Tag: bus bike collide

Total 1 Posts

കൊയിലാണ്ടിയിൽ അമിത വേ​ഗത്തിലെത്തിയ ബസിനടിയിൽപെട്ട് ബെെക്ക്; ടയറുകൾക്കിടയിൽ പെട്ട് ബൈക്കിന്റെ മുൻവശം പൂർണ്ണമായും തകർന്നു; ബെെക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും വാഹനാപകടം. ബസ് സ്റ്റാൻഡിലേക്ക് അമിത വേഗത്തിൽ എത്തിയ ബസ്സിനടിയിൽ ബൈക്ക് കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് വൈകീട്ട് അഞ്ചരയോടെ കൊയിലാണ്ടി ബസ് സ്റ്റാൻഡിലാണ് സംഭവം. ബീച്ച് റോഡ് സ്വദേശി പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള റിംഗ് റോഡിൽ നിന്ന് സ്റ്റേറ്റ് ഹൈവെയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.