ്‌കൂളിലെ അഞ്ഞൂറോളം വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് സ്‌കൂള്‍ മൈതാനത്ത് വലയം തീര്‍ത്തത്. എം.സുലൈമാന്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപകന്‍ കെ.കെ യൂസഫ്, സ്റ്റാഫ് സെക്രട്ടറി സി.വി നജ്മ, ടി.എം അബ്ദുല്‍ അസീസ്, എസ്.സുനന്ദ്, എം.കെ അബ്ദുല്‍ റഷീദ്,